Tuesday, July 30, 2019

Amitav Ghosh (അമിതാവ് ഘോഷ്‌)

ഇംഗ്ലീഷ് ഭാഷയില്‍ എഴുതുന്ന ബംഗാളി സാഹിത്യകാരനാണ് അമിതാവ് ഘോഷ്. 1956 ജൂലൈ 11 ന് കൊല്‍ക്കത്തയിലെ ഒരു ബംഗാളി ഹിന്ദു കുടുംബത്തില്‍ ജനിച്ച അമിതാവ് ഘോഷ് ഡെറാഡൂണിലെ ' ദി ഡൂണ്‍' സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂള്‍ പഠനകാലത്ത് അദ്ദേഹം പതിവായി 'ദി ഡൂണ്‍ സ്‌കൂള്‍ വീക്ക്‌ലി'യില്‍ ഫിക്ഷനും കവിതയും എഴുതിയിരുന്നു.
ഡൂണ്‍ സ്‌കൂള്‍ പഠനത്തിനുശേഷം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സെന്റ് സ്റ്റീഫന്‍ കോളേജ്, ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് എന്നിവയില്‍ നിന്ന് ബിരുദം നേടി. പീറ്റര്‍ ലീന്‍ഹാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ സാമൂഹിക നരവംശശാസ്ത്രത്തില്‍ സെന്റ് എഡ്മണ്ട് ഹാള്‍, ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് അദ്ദേഹം ഡേക്ടറേറ്റ് നേടി.
ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ എക്‌സപ്രസ് പത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. കൊല്‍ക്കത്തയിലെ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സ്, തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളില്‍ ഫെലോ ആയിരുന്നു. 1999-ല്‍ ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്‌സിറ്റിയിലെ ക്വീന്‍സ് കോളേജില്‍ പ്രഫസറായി ചേര്‍ന്നു. 2005 മുതല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പിന്നീട് ഇന്ത്യയിലേക്കു മടങ്ങിയ ഘോഷ് ഐബിസ് ട്രൈലോജിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
2007 ല്‍ ഭാരതസര്‍ക്കാര്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു. 2009-ല്‍
റോയല്‍ സൊസൈറ്റി ഓഫ് ലിറ്ററേച്ചര്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2015-ല്‍ ഘോഷ്, ഫോര്‍ഡ് ഫൗണ്ടണ്ടേഷന്‍ ആര്‍ട്ട് ഓഫ് ചേഞ്ച് ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.
2016 നവംബര്‍ 20 ന് മുബൈ ലിറ്റ് ഫെസ്റ്റായ ടാറ്റ ലിറ്ററേച്ചര്‍ ലൈവില്‍ ഘോഷ് ആജീവാനന്ത നേട്ടത്തിനുള്ള പുരസ്‌കാരം നേടി. 2018 ഡിസംബറില്‍ 54-ാമത്തെ ജ്ഞാനപീഠ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനാണ് ഘോഷ്.
അദ്ദേഹത്തിന്റെ കൃതികളും അവാര്‍ഡുകളും ഫ്രാന്‍സിന്റെ മികച്ച സാഹിത്യ അവാര്‍ഡുകളിലൊന്നായ പ്രിക്‌സ് മെഡിസിസ് എട്രാന്‍ജറിനെ 'സര്‍ക്കിള്‍ ഓഫ് റീസണ്‍' നേടി. 'ഷാഡോ ലൈന്‍സ്' സാഹിത്യ അക്കാദമി അവാര്‍ഡും ആനന്ദപുരസ്‌കാറും നേടി. 1997-ലെ ആര്‍തര്‍ സി ക്ലാര്‍ക്ക് അവാര്‍ഡ് 'കൊല്‍ക്കത്ത ക്രോമസോം' നേടി. 2008-ലെ മാന്‍ ബുക്കര്‍ സമ്മാനത്തിനായി 'സീ പോപ്പീസ്' ഷോര്‍ട്ട്‌ലിസ്റ്റ്  ചെയ്യപ്പെട്ടു. ഇത് 2009-ലെ വോഡഫോണ്‍ ക്രോസ്വേഡ് ബുക്ക് അവാര്‍ഡിന്റെയും 2010-ലെ ഡാന്‍ ഡേവിഡ് സമ്മാനത്തിന്റെയും സഹജേതാവുമായിരുന്നു. മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസ് 2011 നായി 'സ്‌മോക്ക് റിവര്‍' ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.
കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പ്രൈസ് പരിഗണനയില്‍ നിന്ന് ഘോഷ് തന്റെ 'ഗ്ലാസ് പാലസ്' എന്ന നോവല്‍ പിന്‍വലിച്ചു. എന്നാല്‍ അവിടെത്തന്നെ യൂറേഷ്യന്‍ വിഭാഗത്തിലെ ഏറ്റവും മികച്ച നോവലിനുള്ള അവാര്‍ഡിന് ഈ കൃതി അര്‍ഹമാവുകയും ചെയ്തു.



No comments:

Post a Comment

5th Issue

Students India

Students India

6th Issue