നീലയും മഞ്ഞയും കലര്‍ന്ന തൂവലും ചെറിയ വലിപ്പവുംകൊണ്ട് യൂറേഷ്യന്‍ ബ്ലൂ ടിറ്റിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. 12 സെന്റിമീറ്റര്‍ നീളമുള്ള ഇവയ്ക്ക് ഏകദേശം 11 ഗ്രാം ഭാരം ഉണ്ടായിരിക്കും. തലയില്‍ നീലനിറമുള്ള ഇവയുടെ കണ്ണിലൂടെ കറുപ്പുനിറമുള്ള ഒരു വര കടന്നുപോകുന്നു. കറുത്തകൊക്കുകളും ചാരനിറമുള്ള കാലുകളും ഇവയുടെ പ്രത്യേകതയാണ്. സാധാരണയായി പ്രാണികളെയും ചിലന്തികളെയും ഭക്ഷിക്കുന്ന ഇവ വിത്തുകളും മറ്റും കഴിക്കാറുണ്ട്. വുഡ് ടൈഗര്‍ പുഴു ഉള്‍പ്പെടെയുള്ള കീടങ്ങളെ നശിപ്പിക്കുന്ന ഒരു പക്ഷിയും കൂടിയാണിത്. നിരവധി സ്റ്റാമ്പുകളിലും ഈ പക്ഷി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
No comments:
Post a Comment