LSS EXAM SPECIAL 2026
More Questions & Answers
1. ഹരിതം
ഒരു ഞരമ്പിപ്പൊഴും പച്ചയായുെണ്ടന്നൊ-
രില തൻ്റെ ചില്ലയോടോതി
ഇലയൊന്നു കൊഴിയാതെയിപ്പൊഴും ബാക്കിയുെണ്ട-
ന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്‍പ്പുെണ്ട-
ന്നൊരു മരം പക്ഷിയോടോതി
ഒരു മരം വെട്ടാതെയൊരു കോണില്‍ കാണുമെ-
ന്നൊരു കാട് ഭൂമിയോടോതി
ഒരു കാടു ഭൂമിയില്‍ ബാക്കിയുെണ്ടന്നൊരു
മല സ്വന്തം സൂര്യനോടോതി
ഒരു സൂര്യനിനിയും കെടാതെയുെണ്ടന്നു ഞാന്‍
പടരുന്ന രാത്രിയോടോതി
അതുകേട്ടു ഭൂമിതന്‍ പീഡിതരൊക്കെയും
പുലരിയോടൊപ്പമുണര്‍ന്നു.
അവരുണര്‍ന്നപ്പൊഴേ പുഴകള്‍ പാടി, വീണ്ടും
തളിരിട്ടു കരുണയും കാടും
പുതുസൂര്യന്‍ മഞ്ഞിൻ്റെ തംബുരു മീട്ടി, ഹാ,
പുതുതായി വാക്കും മനസ്സും.
ഒരു ഞരമ്പിപ്പൊഴും പച്ചയായുെണ്ടന്നൊ-
രില തൻ്റെ ചില്ലയോടോതി
(സച്ചിദാനന്ദന്‍)
കവിതയിലെ ആശയം, കവി ഉപയോഗിച്ചിരിക്കുന്ന പദങ്ങള്‍, കവിത നല്‍കുന്ന സന്ദേശം എന്നിവ പരിഗണിച്ച് ഈ കവിതയ്ക്ക് ഒരു ആസ്വാദനം തയാറാക്കുക?
ഉത്തരം :
മലയാളത്തിലെ പ്രശസ്തകവിയായ സച്ചിദാനന്ദൻ്റെ കവിതയാണിത്. എല്ലാം നശിച്ചുപോകുന്ന അവസ്ഥയിലും എന്തെങ്കിലുമൊക്കെ അവശേഷിക്കും എന്ന് ഈ കവിത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒരു ഞരമ്പ് ഇപ്പോഴും പച്ചയായിട്ടുെണ്ടന്ന് ഒരു ഇല ചില്ലയോട് പറയുന്നു. ഒരു ഇല കൊഴിയാതെയുെണ്ടന്ന് ഒരു ചില്ല കാറ്റിനോട് പറയുന്നു. ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്‍പ്പുെണ്ടന്ന് ഒരു മരം പക്ഷിയോട് പറയുന്നു. ഒരു മരം വെട്ടാതെ ഈ ഭൂമിയുടെ ഒരു കോണിലുെണ്ടന്ന് ഒരു കാട് ഭൂമിയോട് പറയുന്നു. ഒരു കാട് ഭൂമിയില്‍ ബാക്കിയുെണ്ടന്ന് ഒരു മല സൂര്യനോട് പറയുന്നു. ഒരു സൂര്യന്‍ ഇനിയും കെടാതെയുെണ്ടന്ന് ഞാന്‍ രാത്രിയോട് പറയുന്നു. അതുകേട്ട് ഭൂമിയിലെ പീഡിതരൊക്കെയും പ്രഭാതത്തോടൊപ്പം ഉണര്‍ന്നു. അവര്‍ ഉണര്‍ന്നപ്പോള്‍ പുഴകള്‍ പാടുകയും കരുണയും കാടും വീണ്ടും തളിരണിയുകയും ചെയ്തു. പുതുസൂര്യനും പുതുവാക്കും പുതുമനസ്സും ഉണ്ടായി.
അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതിയെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഈ പ്രകൃതിയിലെ ഓരോന്നായി തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും മുഴുവനായി നഷ്ടപ്പെട്ടുപോകുകയില്ല എന്ന് കവി പ്രത്യാശിക്കുന്നു. ആ പ്രത്യാശയാണ് മുന്നോട്ടുള്ള നമ്മുടെ ജീവിതത്തെ നയിക്കുന്നത്. നാളെയെക്കുറിച്ചുള്ള പ്രതീക്ഷ പകര്‍ന്നുനല്‍കുന്ന, ഏത് കഷ്ടപ്പാടിനിടയിലും പ്രകാശത്തിൻ്റെ ഒരു നാളം അവശേഷിച്ചിട്ടുെണ്ടന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കവിതയാണ് ഇത്.
ലളിതമായ വാക്കുകളും ഹൃദയത്തെ സ്പര്‍ശിക്കുന്ന അവതരണരീതിയും മാത്രമല്ല, വിഷയത്തിൻ്റെ സമകാലിക പ്രസക്തിയും ഈ കവിതയുടെ പ്രാധാന്യവും മഹത്വവും വര്‍ധിപ്പിക്കുന്നു.
2. മിന്നാമിനുങ്ങ്
നീലവിണ്മലര്‍ച്ചോലയില്‍ മേഘ-
മാലകള്‍ തോണി നീക്കവേ,
വെണ്ണിലാവിന്‍ പടര്‍പ്പിലായിരം
മുല്ലമൊട്ടുകള്‍ നീങ്ങവേ,
താഴെയീ മണ്ണിലേഴയാമൊരു
പാതിരാപ്പൂവിന്‍ കണ്‍കളില്‍
വീണലിയുകയാണൊരു പ്രഭാ-
നാളമെന്നതുപോലെ ഞാന്‍
(ഏറ്റുമാനൂര്‍ സോമദാസന്‍)
(വിണ്മലര്‍ച്ചോല - ആകാശമാകുന്ന പൂഞ്ചോല)
ആകാശത്ത് പ്രഭ വിതറി നക്ഷത്രങ്ങള്‍ വിരിയുമ്പോള്‍ താഴെ ഭൂമിയില്‍ പാതിരാപ്പൂവിലിരുന്ന് പ്രകാശം പൊഴിക്കുന്ന മിന്നാമിനുങ്ങിനെയാണ് കവി വര്‍ണിക്കുന്നത്. ഈ കവിതയ്ക്ക് ആസ്വാദനം തയാറാക്കുക.
ഉത്തരം :
രാത്രിയില്‍ പൂക്കള്‍ക്കിടയിലൂടെ പാറിനടക്കുന്ന മിന്നാമിനുങ്ങിനെയാണ് ഈ കവിതയില്‍ വര്‍ണിക്കുന്നത്. ആകാശമാകുന്ന പൂഞ്ചോലയില്‍ മേഘങ്ങള്‍ തോണിപോലെ ഒഴുകിനടക്കുന്നു. ആയിരക്കണക്കിന് മുല്ലപ്പൂക്കള്‍ വിടര്‍ന്നതുപോലെ നക്ഷത്രങ്ങള്‍ തെളിഞ്ഞുനില്‍ക്കുന്നു. നിലാവ് പരക്കുന്ന മനോഹരരാത്രി. താഴെ ഭൂമിയില്‍ ഒരു പാവം പാതിരാപ്പൂവിനുള്ളില്‍ ഒരു പ്രകാശബിന്ദുപോലെ മിന്നാമിനുങ്ങ് പറ്റിയിരിക്കുന്നു.
നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തെയാണ് കവി 'നീലവിണ്മലര്‍ച്ചോല' എന്ന് പറഞ്ഞിരിക്കുന്നത്. മേഘങ്ങളെ തോണിയോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. ആകാശത്ത് വിരിയുന്ന മുല്ലപ്പൂക്കളാണ് നക്ഷത്രങ്ങള്‍. അതിമനോഹരമായ ഒരു ആകാശവര്‍ണന നമുക്കിവിടെ കാണാന്‍ കഴിയും. ആകാശത്തിലെപ്പോലെ ഭൂമിയിലുമുണ്ട് നക്ഷത്രങ്ങള്‍. അതാണ് മിന്നാമിനുങ്ങ്. അത് ഒരു പാവം
പൂവിന്‍റെയുള്ളില്‍ പ്രകാശനാളം പോലെ വീണലിയുകയാണെന്ന് കവി പറയുന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ പ്രഭ വിതറുമ്പോള്‍ മിന്നാമിനുങ്ങും തന്നാലാവും വിധം ഭൂമിയില്‍ പ്രകാശം പരത്തുന്നു.
3. ചെറുതുള്ളികള്‍
ചെറുതുള്ളികള്‍ ചേര്‍ന്നുതന്നെയീ
കരകാണാതെഴുമാഴിയായതും
തരിമണ്ണുകള്‍തന്നെ ചേര്‍ന്നു നാം
മരുവും നല്‍പ്പെരുമൂഴിയായതും
ചെറുതെങ്കിലുമന്‍പെഴുന്നവാ-
ക്കൊരുവന്നുത്സവമുള്ളിലേകിടും
ചെറുപുഞ്ചിരിതന്നെ ഭൂമിയെ-
പ്പരമാനന്ദ നിവാസമാക്കിടും
ചെറുതന്യനു നന്മ ചെയ്കകൊ-
െണ്ടാരു ചേതം വരികയില്ലെങ്കിലും
പരനില്ലുപകാരമെങ്കിലീ-
നരജന്മത്തിനു മാറ്റുമറ്റു പോം.
(കുമാരനാശാന്‍)
ഉത്തരം :
കുമാരനാശാൻ്റെ 'ചെറുതുള്ളികള്‍' എന്ന കവിത പരോപകാരം ചെയ്യേണ്ടതിൻ്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നു. ലളിതമായ വാക്കുകളിലൂടെ വലിയ ചിന്തയുടെ ലോകമാണ് ഈ കവിത നമുക്കുമുന്നില്‍ തുറന്നുതരുന്നത്. ചെറിയ ജലത്തുള്ളികള്‍ ചേര്‍ന്നാണ് വലിയ സമുദ്രമുണ്ടായത്. അതുപോലെ തരിമണ്ണുകള്‍ ചേര്‍ന്നാണ് ഭൂമിയുണ്ടായത്. സ്നേഹത്തോടെയുള്ള ഒരു
വാക്കുപോലും മറ്റുള്ളവര്‍ക്ക് സന്തോഷം പകരും. ഒരു പുഞ്ചിരികൊണ്ട് നമുക്ക് ഭൂമിയെ പരമാനന്ദനിവാസമാക്കിത്തീര്‍ക്കാം. മറ്റുള്ളവര്‍ക്ക് നന്മചെയ്തതുകൊണ്ട് നമുക്കൊരു ദോഷവും വരാനില്ലെന്ന് കവി പറയുന്നു. മറിച്ച് ആര്‍ക്കും ഒരുപകാരവും ചെയ്യാതിരുന്നാല്‍ നമ്മുടെ ജന്മംകൊണ്ട് ഒരര്‍ഥവും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മറ്റുള്ളവര്‍ക്ക് നന്മചെയ്താല്‍ മാത്രമേ നമ്മുടെ ജന്മം സഫലമാവുകയുള്ളൂ. നമ്മള്‍ ചെയ്യുന്ന ചെറിയ ചെറിയ നന്മകള്‍പോലും വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചേക്കാം. പരസ്പരം സ്നേഹവും സഹവര്‍ത്തിത്വവും പുലര്‍ത്തി ഒരുമയോടെ ജീവിച്ച് നമുക്ക് ഭൂമിയെ സ്വര്‍ഗമാക്കാന്‍ കഴിയും.
4. "ഒരു കുടം തണ്ണീരുമൊക്കത്തുവച്ചൊരാ-
ക്കരിമുകില്‍പ്പെണ്‍കൊടിയെങ്ങുപോയി?
വയലിൻ്റെ തൊണ്ട വരണ്ടുകിടക്കുമ്പോ-
ളുയിരറ്റു തോപ്പുകള്‍ നിന്നിടുമ്പോള്‍
തളിരുകളൊക്കെക്കൊഴിഞ്ഞൊരു മാന്തോപ്പില്‍
കുയിലുകള്‍ പാടിക്കുഴഞ്ഞിടുമ്പോള്‍
അണയാത്തതെന്തവള്‍ വാനിൻ്റെ താഴ് വര-
ത്തണലില്‍ പതിവുപോല്‍ വെള്ളവുമായ്."
(പി. ഭാസ്കരന്‍)
ഈ കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയാറാക്കുക.
ഉത്തരം :
കാര്‍മേഘത്തെ ഒരു പെണ്‍കുട്ടിയായി സങ്കല്‍പ്പിച്ചുകൊണ്ട് പി. ഭാസ്കരന്‍ രചിച്ച കവിതയാണ് 'മഴമുകില്‍ പെണ്‍കൊടി'. ഒരു കുടം വെള്ളം ഒക്കത്തുവച്ച ആ കരിമുകില്‍പെണ്‍കൊടി എവിടെപ്പോയെന്ന് കവി ചോദിക്കുന്നു. വയലിൻ്റെ തൊണ്ട വരണ്ടുകിടക്കുകയും തോപ്പുകള്‍ ജീവനറ്റു നില്‍ക്കുകയും കുയിലുകള്‍ പാടിക്കുഴയുകയും ചെയ്യുന്നു. ഈ സമയത്ത് ആകാശത്താഴ് വര തണലില്‍ പതിവുപോലെ വെള്ളവുമായി അവള്‍ വരാത്തത് എന്തുകൊണ്ടാണെന്നും കവി അന്വേഷിക്കുന്നു. ഒരു പെണ്‍കുട്ടിയായി സങ്കല്‍പ്പിച്ച് മഴമേഘത്തിന് മാനുഷികഭാവം നല്‍കിയിരിക്കുകയാണ് ഇവിടെ കവി. വയലിൻ്റെ തൊണ്ട വരണ്ടുകിടക്കുന്നു, തോപ്പുകള്‍ ജീവനറ്റുനില്‍ക്കുന്നു, കുയിലുകള്‍ പാടിക്കുഴയുന്നു എന്നെല്ലാം പറയുന്നതിലൂടെ വയലിനും തോപ്പിനും കുയിലിനുമെല്ലാം മാനുഷികഭാവങ്ങള്‍തന്നെയാണ് കവി നല്‍കിയിരിക്കുന്നതെന്ന് കാണാം. വരികളിലെ രാണ്ടമത്തെ അക്ഷരത്തിൻ്റെ ആവര്‍ത്തനം കവിതയ്ക്ക് നല്‍കുന്ന ശബ്ദഭംഗിയും പ്രത്യേകം എടുത്തുപറയേണ്ടതാണ്.
5. മയങ്ങാറുണ്ടാവില്ലവളോളം
വൈകിയൊരു നക്ഷത്രവും.
ഒരൊറ്റ സൂര്യനുമവളേക്കാള്‍
നേര്‍ത്തെ പിടഞ്ഞെണീറ്റിലാ
പുറപ്പെട്ടേടത്താണൊരായി-
രം കാതമവള്‍ നടന്നിട്ടും,
കുനിഞ്ഞു വീഴാറുെണ്ടാരാ-
യിരംവട്ടം നിവര്‍ന്നു നിന്നിട്ടും
ഉണര്‍ന്നിട്ടില്ലവളൊരായിരം
നെഞ്ചില്‍ ചവിട്ടുകൊണ്ടിട്ടും
ഒരു കുറ്റിച്ചൂല്, ഒരു നാറത്തേപ്പ്
ഞെണുങ്ങിയ വക്കാര്‍ന്നൊ-
രു കഞ്ഞിപ്പാത്രം, ഒരട്ടിമണ്ണവള്‍
- ആറ്റൂര്‍ രവിവര്‍മ്മ
ഉത്തരം :
ഒരു വീട്ടമ്മയുടെ ജീവിതത്തെക്കുറിച്ച് ആറ്റൂര്‍ രവിവര്‍മ്മ എഴുതിയ വരികളാണിവ. ഏറ്റവും വൈകി ഉറങ്ങുക. ഏറ്റവും നേരത്തേ ഉണരുക. അടുക്കളയില്‍നിന്ന് ഊണുമേശയിലേക്കുള്ള ദൂരം അവര്‍ നടന്നു തീര്‍ക്കുന്നത് എത്ര വട്ടമെന്ന് അവര്‍പോലും ഓര്‍ക്കാറില്ല. അവളുടെ കൈയെത്താത്തതോ അവളുടെ നോട്ടമെത്താത്തതോ ആയ ഒരിടവും ആ വീട്ടിലുണ്ടാവില്ല. കരിയും അഴുക്കും നിറഞ്ഞ വസ്ത്രങ്ങളണിഞ്ഞ് വിയര്‍പ്പുനിറഞ്ഞ ദേഹവുമായി മാത്രമേ അവരെ എപ്പോഴും കാണാറുള്ളൂ. വീടും വീട്ടിലുള്ളവരും വൃത്തിയായിരിക്കാന്‍ വേണ്ടിയാണ് അമ്മയുടെ വസ്ത്രങ്ങള്‍ മുഷിഞ്ഞത്. എത്ര പഴികേട്ടാലും ഒരമ്മയ്ക്ക് അടങ്ങിയിരിക്കാനോ വിശ്രമിക്കാനോ ആവില്ല. മുറ്റമടിക്കുന്ന കുറ്റിച്ചൂലിനും അഴുക്കുതുടയ്ക്കുന്ന തുണിക്കും വക്കുപൊട്ടിഞെണുങ്ങിയ കഞ്ഞിപ്പാത്രത്തിനുമൊപ്പമാണ് എന്നും അവര്‍ക്ക് സ്ഥാനം. വീട്ടമ്മയുടെ തിരിച്ചറിയാതെ പോകുന്ന നൊമ്പരങ്ങളെ ഏറ്റവും ലളിതവും ഹൃദയസ്പര്‍ശിയുമായി ആവിഷ്കരിച്ചിരിക്കുന്ന കവിതയാണിത്.
6. മുത്തശ്ശി
നിങ്ങള്‍ക്കുള്ളതുപോലെന്‍ നാട്ടില്‍
ഞങ്ങള്‍ക്കുെണ്ടാരു മുത്തശ്ശി!
കഥപറയാറു,ണ്ടന്തിക്കോരോ
കവിതകള്‍ മാനത്തുലയുമ്പോള്‍
വെള്ളരിയുടെ മലര്‍മൊട്ടുകള്‍ മഞ്ഞ-
പ്പുള്ളികള്‍ കുത്തിയ പാടത്തില്‍,
നീലക്കറുകക, ളണിമുക്കുറ്റികള്‍
ചേലവിരിച്ച വരമ്പിന്‍മേല്‍,
കൂടും ഞങ്ങള്‍ മുത്തശ്ശിയുമായ്
കൂലിക്കാരുടെ കഥപറയാന്‍!
(വയലാര്‍ രാമവര്‍മ്മ)
ഉത്തരം :
മനുഷ്യശേഷിയിലും മനുഷ്യൻ്റെ അധ്വാനത്തിലും അഭിമാനംകൊണ്ടിരുന്ന കവിയാണ് വയലാര്‍ രാമവര്‍മ്മ. അദ്ദേഹം എന്നും അധ്വാനിക്കുന്നവരുടെ കൂടെയായിരുന്നു. അവരുടെ ജീവിതമാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ചിരു ന്നത്. അദ്ദേഹത്തിൻ്റെ ലളിതമനോഹരമായ ഒരു കവിതയാണിത്.
നിങ്ങള്‍ക്കുള്ളതുപോലെ തൻ്റെ നാട്ടിലും ഒരു മുത്തശ്ശിയുെണ്ടന്ന് കവി പറയുന്നു. സന്ധ്യയ്ക്ക് ആ മുത്തശ്ശി ഓരോ കഥകള്‍ പറയാറുണ്ട്. വെള്ളരിപ്പൂക്കള്‍ മഞ്ഞപ്പുള്ളികള്‍ കുത്തിയ പാടത്തില്‍, നീലക്കറുകകളും മുക്കുറ്റികളും ചേലവിരിച്ചതുപോലെയുള്ള വരമ്പിലിരുന്ന് മുത്തശ്ശി കൂലിക്കാരുടെ കഥകള്‍ ഞങ്ങളോട് പറയും. ഈ കഥ കേള്‍ക്കാന്‍ ഞങ്ങള്‍ മുത്തശ്ശിക്കു ചുറ്റും കൂടും. ഇവിടെ അധ്വാനിക്കുന്നവരോടുള്ള കവിയുടെ മനോഭാവമാണ് തെളിയുന്നത്. കവിയുടെ നാട്ടിലെ മുത്തശ്ശി പറയുന്നത് വെറും കെട്ടുകഥകളോ നേരംപോക്കുകളോ അല്ല; കൂലിക്കാരുടെ കഥകളാണ്.
കഠിനാധ്വാനം ചെയ്യുന്ന സാധാരണ തൊഴിലാളികളുടെ പക്ഷത്താണ് താനെന്ന് കവി ഈ കവിതയിലൂടെ പറയുന്നു. അവരാണ് ഈ ലോകത്തിൻ്റെ യഥാര്‍ഥ ശില്‍പ്പികള്‍. ലളിതമായ വാക്കുകളിലൂടെ വളരെ വലിയൊരാശയമാണ് കവി പകര്‍ന്നുതരുന്നത്.
No comments:
Post a Comment