ഇന്ത്യയിലും ശ്രീലങ്കയിലും മറ്റും ധാരാളമായി കണ്ടുവരുന്ന ഒരു പക്ഷിയാണിത്. ഓറഞ്ചുനിറമുള്ള നെറ്റിയും കറുപ്പും നീലയും കലര്‍ന്ന താടിയും കഴുത്തുമാണ് ഇവയുടെ പ്രത്യേകത. പെണ്‍പക്ഷിക്ക് ആണിനെക്കാള്‍ മങ്ങിയ നിറമാണ്. ഇവയുടെ പച്ചകലര്‍ന്ന നിറവും ചെറിയ ശരീരവും മൂലം ഇലകള്‍ക്കിടയില്‍ ഇവയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പ്രാണികളും പഴങ്ങളുമാണ് പ്രധാന ഭക്ഷണം. ഒരു തവണ രണ്ടോ മൂന്നോ മുട്ടകളിടുന്നു. കാട്ടിലക്കിളിയുടെ മുട്ടയ്ക്ക് ചുവപ്പുകലര്‍ന്ന മഞ്ഞനിറമാണ്.
No comments:
Post a Comment