ഏകദേശം 150ഓളം വര്‍ഗങ്ങള്‍ ഉള്ള ഒരു ചെടിയാണ് കൊങ്ങിണി. ഇവ ഇന്ത്യയില്‍ എല്ലായിടത്തും കാണപ്പെടുന്നു. ഏത് സാഹചര്യത്തിലും വളരുന്ന ഇവയുടെ പുഷ്പങ്ങള്‍ക്കും ഇലകള്‍ക്കും പ്രത്യേക ഗന്ധമുണ്ട്. പൂക്കള്‍ സാധാരണയായി ചുവപ്പ്, പിങ്ക് നിറങ്ങളില്‍ കണ്ടുവരുന്നു. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഇനങ്ങളുമുണ്ട്. പുഷ്പങ്ങളില്‍ ധാരാളം തേന്‍ ഉള്ളതു കൊണ്ട് ചിത്രശലഭങ്ങള്‍, വണ്ട്, തേനീച്ച എന്നീ ഷഡ്പദങ്ങളെ ആകര്‍ഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങള്‍ വഴിയാണ് പരാഗണം നടക്കുന്നത്.
No comments:
Post a Comment