1989ല്‍ 16 വര്‍ഷവും 205 ദിവസവും പ്രായമുള്ളപ്പോള്‍, പാകിസ്ഥാനെതിരെ കളിച്ചുകൊണ്ട്, ടെസ്റ്റ് ക്രിക്കറ്റില്‍ കാലുകുത്തി. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ കളിക്കാരന്‍ ഇദ്ദേഹമാണ് ടെസ്റ്റില്‍ 51ഉം ഏകദിനത്തില്‍ 49ഉം. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും
നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കളിക്കാരനും മറ്റാരുമല്ല. 463 ഏകദിന മത്സരങ്ങളിലായി 18426 റണ്‍സ് ഇദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിന്‍. ഏകദിനത്തില്‍ ആദ്യമായി ഡബിള്‍ സെഞ്ച്വറി നേടിയ കളിക്കാരനും ഇദ്ദേഹം തന്നെ. 2011 ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലംഗമായിരുന്നു. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും കൂടി 201 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് സച്ചിന്‍.
1973 ഏപ്രില്‍ 24ന് മുംബൈയില്‍ ജനിച്ചു. പിതാവ് പ്രമുഖ മറാത്തി നോവലിസ്റ്റ് രമേഷ് തെന്‍ഡുല്‍ക്കര്‍. മാതാവ് രജനി തെന്‍ഡുല്‍ക്കര്‍. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥാഗ്രന്ഥമാണ് 'പ്ലേയിംഗ് ഇറ്റ് മൈ വേ'.
ഇന്ത്യയിലെ ഏറ്റവും പരമോന്നതമായ സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം (2013) നേടുന്ന ആദ്യ കായികതാരം സച്ചിനാണ്. രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന 1997ല്‍ സച്ചിന് സമ്മാനിക്കപ്പെട്ടു. കൂടാതെ അര്‍ജുന (1994), പദ്മശ്രീ (1999), പദ്മവിഭൂഷണ്‍ (2008) എന്നീ ബഹുമതികളും ലഭിച്ചു. 1997ലെ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ രാജ്യസഭാംഗം.
2012 ഡിസംബര്‍ 23നു ഏകദിന മത്സരങ്ങളില്‍നിന്നും പിന്നീട് 2013 നവംബര്‍ 17നു വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന തന്റെ ഇരുന്നൂറാം ടെസ്റ്റ് പൂര്‍ത്തിയാക്കി ടെസ്റ്റില്‍ നിന്നും സച്ചിന്‍ വിരമിച്ചു.
Sachin’s batting performance