ഹിറണ്ടിനിഡേ കുടുംബത്തിലെ ഒരു ദേശാടന പക്ഷിയാണ് ട്രീ സ്വാല്ലോ (Tachycineta bicolor).
അമേരിക്കയില്‍ കാണപ്പെടുന്ന ട്രീ സ്വാല്ലോ ആദ്യമായി 1807-ല്‍ ഫ്രഞ്ച് പക്ഷിശാസ്ത്രജ്ഞനായ ലൂയി വിയേലിയോട്ട് ഹിറണ്ടൊ ബൈകളറായി വിശേഷിപ്പിച്ചു. ഇവയ്ക്ക് കറുത്ത ചിറകുകള്‍, വാല്‍ ഒഴികെയുള്ള മുകള്‍ഭാഗത്തിന് തിളങ്ങുന്ന നീല പച്ച നിറവും, ചുണ്ടുകള്‍ക്ക് കറുപ്പ് നിറവും, കണ്ണ് ഇരുണ്ട തവിട്ട് നിറവും, കാലുകളും പാദങ്ങളും ഇളം തവിട്ട് നിറവുമായിരിക്കും.
No comments:
Post a Comment