ഇവയ്ക്ക് 23-28 സെ.മീ നീളവും 28-34 ഗ്രാം തൂക്കവും ഉണ്ടാകും. കറുത്ത കൊക്കും പിങ്ക് കാലുകളും ഇവയുടെ പ്രത്യേകതയാണ്. ആണ്‍പക്ഷികള്‍ക്ക് തിളങ്ങുന്ന കറുപ്പുനിറമാണ്. കൂടാതെ വയറിന്റെ ഭാഗത്ത് തവിട്ടുനിറവും ചിറകിന്റെ മുകളില്‍ വെള്ളനിറവുമുണ്ട്. ചാരനിറം കലര്‍ന്ന തവിട്ടുനിറത്തിലുള്ള പെണ്‍പക്ഷി ആണ്‍പക്ഷിയേക്കാള്‍ ചെറുതാണ്. വേരുകള്‍, ഇലകള്‍, തണ്ടുകള്‍ എന്നിവയുപയോഗിച്ച് പെണ്‍പക്ഷികളാണ് കൂട് ഉണ്ടാക്കുന്നത്. ആണ്‍പക്ഷികള്‍ കാവല്‍നില്‍ക്കും. പെണ്‍പക്ഷി നാലോ അഞ്ചോ മുട്ടകളിടും. 12 മുതല്‍ 15 ദിവസംകൊണ്ട് മുട്ടകള്‍ വിരിയും. ആണ്‍പക്ഷിയും പെണ്‍പക്ഷിയും ചേര്‍ന്നാണ് കുഞ്ഞുങ്ങളെ തീറ്റുന്നത്. പ്രാണികളാണ് ഷാമക്കിളിയുടെ പ്രധാന ഭക്ഷണം. വളരെ മനോഹരമായ ശബ്ദമുള്ള ഈ പക്ഷികളെ കൂട്ടിലിട്ടു വളര്‍ത്താറുമുണ്ട്.
No comments:
Post a Comment