ഒരു ചെറിയ പക്ഷിയാണ് നാട്ടുമൈന. മറ്റു പേരുകള്‍: മാടത്ത, കവളംകാളി, ചിത്തിരക്കിളി. മൈനയുടെ വലിപ്പം സാധാരണയായി 23 സെ.മീ. മുതല്‍26 സെ.മീ. വരെയാണ്.
നാട്ടിന്‍ പുറങ്ങളിലും പട്ടണപ്രദേശങ്ങളിലുമെല്ലാം മൈനകളെ സമൃദ്ധമായി കാണാന്‍ സാധിക്കും. ഏതാണ്ടൊരു മങ്ങിയ തവിട്ടു നിറമാണ് ദേഹമെങ്കിലും തല, കഴുത്ത്, മാറ്, വാല്‍ എന്നിവ കറുപ്പും, ചിറകിന്നടിഭാഗം, അടിവയര്‍, പിന്‍ഭാഗം എന്നിവ വെളുപ്പുമാണ്. കൊക്കും കാലുകളും മഞ്ഞ നിറമാണ്. കൊക്കിനു സമീപത്തു തുടങ്ങി കണ്ണിനു ചുറ്റുമായി കവിളില്‍ പടര്‍ന്നു കിടക്കുന്ന മഞ്ഞത്തോല്‍ നാട്ടുമൈനയെ തിരിച്ചറിയാന്‍ സഹായിക്കും. പറക്കുമ്പോള്‍ ചിറകിലുള്ള വെളുത്ത പുള്ളികള്‍ ഒരു വരപോലെ കാണാം. ഒരോ കാലും മാറി മാറി വെച്ച് നടക്കുകയാണ് ചെയ്യുക. നടക്കുമ്പോള്‍ ശരീരഭാരം ഒരോ ഭാഗത്തേയ്ക്ക് ചെരിയും. മിശ്രഭുക്കാണ്. അവ പ്രാണികളും പഴങ്ങളും കഴിക്കുന്നു.
No comments:
Post a Comment