Friday, January 3, 2020

വെള്ളത്തലയന്‍ കടല്‍പ്പരുന്ത് (Bald Eagle)

വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന ഒരിനം കടല്‍പ്പരുന്താണ് വെള്ളത്തലയന്‍ കടല്‍പ്പരുന്ത് (ഇംഗ്ലീഷ്: ആമഹറ ഋിഴഹല). അമേരിക്കന്‍ ഐക്യനാടുകളുടെ ദേശീയ പക്ഷിയും ദേശീയ ചിഹ്നവും ഇതാണ്. വെളുത്ത തലയും രോമമില്ലാത്ത കഴുത്തുമായ ഇവ കഷണ്ടിപ്പരുന്തെന്നും അറിയപ്പെടുന്നു. കാനഡ, അമേരിക്കന്‍ ഐക്യനാടുകള്‍, അലാസ്‌ക, മെക്‌സിക്കോയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഭക്ഷ്യലഭ്യതയുള്ള വലിയ ജലാശയങ്ങളുടെ സമീപമായി പ്രായംചെന്ന വൃക്ഷങ്ങളിലാണ് ഇവ താമസിക്കാറുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കന്‍ ഐക്യനാടുകളില്‍ ഈ കഴു കന്മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു വന്നിരുന്നു. 1995 ജൂലൈ 12 ന് വംശനാശം സംഭവിക്കാന്‍ സാധ്യതയുള്ള ജീവികളുടെ പട്ടികയില്‍പെടുത്തി ഇവയെ സംരക്ഷിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു ശേഷം എണ്ണത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. 2007 ജൂണ്‍ 28 ന് ഇവയെ ആ പട്ടിക
യില്‍ നിന്നും നീക്കുകയും ചെയ്തു.
പ്രായപൂര്‍ത്തിയായ പരുന്തിന്റെ തൊങ്ങലിന് തവിട്ടുനിറവും തലയ്ക്കും വാലിനും വെള്ള നിറവുമാണ്. വാല് സാമാന്യം നീളമുള്ളതും അറ്റം കൂര്‍ത്തുമാണുള്ളത്. പിടയും പൂവനും കാഴ്ചയില്‍ ഒരുപോലെയിരിക്കുമെങ്കിലും ആണ്‍പരുന്തുകള്‍ക്ക് പെണ്‍പരുന്തുകളേക്കാള്‍ 25 ശതമാനം വലിപ്പം കുറവാണ്. ചുണ്ടിനും കാല്പാദങ്ങള്‍ക്കും കണ്‍പോളകള്‍ക്കും തെളിഞ്ഞ മഞ്ഞനിറമാണ്. കാലുകളില്‍ രോമങ്ങള്‍ കാണപ്പെടാറില്ല. കണങ്കാല്‍ ചെറു തും കരുത്തുറ്റതുമാണ്. വലിപ്പമുള്ള നഖങ്ങ
ളും ഇവയുടെ പ്രത്യേകതയാണ്. ഇരയുടെ മര്‍മ്മഭാഗത്ത് മുന്‍ നഖങ്ങള്‍ ആഴ്ത്തിയിറക്കിയാണ് ഇവ വേട്ടയാടുന്ന ഇരകളെ റാഞ്ചിയെടുക്കുന്നത്. കൊക്കുകള്‍ വലിപ്പമുള്ളതും കൊളുത്തുപോലെ വളഞ്ഞതുമാണ്. കൊക്കിന്റെ മുകളിലെ ചര്‍മ്മത്തിന് മഞ്ഞ നിറമാണുള്ളത്.
പ്രായപൂര്‍ത്തിയെത്താത്ത പരുന്തുകളുടെ തൊങ്ങല്‍ വെള്ളപ്പുള്ളികളോട് കൂടിയ തവിട്ട് നിറത്തിലാണ്. സാധാരണഗതിയില്‍ പരുന്തുകള്‍ പൂര്‍ണ്ണ വളര്‍ച്ച
യെത്തുന്നത് നാലാം വര്‍ഷമാണെങ്കില്‍കൂടിയും ചെറിയൊരു ശതമാനം മൂന്നാം വര്‍ഷത്തില്‍ പൂര്‍ണ്ണവളര്‍ച്ചയെത്താറുണ്ട്.
പ്രധാന ഭക്ഷണം മത്സ്യങ്ങളാണെങ്കില്‍ കൂടി യും പരിസ്ഥിതിയുടെ വ്യതിയാനങ്ങളോട് പൊരുത്തപ്പെട്ട് മറ്റു ഭക്ഷണങ്ങളും ഇവ ആഹാരമാക്കാറുണ്ട്. വെള്ളത്തിനു മുകളിലൂടെ പറന്ന് മത്സ്യങ്ങളെ റാഞ്ചിയെടുത്താണ് ആഹാരമാക്കുന്നത്. സ്വതന്ത്രമായി ജീവിക്കുന്ന പരുന്തുകളുടെ ശരാശരി ആയുസ്സ് 20 വയസ്സാണ്, കൂട്ടിലടച്ച് വളര്‍ത്തുന്നവയുടെ ആയുസ്സ് ഇതിലും കൂടുതലാണ്. ന്യൂയോര്‍ക്കില്‍ വളര്‍ത്തിയിരുന്ന ഒരു പരുന്ത് 50 വര്‍ഷത്തോളം ജീവിച്ചിരുന്നു. ഇവയുടെ ആയൂര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ജീവിയ്ക്കുന്ന ചുറ്റുപാടുകളും ഒരു ഘടകമാണ്. വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന പക്ഷികളില്‍ ഏറ്റവും വലിപ്പമുള്ള കൂട് നിര്‍മ്മിക്കുന്നത് വെള്ളത്തലയന്‍ കടല്‍പ്പരുന്താണ്. ഏകദേശം 4 മീറ്റര്‍ ആഴത്തില്‍ 2.5 മീറ്റര്‍ വിസ്താരത്തിലുള്ള ഈ കൂടുകള്‍ക്ക് 1.1 ടണ്ണോളം ഭാരവും വരും. ഈ പരുന്തുകളുടെ ചിലപ്പ് ഒരു തരം അടഞ്ഞ ചൂളമടി പോലെയാണ്, പ്രായപൂര്‍ത്തിയാകുന്തോറും ഇവയുടെ ശബ്ദത്തിന്റെ തീവ്രത കുറഞ്ഞു വരുന്നു.

No comments:

Post a Comment

5th Issue

Students India

Students India

6th Issue