Thursday, January 2, 2020

ഓസ്‌ട്രേലിയന്‍ പെലിക്കന്‍ (Australian Pelican)

പെലിക്കനിഡെ കുടുംബത്തില്‍പെട്ട ഒരു വലിയ ജലപക്ഷി ആണ് ഓസ്‌ട്രേലിയന്‍ പെലിക്കന്‍ (പെലിക്കനസ് കോണ്‍സ്പിസില്ലാറ്റസ്). ഓസ്‌ട്രേലിയ, ടാസ്മാനിയ എന്നീ ഭൂപ്രദേശങ്ങളിലാണ് ഈ ഇനം കാണപ്പെടുന്നത്. വലിയ തടാകങ്ങള്‍, റിസര്‍വോയര്‍, നദികള്‍, അതുപോലെ എസ്റ്റ്യൂറികള്‍, ചതുപ്പുകള്‍, വരള്‍ച്ചയുള്ള പ്രദേശങ്ങളില്‍ താല്‍ക്കാലികമായി വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശങ്ങള്‍, കൃഷിസ്ഥലങ്ങളില്‍ വെള്ളം പുറത്ത് വിടാനുള്ള ചാലുകള്‍, ഉപ്പുവെള്ളം, കുളങ്ങള്‍, തീരദേശ ലഗൂണ്‍സ് എന്നിവ ഇവയുടെ വാസസ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. മുഖ്യമായും വെളുത്ത നിറമുള്ള ഇവയുടെ ചിറകുകള്‍ക്ക് കറുത്ത നിറവും കൊക്കിന് പിങ്ക് നിറവുമാണ് ഉള്ളത്. ഇന്ന് ജീവിച്ചിരിക്കുന്ന പക്ഷികളില്‍ വച്ച് ഏറ്റവും വലിപ്പമേറിയ കൊക്കുകള്‍ ഈ പക്ഷിയുടേതാണ്. മത്സ്യമാണ് ആഹാരമെങ്കിലും അവസരം ലഭിച്ചാല്‍ പക്ഷികളെയും മറ്റ് അവശിഷ്ടങ്ങളും ഭക്ഷിക്കും.
മറ്റു പെലിക്കന്‍ വര്‍ഗങ്ങളുമായി താരതമ്യം ചെയ്താല്‍ ഒരു ഇടത്തരം വലിപ്പമുള്ള പക്ഷിയാണ് ഓസ്‌ട്രേലിയന്‍ പെലിക്കന്‍. അവയുടെ ചിറകുകള്‍ക്ക് 2.3 മുതല്‍ 2.6 മീറ്റര്‍ വരെ നീളവും 4 മുതല്‍ 13 കി.ഗ്രാം വരെ തൂക്കമുള്ളതായി രിക്കും. പിങ്ക് നിറത്തിലുള്ള കൊക്കുകള്‍ പക്ഷികളില്‍ വച്ച് ഏറ്റവും വലിപ്പമേറിയതാണ്. രേഖപ്പെടുത്തിയിട്ടുള്ളവയില്‍ ഏറ്റവും വലിയ കൊക്കിന് 50 സെന്റീമീറ്റര്‍ നീളം ഉണ്ടായി രുന്നു. പെണ്‍പക്ഷികള്‍ താരതമ്യേന അല്പം ചെറുതാണ്. അവയുടെ കൊക്കുകള്‍ക്കും നീളം കുറവായിരിക്കും. കൊക്കിന്റെ നീളം മൂലം മൊത്തം ശരീരത്തിന്റെ നീളം കൂടുകയും അതുവഴി ഏറ്റവും നീളമുള്ള പെലിക്കന്‍ എന്ന നിലയില്‍ ഡാല്‍മേഷ്യന്‍ പെലിക്കന്റെയൊപ്പം ഒന്നാം സ്ഥാനം പങ്കുവെയ്ക്കുകയും ചെയ്യുന്നു

No comments:

Post a Comment

5th Issue

Students India

Students India

6th Issue