Friday, January 3, 2020

താടിക്കാരന്‍ കഴുകന്‍ (Bearded Vulture)

കഴുകന്മാര്‍ മാംസഭോജികളാണ്. വളരെ വിരളമായി മാത്രമേ അവര്‍ വേട്ടയാടി ആഹാരം ക ണ്ടെത്തുകയുള്ളൂ. കഴുകന്മാരുടെ കൂട്ടത്തിലെ ബുദ്ധിമാനാണ് താടിക്കാരന്‍ കഴുകന്‍ (bearded vulture)  എന്നും ലാമെര്‍ജിയാര്‍(lammergeyar) എന്നും വിളിക്കുന്ന വലിയ കഴുകന്‍. യൂറോപ്പില്‍ നിന്നും വംശനാശം സംഭവിച്ചു കഴിഞ്ഞ  താടിക്കാരന്‍ കഴുകന്‍ ഇപ്പോള്‍ പൂര്‍വ ആഫ്രിക്കന്‍ പ്രദേശത്തും മധ്യ ഏഷ്യയിലുമാണ് കാണപ്പെടുന്നത്. കടുത്ത വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷി വര്‍ഗമാണ് ഇവര്‍. എല്ലിനുള്ളിലെ മജ്ജ വലിയ ഊര്‍ജ്ജദായകമായ ഭക്ഷണമാണെന്ന് താടിക്കാരന്‍ കഴുകന്‍ പണ്ടേ മനസിലാക്കിയിരുന്നു. 
അതിനാല്‍ തന്നെ ചത്ത ജീവികളെ ഭക്ഷിക്കാനായി മറ്റു കഴുകന്മാരോട് വഴക്കിനും മല്പി ടുത്തത്തിനുമൊന്നും ഈ താടിക്കാര്‍ പോകാറില്ല. അവസാനത്തെ മാംസതരിയും ഭക്ഷിച്ച് മറ്റു കഴുകന്മാര്‍ പോയിക്കഴിഞ്ഞാണ് താടിക്കാരന്‍ കഴുകന്‍ പണി തുടങ്ങുന്നത്. വലിയ എല്ലില്‍ ഒളിഞ്ഞിരിക്കുന്ന മജ്ജ എല്ലിനെ തല്ലിപ്പൊളിച്ചു പുറത്തെടുക്കാനുള്ള ശക്തിയൊന്നും താടിക്കാര്‍ക്കില്ല. പക്ഷെ അതിനു ഒരു സൂത്രം അവര്‍ക്കറിയാം.
വലിയ എല്ലുകളെയും കൊണ്ട് ഉയരത്തില്‍ പറന്ന് അവര്‍ നല്ല കാഠിന്യമുള്ള പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ എത്തുന്നു. കൃത്യം ഉന്നംപിടിച്ച് എല്ലിനെ പാറയ്ക്ക് മുകളിലേക്ക് എറിയുന്നു. എല്ലു പൊട്ടി മജ്ജ പുറത്തുവരുമ്പോള്‍ താടിക്കാരന്‍ കഴുകന് കുശാലായി ആഹാരം ലഭിക്കുന്നു. എല്ലിന്‍ കഷ്ണങ്ങളെ വരെ മിനിറ്റുകള്‍ക്കുള്ളില്‍ ദഹിപ്പിച്ചു ദ്രവരൂ പത്തിലാക്കാന്‍ പോന്നതാണ് ഇവയുടെ ആമാശയം.

No comments:

Post a Comment

5th Issue

Students India

Students India

6th Issue