Monday, April 8, 2019

കൃഷിപാഠം -1 കീടനിയന്ത്രണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍

ഉറുമ്പിനെയും പാറ്റയെയും തുരത്താന്‍
രാസവിഷങ്ങള്‍  ഉപയോഗിച്ച് ഉറുമ്പുകളെ നശിപ്പിക്കുന്നതിനുപകരം മനുഷ്യന്  ദോഷം ചെയ്യാത്തവയെ ഉപയോഗിച്ച് ഉറുമ്പുകളെ നശിപ്പിക്കാം.

20 ഗ്രാം ബോറിക് ആസിഡ് ( മെഡിക്കല്‍ ഷോപ്പില്‍ നിന്നും ലഭിക്കുന്നത്)
 ബോറിക് ആസിഡ് (Boric Acid)
പഞ്ചസാര 70 ഗ്രാം പൊടിച്ചത് ഒരു  പേപ്പറില്‍ നിരത്തി വച്ചിരിക്കുന്നതിന്റെ മുകളില്‍ 20 ഗ്രാം ബോറിക് ആസിഡ് (മെഡിക്കല്‍ ഷോപ്പില്‍ നിന്നും ലഭിക്കുന്നത്) വിതറുക. അതിനുശേഷം ഇവയെ നന്നായി ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം ഉറുമ്പിന്റെ കൂടുകള്‍ക്ക് സമീപവും  അവ സഞ്ചരിക്കുന്ന വഴിയിലും കുറഞ്ഞത് 1 ടീസ്പൂണ്‍ വീതം ഇടുക. ഉറുമ്പുകള്‍ ഇതിനെ തിന്നും. തീര്‍ന്നു എന്നു കണ്ടാല്‍ വീണ്ടും ഇടുക. 24 മണിക്കൂര്‍ നേരം ഇത് തുടരുക. 2 ദിവസം കഴിയുമ്പോള്‍ ഉറുമ്പുകള്‍ അപ്രത്യക്ഷമാകും. ഒരാഴ്ചക്കു ശേഷം ഉറുമ്പുകള്‍ വീണ്ടും പ്രത്യക്ഷപ്പെടുവാന്‍ സാധ്യത ഉണ്ട്.  അപ്പോള്‍ വീണ്ടും ഈ മിശ്രിതം പ്രയോഗിക്കുക. ഇത് വീടിനുള്ളിലും ധൈര്യമായി പ്രയോഗിക്കാം. കാരണം ഇത് മനുഷ്യന് വിഷമല്ല.
പാറ്റയെയും തുരത്താന്‍...

ഈ മിശ്രിതത്തില്‍ അല്പം മാറ്റം വരുത്തിയാല്‍ പാറ്റയെയും നശിപ്പിക്കാം അതിനായി 2 ടേബിള്‍ സ്പൂണ്‍  പഞ്ചസാര ബോറിക്  ആസിഡ് മിശ്രിതത്തില്‍
1 ടീസ്പൂണ്‍  ഗോതമ്പ് പൊടി ചേര്‍ക്കുക. 1 ടേബിള്‍ സ്പൂണ്‍ മുട്ടയുടെ  വെള്ള അടിച്ച് പതിപ്പിച്ചത് ചേര്‍ത്ത് ഇളക്കി ചെറിയ ഉരുളകളാക്കി അടുക്കളയിലും സ്റ്റോര്‍ മുറിയിലും പാറ്റവരുന്നിടത്ത് രാത്രിയില്‍ ഇട്ട് വയ്ക്കുക. പാറ്റ ഇത് തിന്നുകയും  പിറ്റേന്ന് ചത്ത് കിടക്കുന്നതായും കാണുവാന്‍ കഴിയും.

കൃഷിയിടത്തിലെ കീടങ്ങളിലും കണ്ണു വേണം 
വിത്ത് ഇടുന്നതിനുമുന്‍പ് മഞ്ഞക്കെണി കൃഷിയിടത്തില്‍ സ്ഥാപിച്ച് വെള്ളീച്ചകളുടെ എണ്ണം കുറക്കുന്നത് വിളയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്നു.
മാസത്തില്‍ ഒരിക്കല്‍ കീടനിയന്ത്രണത്തിനുപകരിക്കുന്ന സൂക്ഷ്മജീവിയായ  വെര്‍ട്ടിസീലിയം 30 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന ക്രമത്തില്‍ കലക്കിയതിന്റെ തെളി വൈകുന്നേരം വെയില്‍ ആറിയതിനു ശേഷം ഇലയുടെ അടിവശത്തും കൂമ്പ് ഭാഗത്തും സ്േ്രപ ചെയ്യുന്നത് കീടങ്ങളുടെ ആക്രമണം ഒഴിവാക്കുവാനും സഹായിക്കും.

കീടനിയന്ത്രണം
പുഴുക്കളെ കാണുമ്പോള്‍ തന്നെ പിടിച്ചു കൊല്ലുക. വേപ്പിന്‍ കുരുസത്ത് 5% ബ്യൂവേറിയ എന്നിവ മുന്‍കൂറായി പ്രതിരോധ മാര്‍ഗ്ഗമായി തളിച്ചുകൊടുക്കാവുന്നതാണ്. പെരുവലത്തിന്റെ ഇലച്ചാര്‍ 4% ഷാമ്പുവെള്ളത്തില്‍ ചേര്‍ത്ത് തളിക്കാം. 

◼️ ഇലപ്പുള്ളിരോഗം
ചിരകൃഷിയെ ബാധിക്കുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇത് ഒഴിവാക്കുന്നതിന് ചുവടെ ചേര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
1. സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുക.
2. തൈകളില്‍ സ്യൂഡോമോണാസ് ലായനിയുടെ തെളി സ്‌പ്രേ ചെയ്യുക.
3. ചുവന്ന ഇനങ്ങളോടൊപ്പം Co-1 ഇനവും കൃഷി ചെയ്യുക.
4. പുതയിടുക.
5. ജലസേചനം നടത്തുമ്പോള്‍ വെ ള്ളം ശക്തിയായി ഒഴിക്കുന്നത്     ഒഴിവാക്കുക. ചുവട്ടില്‍ ഒഴിക്കുക.
1 ഗ്രാം അപ്പക്കാരം (ബേക്കിംഗ് സോഡ), 4ഗ്രാം മഞ്ഞള്‍പ്പൊടി, 4 ഗ്രാം പാല്‍ക്കായം എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത ലായനിയില്‍ ചേര്‍ത്ത് ചെടി നന്നായി കുളിര്‍പ്പിച്ച് ഇലയുടെ 2 വശവും വീഴത്തക്കവിധം സ്‌പ്രേ ചെയ്യുക.


No comments:

Post a Comment

5th Issue

Students India

Students India

6th Issue