Tuesday, July 30, 2019

യെല്ലോ ഹെഡ് (Yellow Head)

കുരുവിയുടെയത്ര വലിപ്പമുള്ളതും തലയില്‍ മഞ്ഞനിറമുള്ളതുമായ ഒരു പക്ഷിയാണിത്. ഒരു കാലത്ത് ന്യൂസിലാന്റില്‍ വളരെ സുലഭമായി കണ്ടണ്ടുവന്നിരുന്ന ഈ പക്ഷി ഇന്ന് വംശനാശഭീഷണിയിലാണ്. വംശനാശഭീഷണിയില്‍ നിന്ന് ഈ പക്ഷിയെ രക്ഷിക്കാന്‍ നിരവധി പദ്ധതികള്‍ ന്യൂസിലാന്റില്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി വേട്ടക്കാരില്ലാത്ത കടല്‍ത്തീരദ്വീപുകളില്‍ ഈ പക്ഷികളെ സംരക്ഷിക്കുന്നു. കൂടുതല്‍ സമയവും മരങ്ങളിലാണ് ഇവ ചെലവഴിക്കുന്നത്. പുഴുക്കളും ചിലന്തികളുമാണ് ഇവയുടെ പ്രധാനഭക്ഷണം. ന്യൂസിലാന്റിലെ നൂറുഡോളര്‍ നോട്ടില്‍ ഈ പക്ഷിയുടെ ചിത്രം ഉണ്ട്.


No comments:

Post a Comment

5th Issue

Students India

Students India

6th Issue