Thursday, July 16, 2020

സീനിയ (Zinnia)

വളരെയധികം നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാകുന്ന ഒരു ഉദ്യാനസസ്യമാണ് സീനിയ. ഇവയ്ക്ക് സാധാരണയായി ഒരു വര്‍ഷമോ രണ്ടുവര്‍ഷമോ ജീവിത കാലയളവുള്ളവയാണ്. പുഷ്പങ്ങള്‍ നീളത്തിലുള്ള തണ്ടോടുകൂടിയവയാണ്. തെക്കേ അമേരിക്കയിലും മെക്‌സിക്കോയിലുമാണ് ഇവ കൂടുതലായും കണ്ടുവരുന്നത്. ചിത്രശലഭങ്ങളെ ആകര്‍ഷിക്കുന്ന ഒരു പുഷ്പമാണിത്.

Foxglove flower

This flower is common in various areas in continents like Europe, Asia and Africa. The flowers grow on a tall spike and vary in colour with species, from purple to pink, white, and yellow. Foxglove has medicinal uses but can also be toxic to humans and other animals. A group of medicines extracted from foxglove plants are called digitalin, mainly used for cardiac treatment.

ഊട്ടിപ്പൂവ് (Strawflower)

പ്രധാനമായും ആസ്‌ട്രേലിയയില്‍ കാണപ്പെടുന്ന ഈ പൂവിന് ഗോള്‍ഡന്‍ എവര്‍ ലാസ്റ്റിംഗ് ഫ്‌ളവര്‍ (golden everlasting) എന്നും വിളിപ്പേരുണ്ട്. ചിത്രശലഭങ്ങളും മറ്റും ഭക്ഷണത്തിനായി സമീപിക്കുന്ന ഒരു പുഷ്പമാണിത്. വിവിധ ആകൃതിയിലും നിറത്തിലും ഈ പൂവ് കാണപ്പെടുന്നു.

Wednesday, July 15, 2020

ബെര്‍ജീനിയ (Bergenia)

പ്രധാനമായും മധ്യ ഏഷ്യയില്‍ വളരുന്ന ചെടിയാണ് ബെര്‍ജീനിയ. ഇലകളുടെ ആകൃതിയുടെ പ്രത്യകത മൂലം ആനച്ചെവി (elephant’s ears) എന്ന് ഈ ചെടിയെ വിളിക്കാറുണ്ട്. തീവ്ര തണുപ്പുള്ള കാലാവസ്ഥയിലും അതീവ ചൂടുള്ളകാലാവസ്ഥയിലും ഒക്കെ നന്നായി വളരും എന്നതാണ് ഇതിന്റെ സവിശേഷത. പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളിലുള്ള പൂവുകള്‍ കാണപ്പെടുന്നു.

Morning Glory

Most morning glory flowers bloom in the early morning. But some rare night-blooming flowers are also there. Morning glory was first known in China for its medicinal uses, due to the laxative properties of its seeds. Some varieties are used as a green vegetable in some parts of the world. 

Tuesday, July 14, 2020

കൊളംബൈന്‍ (Columbine)

പല നിറത്തില്‍ കാണപ്പെടുന്ന പുഷ്പമാണ് കൊളംബൈന്‍. മണിയുടെ (bell) ആകൃതിയിലുള്ള ഈ പൂക്കള്‍ ലോകത്തിലെ ഏറ്റവും ചെറിയ പക്ഷികളിലൊന്നായ ഹമ്മിങ് ബേര്‍ഡ്  (hummingbird) ആഹാരത്തിനായി ഉപയോഗിക്കുന്ന ഒന്നാണ്. 'കൊളംബൈന്‍' എന്ന വാക്ക് 'പ്രാവ്' എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കില്‍നിന്ന് രൂപപ്പെട്ടതാണത്രേ. ഈ പൂവിന്റെ താഴേക്ക് ചെരിഞ്ഞുള്ള നില്പിന് പ്രാവുകള്‍ കൂട്ടമായി നില്‍ക്കുന്നതുമായി രൂപസാദൃശ്യം കല്‍പിക്കപ്പെടുന്നു.

ഡാഫോഡില്‍ (Daffodil)

പൂക്കള്‍ സാധാരണയായി വെളുപ്പ്, മഞ്ഞ, ഓറഞ്ച്, പിങ്ക് മുതലായ നിറങ്ങളില്‍ കാണപ്പെടുന്നു. വെയ്ല്‍സിന്റെ (Wales) ദേശീയ പുഷ്പമാണ് ഡോഫോഡില്‍. പെര്‍ഫ്യൂമുകളുടെ നിര്‍മ്മാണത്തില്‍ ഡാഫോഡില്‍ പുഷ്പങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഔഷധ നിര്‍മ്മാണത്തിലും ഡാഫോഡിലുകള്‍ പ്രയോജനപ്പെടുത്തുണ്ട്.

5th Issue

Students India

Students India

6th Issue