വിവിധ നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാകുന്ന ഒരു ഉദ്യാനസസ്യമാണ് ചിത്രശലഭങ്ങള്‍ക്ക് പ്രിയപ്പെട്ട പുഷ്പങ്ങളിലൊന്നായ സീനിയ. ഇരുപതോളം ഉപവര്‍ഗ്ഗങ്ങളുള്ള ജനുസ്സാണ് ഇവ. നീളത്തിലുള്ള തണ്ടോടുകൂടിയ പുഷ്പങ്ങള്‍ ഇതിന്റെ പ്രത്യേകതയാണ്. പ്രധാനമായും തെക്കേ അമേരിക്കയിലും മെക്‌സിക്കോയിലുമാണ് ഇവ കണ്ടുവരുന്നത്. പൂവിതളുകള്‍ ഒരു തട്ടിലോ ഒന്നില്‍ കൂടുതല്‍ തട്ടുകളിലോ ചെടിയുടെ വിഭാഗമനുസരിച്ച് കാണപ്പെടുന്നു.
No comments:
Post a Comment