Class 3 - 2025
More Activities
കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍
Nobel Prize 2025
Winners and Details
( നോബല്‍ സമ്മാനം 2025
വിജയികളും വിവരങ്ങളും)
വൈദ്യശാസ്ത്രം (Physiology/Medicine)
2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം മൂന്ന് ഗവേഷകര്‍ക്ക്. അമേരിക്കന്‍ മോളിക്യുലര്‍ ബയോളജിസ്റ്റ് മേരി ഇ. ബ്രങ്കോവ് (Mary Elizabeth Brunkow), അമേരിക്കന്‍ ഇമ്മ്യൂണോളജിസ്റ്റ് ഫ്രെഡ് റാംസ്‌ഡെല്‍ (Frederick Jay Ramsdell), ജാപ്പനീസ് ഗവേഷകന്‍ ഷിമോണ്‍ സകാഗുച്ചി (Shimon Sakaguchi) എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.
രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്ന കണ്ടെത്തലിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതില്‍ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറല്‍ ഇമ്യൂണ്‍ ടോളറന്‍സ് (peripheral immune tolerance) സംബന്ധിച്ച കണ്ടുപിടുത്തങ്ങള്‍ക്കാണ് പുരസ്‌കാരം. പ്രതിരോധ സംവിധാനത്തിന്റെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ എന്ന് വിളിക്കാവുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്.
ഭൗതികശാസ്ത്രം (Physics)
ബ്രിട്ടീഷ് ഭൗതികശാസ്ത്രന്‍ ജോണ്‍ ക്ലാര്‍ക്ക് (John Clarke), ഫ്രഞ്ചുകാരന്‍ മിഷേല്‍ എച്ച്. ഡെവോറെറ്റ് (Michel Henri Devoret), അമേരിക്കന്‍ ഗവേഷകന്‍ ജോണ്‍ എം. മാര്‍ട്ടിനിസ് (John M. Martinis) എന്നിവരാണ് 2025ല ഭൗതികശാസ്ത്ര നോബല്‍ പുരസ്‌കാരജേതാക്കള്‍. വൈദ്യുത സര്‍ക്യൂട്ടിലെ മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണലിങ്ങിന്റെയും ഊര്‍ജ ക്വാണ്ടൈസേഷന്റെയും കണ്ടുപിടുത്തത്തിനാണ് പുരസ്‌കാരം.
രസതന്ത്രം (Chemistry)
2025-ലെ രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്. സുസുമു കിറ്റഗാവ (Susumu Kitagawa), റിച്ചാര്‍ഡ് റോബ്സണ്‍ (Richard Robson), ഒമര്‍ എം. യാഗി (Omar Yaghi) എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മരുഭൂമിയിലെ വായുവില്‍നിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അടക്കം വാതകങ്ങള്‍ പിടിച്ചെടുക്കാനും സാധിക്കുന്ന വസ്തുക്കള്‍ നിര്‍മ്മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയത്.
ജപ്പാനിലെ ക്യോട്ടോ സർവകലാശാലയില്‍നിന്ന് പിഎച്ച്ഡി നേടിയ ക്യോട്ടോ സർവകലാശാലയില്‍ പ്രൊഫസറാണ്. സുസുമു കിറ്റഗാവ. ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് റോബ്സണ്‍, ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സർവകലാശാലയില്‍ പ്രൊഫസറാണ്. യുഎസിലെ ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സർവകലാശാലയിലെ പ്രൊഫസറാണ്, ജോര്‍ദാന്‍ വംശജനായ ഒമര്‍ എം. യാഗി.
സമാധാനം (Peace)
2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക് (María Corina Machado). വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും സ്വേച്ഛാധിപത്യത്തില്‍ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനും നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം.
ലാറ്റിനമേരിക്കയില്‍ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് മരിയ കൊറിന മച്ചാഡോയെ വിശേഷിപ്പിക്കുന്നത്. വെനസ്വലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഇവര്‍ വഹിച്ചത്.
വെന്റെ വെനസ്വേല പാര്‍ട്ടിയുടെ ദേശീയ കോര്‍ഡിനേറ്ററായി. 2012ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014ല്‍ നിക്കോളാസ് മഡുറോ സര്‍ക്കാരിനെതിരായ വെനസ്വേലന്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്നു. 2018ല്‍ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ 100 ശക്തയായ വനിതകളില്‍ ഒരാളാണ്. ഈ വര്‍ഷം ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ടൈം മാഗസിന്‍ തിരഞ്ഞെടുത്തപ്പോഴും മചാഡോ ഉള്‍പ്പെട്ടിരുന്നു.
സാമ്പത്തികശാസ്ത്രം (Economics)
2025-ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു. സാമ്പത്തികശാസ്ത്ര വിദഗ്ധരായ ജോയല്‍ മൊകീര്‍ (Joel Mokyr), ഫിലിപ്പ് അഗിയോണ്‍ (Philippe Aghion), പീറ്റര്‍ ഹോവിറ്റ് (Peter Howitt) എന്നിവരാണ് ഇക്കുറി പുരസ്‌കാരത്തിന് അര്‍ഹരായത്.
പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും എങ്ങനെയാണ് സമ്പദ്വ്യവസ്ഥകളില്‍ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അടിസ്ഥാനമാകുന്നത് എന്ന ഗവേഷണത്തിനാണ് പുരസ്കാരം. ഈ വളര്‍ച്ച തുടരാന്‍ എന്തൊക്കെ സാഹചര്യങ്ങളാണ് വേണ്ടതെന്നും പുരസ്കാര ജേതാക്കള്‍ വിശദീകരിച്ചു. ജോയല്‍ മൊകീര്‍ ഇസ്രയേല്‍ പൗരനും, ഫിലിപ്പ് അഗിയോണ്‍ ഫ്രഞ്ചുകാരനും, പീറ്റര്‍ ഹോവിറ്റ് കനേഡിയന്‍ ഗവേഷകനുമാണ്.
സാഹിത്യം (Literature)
2025-ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ഹംഗേറിയന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്േലാ ക്രസ്നഹോര്‍ക്കൈ (Laszlo Krasznahorkai) നേടി. കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ പ്രതിഫലനമാണ് ഇദ്ദേഹത്തിന്റെ രചനകള്‍. 2015-ല്‍ അദ്ദേഹത്തിന്റെ 'Satantango' എന്ന നോവലിന് മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നു.
Satantango (1985), The Melancholy of Resistance (1989) എന്നിവയുള്‍പ്പെടെ അദ്ദേഹത്തിന്റെ നിരവധി കൃതികള്‍ ഹംഗേറിയന്‍ സംവിധായകന്‍ ബെയ്‌ലാ താര്‍ സിനിമകളാക്കിയിട്ടുണ്ട്. 1954 ജനുവരി 5 ന് ഹംഗറിയിലെ ഗ്യുലയിലാണ് ഇദ്ദേഹത്തിന്റെ ജനനം.
LSS EXAM SPECIAL 2026
More Questions & Answers
1. ഹരിതം
ഒരു ഞരമ്പിപ്പൊഴും പച്ചയായുെണ്ടന്നൊ-
രില തൻ്റെ ചില്ലയോടോതി
ഇലയൊന്നു കൊഴിയാതെയിപ്പൊഴും ബാക്കിയുെണ്ട-
ന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്‍പ്പുെണ്ട-
ന്നൊരു മരം പക്ഷിയോടോതി
ഒരു മരം വെട്ടാതെയൊരു കോണില്‍ കാണുമെ-
ന്നൊരു കാട് ഭൂമിയോടോതി
ഒരു കാടു ഭൂമിയില്‍ ബാക്കിയുെണ്ടന്നൊരു
മല സ്വന്തം സൂര്യനോടോതി
ഒരു സൂര്യനിനിയും കെടാതെയുെണ്ടന്നു ഞാന്‍
പടരുന്ന രാത്രിയോടോതി
അതുകേട്ടു ഭൂമിതന്‍ പീഡിതരൊക്കെയും
പുലരിയോടൊപ്പമുണര്‍ന്നു.
അവരുണര്‍ന്നപ്പൊഴേ പുഴകള്‍ പാടി, വീണ്ടും
തളിരിട്ടു കരുണയും കാടും
പുതുസൂര്യന്‍ മഞ്ഞിൻ്റെ തംബുരു മീട്ടി, ഹാ,
പുതുതായി വാക്കും മനസ്സും.
ഒരു ഞരമ്പിപ്പൊഴും പച്ചയായുെണ്ടന്നൊ-
രില തൻ്റെ ചില്ലയോടോതി
(സച്ചിദാനന്ദന്‍)
കവിതയിലെ ആശയം, കവി ഉപയോഗിച്ചിരിക്കുന്ന പദങ്ങള്‍, കവിത നല്‍കുന്ന സന്ദേശം എന്നിവ പരിഗണിച്ച് ഈ കവിതയ്ക്ക് ഒരു ആസ്വാദനം തയാറാക്കുക?
ഉത്തരം :
മലയാളത്തിലെ പ്രശസ്തകവിയായ സച്ചിദാനന്ദൻ്റെ കവിതയാണിത്. എല്ലാം നശിച്ചുപോകുന്ന അവസ്ഥയിലും എന്തെങ്കിലുമൊക്കെ അവശേഷിക്കും എന്ന് ഈ കവിത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒരു ഞരമ്പ് ഇപ്പോഴും പച്ചയായിട്ടുെണ്ടന്ന് ഒരു ഇല ചില്ലയോട് പറയുന്നു. ഒരു ഇല കൊഴിയാതെയുെണ്ടന്ന് ഒരു ചില്ല കാറ്റിനോട് പറയുന്നു. ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്‍പ്പുെണ്ടന്ന് ഒരു മരം പക്ഷിയോട് പറയുന്നു. ഒരു മരം വെട്ടാതെ ഈ ഭൂമിയുടെ ഒരു കോണിലുെണ്ടന്ന് ഒരു കാട് ഭൂമിയോട് പറയുന്നു. ഒരു കാട് ഭൂമിയില്‍ ബാക്കിയുെണ്ടന്ന് ഒരു മല സൂര്യനോട് പറയുന്നു. ഒരു സൂര്യന്‍ ഇനിയും കെടാതെയുെണ്ടന്ന് ഞാന്‍ രാത്രിയോട് പറയുന്നു. അതുകേട്ട് ഭൂമിയിലെ പീഡിതരൊക്കെയും പ്രഭാതത്തോടൊപ്പം ഉണര്‍ന്നു. അവര്‍ ഉണര്‍ന്നപ്പോള്‍ പുഴകള്‍ പാടുകയും കരുണയും കാടും വീണ്ടും തളിരണിയുകയും ചെയ്തു. പുതുസൂര്യനും പുതുവാക്കും പുതുമനസ്സും ഉണ്ടായി.
അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതിയെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഈ പ്രകൃതിയിലെ ഓരോന്നായി തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും മുഴുവനായി നഷ്ടപ്പെട്ടുപോകുകയില്ല എന്ന് കവി പ്രത്യാശിക്കുന്നു. ആ പ്രത്യാശയാണ് മുന്നോട്ടുള്ള നമ്മുടെ ജീവിതത്തെ നയിക്കുന്നത്. നാളെയെക്കുറിച്ചുള്ള പ്രതീക്ഷ പകര്‍ന്നുനല്‍കുന്ന, ഏത് കഷ്ടപ്പാടിനിടയിലും പ്രകാശത്തിൻ്റെ ഒരു നാളം അവശേഷിച്ചിട്ടുെണ്ടന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കവിതയാണ് ഇത്.
ലളിതമായ വാക്കുകളും ഹൃദയത്തെ സ്പര്‍ശിക്കുന്ന അവതരണരീതിയും മാത്രമല്ല, വിഷയത്തിൻ്റെ സമകാലിക പ്രസക്തിയും ഈ കവിതയുടെ പ്രാധാന്യവും മഹത്വവും വര്‍ധിപ്പിക്കുന്നു.
2. മിന്നാമിനുങ്ങ്
നീലവിണ്മലര്‍ച്ചോലയില്‍ മേഘ-
മാലകള്‍ തോണി നീക്കവേ,
വെണ്ണിലാവിന്‍ പടര്‍പ്പിലായിരം
മുല്ലമൊട്ടുകള്‍ നീങ്ങവേ,
താഴെയീ മണ്ണിലേഴയാമൊരു
പാതിരാപ്പൂവിന്‍ കണ്‍കളില്‍
വീണലിയുകയാണൊരു പ്രഭാ-
നാളമെന്നതുപോലെ ഞാന്‍
(ഏറ്റുമാനൂര്‍ സോമദാസന്‍)
(വിണ്മലര്‍ച്ചോല - ആകാശമാകുന്ന പൂഞ്ചോല)
ആകാശത്ത് പ്രഭ വിതറി നക്ഷത്രങ്ങള്‍ വിരിയുമ്പോള്‍ താഴെ ഭൂമിയില്‍ പാതിരാപ്പൂവിലിരുന്ന് പ്രകാശം പൊഴിക്കുന്ന മിന്നാമിനുങ്ങിനെയാണ് കവി വര്‍ണിക്കുന്നത്. ഈ കവിതയ്ക്ക് ആസ്വാദനം തയാറാക്കുക.
ഉത്തരം :
രാത്രിയില്‍ പൂക്കള്‍ക്കിടയിലൂടെ പാറിനടക്കുന്ന മിന്നാമിനുങ്ങിനെയാണ് ഈ കവിതയില്‍ വര്‍ണിക്കുന്നത്. ആകാശമാകുന്ന പൂഞ്ചോലയില്‍ മേഘങ്ങള്‍ തോണിപോലെ ഒഴുകിനടക്കുന്നു. ആയിരക്കണക്കിന് മുല്ലപ്പൂക്കള്‍ വിടര്‍ന്നതുപോലെ നക്ഷത്രങ്ങള്‍ തെളിഞ്ഞുനില്‍ക്കുന്നു. നിലാവ് പരക്കുന്ന മനോഹരരാത്രി. താഴെ ഭൂമിയില്‍ ഒരു പാവം പാതിരാപ്പൂവിനുള്ളില്‍ ഒരു പ്രകാശബിന്ദുപോലെ മിന്നാമിനുങ്ങ് പറ്റിയിരിക്കുന്നു.
നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തെയാണ് കവി 'നീലവിണ്മലര്‍ച്ചോല' എന്ന് പറഞ്ഞിരിക്കുന്നത്. മേഘങ്ങളെ തോണിയോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. ആകാശത്ത് വിരിയുന്ന മുല്ലപ്പൂക്കളാണ് നക്ഷത്രങ്ങള്‍. അതിമനോഹരമായ ഒരു ആകാശവര്‍ണന നമുക്കിവിടെ കാണാന്‍ കഴിയും. ആകാശത്തിലെപ്പോലെ ഭൂമിയിലുമുണ്ട് നക്ഷത്രങ്ങള്‍. അതാണ് മിന്നാമിനുങ്ങ്. അത് ഒരു പാവം
പൂവിന്‍റെയുള്ളില്‍ പ്രകാശനാളം പോലെ വീണലിയുകയാണെന്ന് കവി പറയുന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ പ്രഭ വിതറുമ്പോള്‍ മിന്നാമിനുങ്ങും തന്നാലാവും വിധം ഭൂമിയില്‍ പ്രകാശം പരത്തുന്നു.
3. ചെറുതുള്ളികള്‍
ചെറുതുള്ളികള്‍ ചേര്‍ന്നുതന്നെയീ
കരകാണാതെഴുമാഴിയായതും
തരിമണ്ണുകള്‍തന്നെ ചേര്‍ന്നു നാം
മരുവും നല്‍പ്പെരുമൂഴിയായതും
ചെറുതെങ്കിലുമന്‍പെഴുന്നവാ-
ക്കൊരുവന്നുത്സവമുള്ളിലേകിടും
ചെറുപുഞ്ചിരിതന്നെ ഭൂമിയെ-
പ്പരമാനന്ദ നിവാസമാക്കിടും
ചെറുതന്യനു നന്മ ചെയ്കകൊ-
െണ്ടാരു ചേതം വരികയില്ലെങ്കിലും
പരനില്ലുപകാരമെങ്കിലീ-
നരജന്മത്തിനു മാറ്റുമറ്റു പോം.
(കുമാരനാശാന്‍)
ഉത്തരം :
കുമാരനാശാൻ്റെ 'ചെറുതുള്ളികള്‍' എന്ന കവിത പരോപകാരം ചെയ്യേണ്ടതിൻ്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നു. ലളിതമായ വാക്കുകളിലൂടെ വലിയ ചിന്തയുടെ ലോകമാണ് ഈ കവിത നമുക്കുമുന്നില്‍ തുറന്നുതരുന്നത്. ചെറിയ ജലത്തുള്ളികള്‍ ചേര്‍ന്നാണ് വലിയ സമുദ്രമുണ്ടായത്. അതുപോലെ തരിമണ്ണുകള്‍ ചേര്‍ന്നാണ് ഭൂമിയുണ്ടായത്. സ്നേഹത്തോടെയുള്ള ഒരു
വാക്കുപോലും മറ്റുള്ളവര്‍ക്ക് സന്തോഷം പകരും. ഒരു പുഞ്ചിരികൊണ്ട് നമുക്ക് ഭൂമിയെ പരമാനന്ദനിവാസമാക്കിത്തീര്‍ക്കാം. മറ്റുള്ളവര്‍ക്ക് നന്മചെയ്തതുകൊണ്ട് നമുക്കൊരു ദോഷവും വരാനില്ലെന്ന് കവി പറയുന്നു. മറിച്ച് ആര്‍ക്കും ഒരുപകാരവും ചെയ്യാതിരുന്നാല്‍ നമ്മുടെ ജന്മംകൊണ്ട് ഒരര്‍ഥവും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മറ്റുള്ളവര്‍ക്ക് നന്മചെയ്താല്‍ മാത്രമേ നമ്മുടെ ജന്മം സഫലമാവുകയുള്ളൂ. നമ്മള്‍ ചെയ്യുന്ന ചെറിയ ചെറിയ നന്മകള്‍പോലും വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചേക്കാം. പരസ്പരം സ്നേഹവും സഹവര്‍ത്തിത്വവും പുലര്‍ത്തി ഒരുമയോടെ ജീവിച്ച് നമുക്ക് ഭൂമിയെ സ്വര്‍ഗമാക്കാന്‍ കഴിയും.
4. "ഒരു കുടം തണ്ണീരുമൊക്കത്തുവച്ചൊരാ-
ക്കരിമുകില്‍പ്പെണ്‍കൊടിയെങ്ങുപോയി?
വയലിൻ്റെ തൊണ്ട വരണ്ടുകിടക്കുമ്പോ-
ളുയിരറ്റു തോപ്പുകള്‍ നിന്നിടുമ്പോള്‍
തളിരുകളൊക്കെക്കൊഴിഞ്ഞൊരു മാന്തോപ്പില്‍
കുയിലുകള്‍ പാടിക്കുഴഞ്ഞിടുമ്പോള്‍
അണയാത്തതെന്തവള്‍ വാനിൻ്റെ താഴ് വര-
ത്തണലില്‍ പതിവുപോല്‍ വെള്ളവുമായ്."
(പി. ഭാസ്കരന്‍)
ഈ കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയാറാക്കുക.
ഉത്തരം :
കാര്‍മേഘത്തെ ഒരു പെണ്‍കുട്ടിയായി സങ്കല്‍പ്പിച്ചുകൊണ്ട് പി. ഭാസ്കരന്‍ രചിച്ച കവിതയാണ് 'മഴമുകില്‍ പെണ്‍കൊടി'. ഒരു കുടം വെള്ളം ഒക്കത്തുവച്ച ആ കരിമുകില്‍പെണ്‍കൊടി എവിടെപ്പോയെന്ന് കവി ചോദിക്കുന്നു. വയലിൻ്റെ തൊണ്ട വരണ്ടുകിടക്കുകയും തോപ്പുകള്‍ ജീവനറ്റു നില്‍ക്കുകയും കുയിലുകള്‍ പാടിക്കുഴയുകയും ചെയ്യുന്നു. ഈ സമയത്ത് ആകാശത്താഴ് വര തണലില്‍ പതിവുപോലെ വെള്ളവുമായി അവള്‍ വരാത്തത് എന്തുകൊണ്ടാണെന്നും കവി അന്വേഷിക്കുന്നു. ഒരു പെണ്‍കുട്ടിയായി സങ്കല്‍പ്പിച്ച് മഴമേഘത്തിന് മാനുഷികഭാവം നല്‍കിയിരിക്കുകയാണ് ഇവിടെ കവി. വയലിൻ്റെ തൊണ്ട വരണ്ടുകിടക്കുന്നു, തോപ്പുകള്‍ ജീവനറ്റുനില്‍ക്കുന്നു, കുയിലുകള്‍ പാടിക്കുഴയുന്നു എന്നെല്ലാം പറയുന്നതിലൂടെ വയലിനും തോപ്പിനും കുയിലിനുമെല്ലാം മാനുഷികഭാവങ്ങള്‍തന്നെയാണ് കവി നല്‍കിയിരിക്കുന്നതെന്ന് കാണാം. വരികളിലെ രാണ്ടമത്തെ അക്ഷരത്തിൻ്റെ ആവര്‍ത്തനം കവിതയ്ക്ക് നല്‍കുന്ന ശബ്ദഭംഗിയും പ്രത്യേകം എടുത്തുപറയേണ്ടതാണ്.
5. മയങ്ങാറുണ്ടാവില്ലവളോളം
വൈകിയൊരു നക്ഷത്രവും.
ഒരൊറ്റ സൂര്യനുമവളേക്കാള്‍
നേര്‍ത്തെ പിടഞ്ഞെണീറ്റിലാ
പുറപ്പെട്ടേടത്താണൊരായി-
രം കാതമവള്‍ നടന്നിട്ടും,
കുനിഞ്ഞു വീഴാറുെണ്ടാരാ-
യിരംവട്ടം നിവര്‍ന്നു നിന്നിട്ടും
ഉണര്‍ന്നിട്ടില്ലവളൊരായിരം
നെഞ്ചില്‍ ചവിട്ടുകൊണ്ടിട്ടും
ഒരു കുറ്റിച്ചൂല്, ഒരു നാറത്തേപ്പ്
ഞെണുങ്ങിയ വക്കാര്‍ന്നൊ-
രു കഞ്ഞിപ്പാത്രം, ഒരട്ടിമണ്ണവള്‍
- ആറ്റൂര്‍ രവിവര്‍മ്മ
ഉത്തരം :
ഒരു വീട്ടമ്മയുടെ ജീവിതത്തെക്കുറിച്ച് ആറ്റൂര്‍ രവിവര്‍മ്മ എഴുതിയ വരികളാണിവ. ഏറ്റവും വൈകി ഉറങ്ങുക. ഏറ്റവും നേരത്തേ ഉണരുക. അടുക്കളയില്‍നിന്ന് ഊണുമേശയിലേക്കുള്ള ദൂരം അവര്‍ നടന്നു തീര്‍ക്കുന്നത് എത്ര വട്ടമെന്ന് അവര്‍പോലും ഓര്‍ക്കാറില്ല. അവളുടെ കൈയെത്താത്തതോ അവളുടെ നോട്ടമെത്താത്തതോ ആയ ഒരിടവും ആ വീട്ടിലുണ്ടാവില്ല. കരിയും അഴുക്കും നിറഞ്ഞ വസ്ത്രങ്ങളണിഞ്ഞ് വിയര്‍പ്പുനിറഞ്ഞ ദേഹവുമായി മാത്രമേ അവരെ എപ്പോഴും കാണാറുള്ളൂ. വീടും വീട്ടിലുള്ളവരും വൃത്തിയായിരിക്കാന്‍ വേണ്ടിയാണ് അമ്മയുടെ വസ്ത്രങ്ങള്‍ മുഷിഞ്ഞത്. എത്ര പഴികേട്ടാലും ഒരമ്മയ്ക്ക് അടങ്ങിയിരിക്കാനോ വിശ്രമിക്കാനോ ആവില്ല. മുറ്റമടിക്കുന്ന കുറ്റിച്ചൂലിനും അഴുക്കുതുടയ്ക്കുന്ന തുണിക്കും വക്കുപൊട്ടിഞെണുങ്ങിയ കഞ്ഞിപ്പാത്രത്തിനുമൊപ്പമാണ് എന്നും അവര്‍ക്ക് സ്ഥാനം. വീട്ടമ്മയുടെ തിരിച്ചറിയാതെ പോകുന്ന നൊമ്പരങ്ങളെ ഏറ്റവും ലളിതവും ഹൃദയസ്പര്‍ശിയുമായി ആവിഷ്കരിച്ചിരിക്കുന്ന കവിതയാണിത്.
6. മുത്തശ്ശി
നിങ്ങള്‍ക്കുള്ളതുപോലെന്‍ നാട്ടില്‍
ഞങ്ങള്‍ക്കുെണ്ടാരു മുത്തശ്ശി!
കഥപറയാറു,ണ്ടന്തിക്കോരോ
കവിതകള്‍ മാനത്തുലയുമ്പോള്‍
വെള്ളരിയുടെ മലര്‍മൊട്ടുകള്‍ മഞ്ഞ-
പ്പുള്ളികള്‍ കുത്തിയ പാടത്തില്‍,
നീലക്കറുകക, ളണിമുക്കുറ്റികള്‍
ചേലവിരിച്ച വരമ്പിന്‍മേല്‍,
കൂടും ഞങ്ങള്‍ മുത്തശ്ശിയുമായ്
കൂലിക്കാരുടെ കഥപറയാന്‍!
(വയലാര്‍ രാമവര്‍മ്മ)
ഉത്തരം :
മനുഷ്യശേഷിയിലും മനുഷ്യൻ്റെ അധ്വാനത്തിലും അഭിമാനംകൊണ്ടിരുന്ന കവിയാണ് വയലാര്‍ രാമവര്‍മ്മ. അദ്ദേഹം എന്നും അധ്വാനിക്കുന്നവരുടെ കൂടെയായിരുന്നു. അവരുടെ ജീവിതമാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ചിരു ന്നത്. അദ്ദേഹത്തിൻ്റെ ലളിതമനോഹരമായ ഒരു കവിതയാണിത്.
നിങ്ങള്‍ക്കുള്ളതുപോലെ തൻ്റെ നാട്ടിലും ഒരു മുത്തശ്ശിയുെണ്ടന്ന് കവി പറയുന്നു. സന്ധ്യയ്ക്ക് ആ മുത്തശ്ശി ഓരോ കഥകള്‍ പറയാറുണ്ട്. വെള്ളരിപ്പൂക്കള്‍ മഞ്ഞപ്പുള്ളികള്‍ കുത്തിയ പാടത്തില്‍, നീലക്കറുകകളും മുക്കുറ്റികളും ചേലവിരിച്ചതുപോലെയുള്ള വരമ്പിലിരുന്ന് മുത്തശ്ശി കൂലിക്കാരുടെ കഥകള്‍ ഞങ്ങളോട് പറയും. ഈ കഥ കേള്‍ക്കാന്‍ ഞങ്ങള്‍ മുത്തശ്ശിക്കു ചുറ്റും കൂടും. ഇവിടെ അധ്വാനിക്കുന്നവരോടുള്ള കവിയുടെ മനോഭാവമാണ് തെളിയുന്നത്. കവിയുടെ നാട്ടിലെ മുത്തശ്ശി പറയുന്നത് വെറും കെട്ടുകഥകളോ നേരംപോക്കുകളോ അല്ല; കൂലിക്കാരുടെ കഥകളാണ്.
കഠിനാധ്വാനം ചെയ്യുന്ന സാധാരണ തൊഴിലാളികളുടെ പക്ഷത്താണ് താനെന്ന് കവി ഈ കവിതയിലൂടെ പറയുന്നു. അവരാണ് ഈ ലോകത്തിൻ്റെ യഥാര്‍ഥ ശില്‍പ്പികള്‍. ലളിതമായ വാക്കുകളിലൂടെ വളരെ വലിയൊരാശയമാണ് കവി പകര്‍ന്നുതരുന്നത്.
കൂടുതൽ ചോദ്യോത്തരങ്ങൾ
Updates
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
(2026 SSLC, HSS Exam dates)
2026ലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. രാവിലെ 9.30ന് പരീക്ഷകള്‍ ആരംഭിക്കും. മേയ് 8ന് ഫലപ്രഖ്യാപനം നടത്തും.
ഐടി പരീക്ഷ 2026 ഫെബ്രുവരി 2 മുതല്‍ 13 വരെയും, മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെയും നടക്കും.
5-9 ക്ലാസുകളില്‍ മിനിമം മാര്‍ക്ക്
5 മതല്‍ 9 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷത്തെ ഓണപ്പരീക്ഷ മുതല്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി. എല്ലാ വിഷയത്തിലും കുറഞ്ഞത് 30 മാര്‍ക്ക് നേടിയിരിക്കണം. അതിനു കഴിയാത്ത കുട്ടികള്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ രണ്ടാഴ്ച നീളുന്ന പ്രത്യേക പഠന പിന്തുണ പദ്ധതി നടപ്പാക്കും. തുടര്‍ന്ന് മാര്‍ക്ക് കുറഞ്ഞ വിഷയങ്ങള്‍ക്ക് മറ്റൊരു പരീക്ഷയും നടത്തുമെന്നാണ് അറിയുന്നത്.
2, 4, 6, 8, 10 ക്ലാസുകളില്‍ പരിഷ്ക്കരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള പുതിയ പാഠപുസ്തകങ്ങളാണ് നിലവിലുള്ളത്. ഒപ്പം ചോദ്യപേപ്പറുകളുടെ ഘടനയിലും മാറ്റങ്ങള്‍ വന്നിരിക്കുന്നു. കുട്ടികളുടെ ചിന്താശേഷിയും വിശകലന പാടവവും വിലയിരുത്തുന്ന ചോദ്യങ്ങള്‍ക്കാവും മുന്‍തൂക്കം.
1, 2 ക്ലാസുകാര്‍ സമയം നോക്കണ്ട!
പൊതുവിദ്യാലയങ്ങളിലെ എല്‍പി 1, 2 ക്ലാസുകളില്‍ ഈ വര്‍ഷം ഓണപ്പരീക്ഷയ്ക്ക് സമയപരിധി ഇല്ല എന്ന പ്രത്യേകതയുണ്ട്. കുട്ടികള്‍ എഴിത്തീരുന്നതുവരെ പരീക്ഷ തുടരും. സമ്മര്‍ദ്ദമില്ലാതെ കുട്ടികള്‍ക്ക് പരീക്ഷയെഴുതാം.