Thursday, January 2, 2020

കോരിച്ചുണ്ടന്‍ എരണ്ട (Northern shoveller)

കോരിച്ചുണ്ടന്‍ എരണ്ടയ്ക്ക് ഇംഗ്ലീഷിലെ പേര് Northern shoveler, Northern shoveller  എന്നും ശാസ്ത്രീയ നാമം Anas clypeata  എന്നുമാണ്. ദേശാടനപക്ഷിയാണ്.
ഇവ യൂറോപ്പ്, ഏഷ്യ എന്നീ രാജ്യങ്ങളുടെ വടക്കന്‍ പ്രദേശങ്ങളിലും വടക്കേ അമേരിക്കയുടെ മിക്ക പ്രദേശങ്ങളിലും പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് ദക്ഷിണ യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം, തെക്ക് കിഴക്കന്‍ ഏഷ്യ, മധ്യഅമേരിക്ക, തെക്കേ അമേരിക്കയുടെ വടക്ക് എന്നിവിടങ്ങളിലേക്ക് ദേശാടനം ചെയ്യുന്നു. ഇന്ത്യയിലേക്ക് ദേശാടനം നടത്തുന്നവ ഹിമാലയത്തിനു മുകളിലൂടെയാണ് വരുന്നത്. ഇവയുടെ കൊക്കിന്റെ പ്രത്യേകതകൊണ്ട് തിരിച്ചറിയാന്‍ എളുപ്പമാണ്.

വെളുത്ത നെഞ്ച്, ചെമ്പന്‍ നിറമുള്ള വയറും വശങ്ങളും. നീളം 48 സെ.മീ, 76 സെ.മീ ചിറകു വിരിപ്പ്, 600 ഗ്രാം തൂക്കം.
കൊക്ക് ഒരു വശത്തു നിന്നും മറ്റേ വശത്തേക്ക് ആട്ടിക്കൊണ്ട്, കൊക്കുകൊണ്ട് ഭക്ഷണമായ ചെടിയുടെ ഭാഗങ്ങള്‍ അരിച്ചെടുക്കുന്നു. ജലജീവികളായ അകശേരുകികളേയും ഭക്ഷിക്കുന്നു. കൊക്കിന്റെ ചീര്‍പ്പുപോലുള്ള ഭാഗങ്ങള്‍ അരിപ്പപോലെ ഉപയോഗിക്കുന്നു. അടിത്തട്ടില്‍ ചെളിയുളള ചതുപ്പുകളില്‍ ധാരാളം അകശേരുകികള്‍ ഉള്ളതുകൊണ്ട് ഇവയെ ഇത്തരം സ്ഥലങ്ങളില്‍ കൂടുതലായി കാണുന്നു.
തുറന്ന ജലാശയങ്ങളില്‍ നിന്നും അകലെ പുല്ലുകള്‍ നിറഞ്ഞ സ്ഥലത്ത് കൂട് ഉണ്ടാക്കുന്നു.വെള്ളത്തിലും വായുവിലും ഇണയെ ആകര്‍ഷിക്കാനുള്ള അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നു. പൊതുവെ അധികം ശബ്ദമുണ്ടാക്കാത്ത പക്ഷിയാണ്.

No comments:

Post a Comment

5th Issue

Students India

Students India

6th Issue