Updates
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
(2026 SSLC, HSS Exam dates)
2026ലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. രാവിലെ 9.30ന് പരീക്ഷകള്‍ ആരംഭിക്കും. മേയ് 8ന് ഫലപ്രഖ്യാപനം നടത്തും.
ഐടി പരീക്ഷ 2026 ഫെബ്രുവരി 2 മുതല്‍ 13 വരെയും, മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെയും നടക്കും.
5-9 ക്ലാസുകളില്‍ മിനിമം മാര്‍ക്ക്
5 മതല്‍ 9 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷത്തെ ഓണപ്പരീക്ഷ മുതല്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി. എല്ലാ വിഷയത്തിലും കുറഞ്ഞത് 30 മാര്‍ക്ക് നേടിയിരിക്കണം. അതിനു കഴിയാത്ത കുട്ടികള്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ രണ്ടാഴ്ച നീളുന്ന പ്രത്യേക പഠന പിന്തുണ പദ്ധതി നടപ്പാക്കും. തുടര്‍ന്ന് മാര്‍ക്ക് കുറഞ്ഞ വിഷയങ്ങള്‍ക്ക് മറ്റൊരു പരീക്ഷയും നടത്തുമെന്നാണ് അറിയുന്നത്.
2, 4, 6, 8, 10 ക്ലാസുകളില്‍ പരിഷ്ക്കരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള പുതിയ പാഠപുസ്തകങ്ങളാണ് നിലവിലുള്ളത്. ഒപ്പം ചോദ്യപേപ്പറുകളുടെ ഘടനയിലും മാറ്റങ്ങള്‍ വന്നിരിക്കുന്നു. കുട്ടികളുടെ ചിന്താശേഷിയും വിശകലന പാടവവും വിലയിരുത്തുന്ന ചോദ്യങ്ങള്‍ക്കാവും മുന്‍തൂക്കം.
1, 2 ക്ലാസുകാര്‍ സമയം നോക്കണ്ട!
പൊതുവിദ്യാലയങ്ങളിലെ എല്‍പി 1, 2 ക്ലാസുകളില്‍ ഈ വര്‍ഷം ഓണപ്പരീക്ഷയ്ക്ക് സമയപരിധി ഇല്ല എന്ന പ്രത്യേകതയുണ്ട്. കുട്ടികള്‍ എഴിത്തീരുന്നതുവരെ പരീക്ഷ തുടരും. സമ്മര്‍ദ്ദമില്ലാതെ കുട്ടികള്‍ക്ക് പരീക്ഷയെഴുതാം.

No comments:
Post a Comment