Class 9 (MM)

Malayalam (കേരളപാഠാവലി)

1. ''എടാ, ഓന്റെ കാലില്‍ ചങ്ങലയിട്.''
അരണ്ടാണ് തുപ്രന്‍ നിലത്തിരുന്നത്. ഇക്കാക്ക അനങ്ങിയില്ല. മുറിവുള്ള കാലില്‍ ചങ്ങലയിട്ടപ്പോള്‍ ഇക്കാക്ക ഞരങ്ങി.  വായില്‍നിന്ന് കേല ഒഴുകിയിരുന്നു. 
- മാനസികാസ്വാസ്ഥ്യമുള്ളവരോടുള്ള സമൂഹത്തിന്റെ ഇത്തരം സമീപനങ്ങള്‍ ഒരു പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതാണോ? നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.
സമൂഹം ഇന്നും മാനസികരോഗികളോട് പുലര്‍ത്തുന്ന സമീപനം മനുഷ്യത്വത്തിന് നിരക്കുന്നതല്ല. ഭയംകലര്‍ന്ന അകല്‍ച്ചയോടെയാണ് സമൂഹം ഇന്നും മാനസികരോഗികളെ കാണുന്നത്. ഇതോടൊപ്പം അന്ധവിശ്വാസങ്ങളും ചേരുമ്പോള്‍ മനുഷ്യനെന്ന പരിഗണനപോലും മാനസികരോഗികള്‍ക്ക് നിഷേധിക്കപ്പെടുന്നു. മാനസികാസ്വാസ്ഥ്യം ഒരു രോഗമാണ്. എന്നാല്‍  പ്രേതബാധയായും ദൈവശാപമായും പിശാചുബാധയായും മറ്റുമാണ് പലരും ഭ്രാന്തിനെ കാണുന്നത്. മന്ത്രവാദവും ഉച്ചാടനപൂജകളും ക്രൂരമര്‍ദനങ്ങളും അരങ്ങേറുന്നതിനുള്ള പ്രധാന കാരണം ഇത്തരം അറിവില്ലായ്മതന്നെയാണ്. രോഗമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളേക്കാള്‍ ക്രൂരമായ വേദനകളും മര്‍ദനങ്ങളുമാണ് സുബോധമുണ്ടെന്ന് അവകാശപ്പെടുന്ന സഹജീവികളും ഉറ്റവരും മറ്റും നിസ്സഹായരായ രോഗികള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് മാനസികരോഗികളെയല്ല, അവരുമായി ഇടപഴകുന്നവരെയാണ്  ആദ്യം ബോധവല്‍ക്കരിക്കേ~തും ചികിത്സിക്കേണ്ടതും. സ്‌നേഹപൂര്‍വമായ പരിചരണമാണ് മാനസികരോഗികള്‍ക്കാവശ്യം. വീടുകളിലും ആശുപത്രികളിലും സമൂഹത്തിലുമെല്ലാം  ഇവരുടെ പരിചരണവും ചികിത്സയും കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സമൂഹത്തിനും സര്‍ക്കാരിനുമുണ്ട്. മൊയമ്മതാലിക്കാക്കയുടെ അവസ്ഥ  ഇനി ഒരു മാനസികരോഗിക്കും ഉണ്ടാകുവാന്‍ പാടില്ല.

2. ''കൈവിട്ടുപൊയ്‌പ്പോയ് പകലെന്നുവെച്ചു
  കണ്ണീരൊലിപ്പിച്ചൊരു കാര്യമുണ്ടൊ?
വരേണ്ടതല്ലേ നിശയും നമുക്കു
വപുസ്സിനുത്ഥാനമുഷസ്സിലേകാന്‍?''    (ഉള്ളൂര്‍)
- ഈ വരികളില്‍ തെളിയുന്ന ജീവിതസന്ദേശം വിശദീകരിച്ച് കുറിപ്പ് തയാറാക്കുക.                                  
ജീവിതത്തില്‍ പരാജയങ്ങളു~ാവുക സ്വാഭാവികമാണ്. അവസരം നഷ്ടപ്പെട്ടുപോയി  എന്നോര്‍ത്ത് നിരാശപ്പെട്ടിട്ട് ഒരു പ്രയോജനവുമില്ല. രാത്രിയിലെ ഉറക്കത്തിനുശേഷം ഉത്സാഹത്തോടുകൂടി പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതുപോലെ പരാജയങ്ങളില്‍ നിന്ന് കരുത്താര്‍ജിച്ച് മുേന്നറുകയാണ് വേണ്ടത്. ജീവിതത്തിലു~ാവുന്ന പരാജയങ്ങളെയാണ് രാത്രിയായി കവി കണക്കാക്കുന്നത്. പരാജയങ്ങളുടെ കാരണങ്ങള്‍ മനസ്സിലാക്കി ആത്മവിശ്വാസത്തോടെ  ജീവിതത്തെ  നേരിടുമ്പോള്‍ വിജയം തേടിവരും.

3. ''ദൈവമേ, ഈ മഴയത്ത് മോട്ടോര്‍സൈക്കിളില്‍ പ്രദീപ് വീട്ടിലെത്തുന്നതുവരെ അവനൊരു  ആപത്തും വരുത്തല്ലേ'' - ജീവിതം ഒരു പ്രാര്‍ഥന                                     (കെ. എം. മാത്യു)
നിസ്വാര്‍ഥമായി സ്‌നേഹിക്കുക എന്ന മഹത്തായ സന്ദേശമാണോ 'ജീവിതം ഒരു പ്രാര്‍ഥന' എന്ന ആത്മകഥാഭാഗത്തെ ശ്രദ്ധേയമാക്കുന്നത്? മറ്റു സന്ദര്‍ഭങ്ങള്‍ക്കൂടി പരിഗണിച്ച്  പ്രതികരണക്കുറിപ്പ് തയാറാക്കുക.
   ജീവിതം പാഴാക്കുന്നവര്‍
സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ജീവിതത്തിന് അര്‍ഥവും സൗന്ദര്യവുമുണ്ടാവുന്നത്. പണംകൊണ്ടൊ അധികാരംകൊണ്ടൊ ആരുടെയും മനസ്സില്‍ സ്ഥാനം നേടിയെടുക്കാനാവില്ല. നിസ്വാര്‍ഥമായി സ്‌നേഹിക്കുന്നവര്‍ക്കു മാത്രമേ മറ്റുള്ളവരുടെ ഹൃദയത്തില്‍ ഇടം ലഭിക്കുകയുള്ളൂ. 'ജീവിതം ഒരു പ്രാര്‍ഥന' എന്ന ആത്മകഥാഭാഗം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം അതുതെന്നയാണ്.
കെ. എം. മാത്യുവിന്റെ ഭാര്യ അന്നമ്മ വീട്ടിലെ സഹായികളുടെ വ്യക്തിപരമായ ആവശ്യങ്ങളിലെല്ലാം സ്‌നേഹ
പൂര്‍വം ഇടപെട്ടിരുന്നു. അവരുടെ വിഷമങ്ങള്‍ കണ്ടറിഞ്ഞ് സഹായിച്ചിരുന്നു. അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചിരുന്നു. സ്‌നേഹത്തിന്റെ സ്വകാര്യലോകമാണ് അവര്‍  വീടിനുള്ളില്‍ ഉണ്ടാക്കിയിരുന്നത്. അന്നമ്മയുടെ മരണശേഷമാണ് കെ. എം.
മാത്യു ഇത്തരം ഒരു സ്വകാര്യലോകത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയത്. എല്ലാവരും ഒരുമിച്ചുള്ള പ്രാര്‍ഥനയിലൂടെ അദ്ദേഹവും വീടിനുള്ളില്‍ ഒരു സ്‌നേഹസാമ്രാജ്യം തീര്‍ത്തു. തന്റെ ഇതുവരെയുള്ള നേട്ടങ്ങളേക്കാള്‍  വിലപ്പെട്ടതാണ് സ്‌നേഹംകൊണ്ട് നേടിയ ലോകമെന്ന് അദ്ദേഹം പറയാതെ പറഞ്ഞുവയ്ക്കുന്നു.
സമ്പത്തിനും അധികാരത്തിനും അന്തസ്സിനും മറ്റും സ്‌നേഹത്തേക്കാള്‍ പ്രാധാന്യം നല്‍കുമ്പോള്‍ ശാന്തിയും സമാധാനവും സന്തോഷവും നഷ്ടമാകുന്നു. സര്‍വതും നഷ്ടപ്പെട്ടുകഴിയുമ്പോഴാണ് സ്‌നേഹത്തിന്റെ വില മനസ്സിലാക്കുന്നത്. തിരിച്ചെടുക്കാനാവാത്തവിധം ആരോഗ്യവും സമയവും അപ്പോഴേക്കും നഷ്ടപ്പെട്ടിരിക്കും. വ്യര്‍ഥമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് താന്‍ ഇതുവരെ ഓടിയിരുന്നതെന്ന നഷ്ടബോധത്തോടെയാണ് ഏറെപ്പേരും ഈ ലോകം വിട്ടുപോകുന്നു.
4. സമൂഹത്തിന്റെ ക്രൂരമായ മനോഭാവത്തോട് പ്രതികരിക്കുന്ന കവിതയാണ് 'കാളകള്‍.' ഈ പ്രസ്താവനയോട് നിങ്ങള്‍ യോജിക്കുന്നുണ്ടൊ? എന്തുകൊണ്ട്?
മരണംവരെ രാപകലില്ലാതെ പണിയെടുത്തയാളാണ് വണ്ടിക്കാരന്‍. അയാളും അയാളുടെ കാളകളും ഒരുപോലെയാണ്. ജീവിതകാലം മുഴുവനും ഇത്രയേറെ അധ്വാനിച്ചിട്ടും അയാളുടെ മരണവേളയില്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിക്കാന്‍ ആരുമില്ല. ക്രൂരമായ അവഗണനയാണ് ഇക്കാര്യത്തില്‍ സമൂഹം വെച്ചുപുലര്‍ത്തുന്നത്. ഒന്നുമില്ലാത്തവനായി ജനിക്കുന്നു. മരണം വരെ കഠിനമായി പണിയെടുക്കുന്നു. ആരുമില്ലാത്തവനായി മരിക്കുന്നു. കഠിനാധ്വാനം ചെയ്യുന്നവരോട് നീചമായ അവഗണനയാണ് നാം വച്ചുപുലര്‍ത്തുന്നത്. ഇതിനോടുള്ള അമര്‍ഷവും പ്രതികരണവുമാണ് 'കാളകള്‍' എന്ന കവിത.

5. ''അവര്‍ അയാളെത്തന്നെ  നോക്കി നിന്നു. തളയ്ക്കപ്പെട്ട മൃഗത്തിന്റെ വന്യമായ നോട്ടം.''     (സാക്ഷി)
  - ഈ പ്രയോഗത്തില്‍ കഥാപാത്രത്തിന്റെ  മാനസികാവസ്ഥ എത്രമാത്രം പ്രകടമാണ്? വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.                             
പണത്തിന്റെ കരുത്തുകൊണ്ട് സത്യം മറച്ചുവെയ്ക്കുക. അപവാദത്തിന്റെ മുള്‍മുനയില്‍ സകലരുടെയും പരിഹാസപാത്രമായി നില്‍ക്കേണ്ടിവരുക - ഏതൊരു സ്ത്രീയും  തളര്‍ന്നുനിന്നുപോവുന്ന അവസ്ഥയാണിത്. ഭര്‍ത്താവുതെന്നയാണ് ഉമ ദുര്‍ന്നടത്തക്കാരിയാണെന്ന് പ്രചരിപ്പിച്ചത്.  കൈക്കൂലി നല്‍കി വിവാഹസര്‍ട്ടിഫിക്കറ്റും ഇല്ലാതാക്കി. സഹായിക്കാന്‍ സന്നദ്ധത കാണിച്ച ഓഫീസര്‍പോലും അവസാനം നിസ്സഹായനായി കൈമലര്‍ത്തി. സമൂഹവും ഉദ്യോഗസ്ഥവൃന്ദവും സത്യത്തിന്റെ കൂടെയല്ല, ഉമയ്‌ക്കെതിരെ- പണത്തിന്റെയും അസത്യത്തിന്റെയും കൂടെയാണ് നിലയുറപ്പിച്ചത്. എല്ലാത്തരത്തിലും പരാജയപ്പെട്ട് ഒറ്റപ്പെട്ടുപോയെങ്കിലും തളയ്ക്കപ്പെട്ട മൃഗത്തിന്റെ വന്യതയോടെയാണ് ഉമ സമൂഹത്തെ നോക്കുന്നത്. പരാജയത്തിന് കീഴടങ്ങിക്കൊണ്ടുള്ള നോട്ടമല്ല   അത്. അസത്യത്തിനും അനീതിക്കുമെതിരെ ഇനിയും പൊരുതാനുള്ള കരുത്ത് തനിക്കുണ്ടെന്ന  ഉറച്ച ബോധ്യത്തോടെയാണ്.

Malayalam  (അടിസ്ഥാനപാഠാവലി)
1. ''പറമ്പിലെവിടെയോ പശു പിന്നെയും അമറി. ശാന്തമ്മ കട്ടിളപ്പടിയില്‍ ചാരിനിന്ന്  വിരഹം വിഴുങ്ങി.'' അടിവരയിട്ട പ്രയോഗം ശാന്തമ്മയുടെ മാനസികാവസ്ഥ വെളിപ്പെടുത്താന്‍ പര്യാപ്തമാണോ? വ്യക്തമാക്കുക.
അമ്മയോടൊപ്പം സ്വന്തംവീട്ടിലേക്ക് പോയെങ്കിലും ശാന്തമ്മയുടെ മനസ്സില്‍ ഭര്‍ത്താവിനോടുള്ള സ്‌നേഹം നിറഞ്ഞുനിന്നിരുന്നു. അയാളുടെ സാമീപ്യം അവള്‍ അത്രയധികം ആഗ്രഹിച്ചിരുന്നു. തന്നെയും കുഞ്ഞിനെയും കാണാനെത്തിയ ഭര്‍ത്താവ് തിരിച്ചുപോകുന്നത് കട്ടിളപ്പടിയില്‍ ചാരി ദുഃഖത്തോടെ അവള്‍ നോക്കിനിന്നു. നോക്കിനില്‍ക്കാനല്ലാതെ മറ്റൊന്നും അവള്‍ക്ക് കഴിയുമായിരുന്നില്ല. അവളുടെ സങ്കടം മനസ്സിലാക്കിയതുപോലെയാണ് പറമ്പില്‍ നിന്നിരുന്ന പശു അമറിയത്. 'വിരഹം വിഴുങ്ങി' എന്ന പ്രയോഗം ശാന്തമ്മയുടെ അവസ്ഥയെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുണ്ട് .

2. ''വേദനിക്കിലും വേദനിപ്പിക്കിലും
വേണമീ സ്‌നേഹബന്ധങ്ങളൂഴിയില്‍'' 
                       - ഒ. എന്‍.വി
തനിക്കുവേണ്ടി വേദനിക്കുവാന്‍ ചിലരുണ്ടാവുക എന്നതാണല്ലോ പരമമായ സുഖം.
          (വെളിച്ചത്തിന്റെ വിരലുകള്‍)
കവിതാഭാഗവും പാഠസന്ദര്‍ഭവും വിശകലനം ചെയ്ത് 'സ്‌നേഹബന്ധങ്ങളാണ് ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്നത്' എന്ന വിഷയത്തില്‍ ഉപന്യാസം തയാറാക്കുക. 
നാം മറ്റുള്ളവരോടും നമ്മള്‍ മറ്റുള്ളവരോടും പുലര്‍ത്തുന്ന കരുതലിന്റെ പേരാണ് സ്‌നേഹം. ജീവിതത്തിന് അര്‍ഥവും മൂല്യവും നല്‍കുന്നത് സ്‌നേഹമാണ്. സുഖമായാലും ദുഃഖമായാലും പങ്കുവയ്ക്കുമ്പോള്‍ സന്തോഷവും ആശ്വാസവും ലഭിക്കും. ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി നമ്മള്‍ എന്തും ത്യജിക്കുവാന്‍ തയാറാവും. ത്യാഗമാണ് സ്‌നേഹത്തിന്റെ കരുത്ത്
പൂര്‍ണഗര്‍ഭിണിയായ ആമിനയെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഹസ്സന്‍  അവള്‍ക്ക് തന്റെ വീട്ടില്‍ അഭയം  നല്‍കി. ശുശ്രൂഷയ്ക്ക് ആളെ ഏര്‍പ്പാടാക്കി. അവളെയും കുഞ്ഞിനെയും  സ്വീകരിക്കാനും തയാറായി. അനാഥത്വത്തിന്റെയും നിസ്സഹായതയുടെയും ഇരുട്ടില്‍നിന്ന് അവളെ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ഹസ്സനാണ്. ഹസ്സനെ അവള്‍ മാലിക്കെന്ന് വിളിക്കുന്നത് അതുകൊണ്ടാണ്. ഒരു ജീവിതം മറ്റൊരു ജീവിതത്തിന് തണലും ആശ്രയവുമായി മാറുന്നതാണ് സ്വര്‍ഗം. സ്‌നേഹം ദൈവമാണ്.
വേദനകള്‍ നിറഞ്ഞതാണ് ജീവിതം. സ്‌നേഹിക്കുന്നവര്‍തന്നെ നമ്മെ വേദനിപ്പിച്ചേക്കാം. എങ്കിലും സ്‌നേഹമില്ലാതെ ജീവിക്കാന്‍ ആര്‍ക്കും സാധ്യമല്ല. പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത് സ്‌നേഹംതന്നെയാണ്. ഈ സത്യം തിരിച്ചറിയാതെ പോവുന്നവരുടെ ജീവിതം നരകമായിരിക്കും. മറ്റുള്ളവരെ വേദനിപ്പിക്കാതെ, എല്ലാവരും എല്ലാവര്‍ക്കും സാന്ത്വനവും സഹായവുമായി മാറുന്ന ലോകമായിരിക്കണം ഏവരുടെയും ലക്ഷ്യം.

3. * നോക്കുമ്പോള്‍ എന്താ കഥ! പഴക്കുല നിന്നാടുന്നു.
  * അവനൊരു കഥയില്ലാത്തവനായിപ്പോയല്ലോ.
   * കഥ കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ ആരുണ്ട് ?
അടിവരയിട്ട പദത്തിന് വിവിധ സന്ദര്‍ഭങ്ങളില്‍  വരുന്ന അര്‍ഥവ്യത്യാസം കുറിക്കുക.
മൂന്ന് വാക്യങ്ങളിലും 'കഥ' എന്ന പദം വ്യത്യസ്തമായ അര്‍ഥത്തിലാണ്  പ്രയോഗിച്ചിരിക്കുന്നത്. ഒന്നാമത്തെ വാക്യത്തിലെ  'എന്താ കഥ' എന്ന പ്രയോഗം അപ്രതീക്ഷിത സംഭവത്തെ സൂചിപ്പിക്കുന്നു.  രണ്ടാമത്തെ വാക്യത്തില്‍ അവന്‍ 'വകതിരിവില്ലാത്തവനാണ്' എന്നാണ് അര്‍ഥമാക്കുന്നത്. മൂന്നാമത്തെ വാക്യത്തില്‍ കഥ എന്നതിന്റെ ശരിയായ അര്‍ഥത്തിലാണ്  ഉപയോഗിച്ചിരിക്കുന്നത്.
4. ''എല്ലാവരും അയാളെ നോക്കി. അയാള്‍ ആടിനെ മാത്രം ക~ു. 
ആരും അയാളോടു മിണ്ടിയില്ല. അയാള്‍ ആടിനോടു മാത്രം ഒച്ചയിട്ടു.''
-സമൂഹത്തിന്റെ തീര്‍പ്പുകള്‍ക്ക് വഴങ്ങാത്തവരോട് സമൂഹം പെരുമാറുന്ന രീതി മുകളില്‍ കൊടുത്ത കഥാഭാഗവുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുക.                       
പൊതുധാരണകളില്‍നിന്ന് മാറി നടക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യും. താന്‍ തിരഞ്ഞെടുത്തത് ശരിയായ വഴിയാണെന്ന് ബോധ്യമുള്ളവര്‍ ഒരിക്കലും സമൂഹത്തിന്റെ ഈ മനോഭാവത്തെ ഭയപ്പെടുകയില്ല. അവര്‍ അവരുടേതായ വഴിയിലൂടെ ഒന്നിനെയും വകവയ്ക്കാതെ യാത്ര തുടരും. ആനപ്പാപ്പാന്റെ  ജോലിയുപേക്ഷിച്ച് ആടിനെ മേയ്ക്കാന്‍ തീരുമാനിച്ച നാണുക്കുട്ടി ഇത്തരത്തില്‍പ്പെട്ടയാളാണ്. ആളുകളുടെ പരിഹാസമോ ഒറ്റപ്പെടുത്തലോ ഉറ്റവരുടെ പരിഭവമോ ഒന്നും അദ്ദേഹത്തിന്റെ തീരുമാനത്തിന് തടസ്സമായില്ല. മറ്റുള്ളവരുടെ ധാരണകളിലൂടെയല്ല, തന്റെ ബോധ്യങ്ങളിലൂടെയാണ് നാണുക്കുട്ടി ജീവിച്ചത്. ജീവിതത്തിന്റെ സന്തോഷത്തിനും സമാധാനത്തിനും സ്വസ്ഥതയ്ക്കുമാണ് മറ്റെന്തിനേക്കാളും അദ്ദേഹം വിലകല്‍പ്പിച്ചത്. ആരെയും കൂസാതെ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നവരെ വൈകിയാണെങ്കിലും സമൂഹം ആദരവോടെ അംഗീകരിക്കുകതന്നെ ചെയ്യും.

5. ''വ്രണിതമാം കണ്ഠത്തിലിന്നു  നോവിത്തിരി-
ക്കുറവുണ്ട് , വളരെ നാള്‍കൂടി 
നേരിയ നിലാവിന്റെ  പിന്നിലെയനന്തതയി-
ലലിയുമിരുള്‍ നീലിമയില്‍,
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി,
നിന്നു വിറയ്ക്കുമീയേകാന്തതാരകളെ
ഞാനൊട്ടു കാണട്ടെ, നീ തൊട്ടുനില്‍ക്കൂ.''
  'സഫലമീയാത്ര'യുടെ ഭാവതലത്തെ ശക്തമാക്കുന്നത് സവിശേഷപ്രയോഗങ്ങളാണ്. തന്നിരിക്കുന്ന ഭാഗം വിശകലനം ചെയ്ത് പ്രസ്താവനയോട് പ്രതികരിക്കുക.         
  ഭാവസാന്ദ്രമായ കവിതയാണ് 'സഫലമീയാത്ര.' ജീവിതസായാഹ്നത്തില്‍ സംതൃപ്തിയോടെ പിന്തിരിഞ്ഞുനോക്കുന്ന കവിയുടെ മനസ്സാണ് കവിതയിലുള്ളത്. വ്രണിതമാം കണ്ഠം, നിലാവിന്റെ പിന്നിലെ അനന്തതയില്‍ അലിയുന്ന ഇരുള്‍നീലിമ, പഴകിയൊരോര്‍മ്മ, വിറയ്ക്കുന്ന ഏകാന്തതാരകള്‍ എന്നീ പ്രയോഗങ്ങളിലെല്ലാം കവിയുടെ മനസ്സ് പ്രതിഫലിക്കുന്നുണ്ട്. തന്നെ അലട്ടുന്ന   രോഗത്തിന്റെ സൂചനയാണ് വ്രണിതമാം കണ്ഠം. മരണത്തിലേക്കു നീളുന്ന അവസാനദിനങ്ങളുടെ സൂചനയാണ് നിലാവിന്റെ പിന്നിലെ അനന്തതയില്‍ അലിയുന്ന ഇരുള്‍നീലിമ. പഴകിയ ഓര്‍മ്മകള്‍പോലെ വിറയ്ക്കുന്ന ഏകാന്തതാരകള്‍  മനസ്സിലിപ്പോഴും മങ്ങാതെ നില്‍ക്കുന്ന അനുഭവങ്ങള്‍തന്നെയാണ്. വാക്കുകളുടെ അര്‍ഥമല്ല, അവയുണ്ടാക്കുന്ന ധ്വനിവൈവിധ്യമാണ് ഈ കവിതയെ അനശ്വരമാക്കുന്നത്.


English

Prepare an appreciation of the poem ‘Song of the Rain’.
Ans: ‘Song of the Rain’ is a poem by Khalil  Gibran describing the heavenly beauty of the rain. The poem is written in the first person 
(I, me, my), and the rain itself is the speaker. The rain looks like dotted silver threads dropped from heaven. It describes its birth, its coming down to the earth and its departure much like the cycle of birth and death of living beings. The rain says, it rises from the heart of the sea and rises in the sky to form clouds. The clouds are overloaded with water. So it becomes painful to the clouds. Furthermore, the cloud wants to meet its lover, the field, lower down. So it rains from the clouds. The rainwater meets the field and makes it happy. At the same time, the cloud gets relief when it becomes light by releasing the water as rain. The rain gives happiness to everything on the earth - the trees, flowers and all. Thunder announces its arrival and rainbow announces its departure. 
Thus the rain is a messenger of love, mercy and blessing.
The poem is so realistic that the reader can see the rain as a person. He can visualise its birth and its meeting with the field as the messenger of the cloud.
The poet has made the poem attractive by the use of figures of speech - similes, metaphors and instances of personification.

2. You might have noticed land levelling in your locality. Are you aware of the environmental hazards it may cause? Collect details from various sources and prepare an e-mail to be sent to the Minister for Environment, complaining about the issue.
Ans:
From   : arun @ gmail.com
To         : raju @ yahoo.com
Subject: land levelling - environmental hazards.
Sir,
May I present before you the following things for your kind consideration.
The place we live has different types of land-forms. There are plains, hills, pools of water and a small lake. There is a small river and two streams. We used to get enough water in all seasons. All the water bodies have been in good condition. There are different types of aquatic life also.
But it is now noticed that some pools are being filled. It is certain that it will adversely affect the environment here.
So I earnestly request you to consider the matter and do the needful at your earliest.
Yours faithfully,
(Sd)
Name.
Attachments : Photographs showing the location

3. The Eco-Club of your school has decided to exhibit slogans on ‘The importance of water conservation and agriculture’ in your village. Prepare some slogans for the exhibition.
Ans:
Please don’t destroy farmlands.
Here’s the Man who feeds you, the Farmer.
Dear Farmer, We bow before you.
Farmlands - the feeders of mankind.

4. Koepcke received ‘The Corine-International Book Prize’ instituted by the Baverian Landesverband of Germany. You were one of the reporters present at the event. Prepare a news report.
Ans:        Juliane Koepcke Appreciated
Staff reporter
February 5, 2011, Munich : Juliane Koepcke, the sole survivor  of the 1971 crash of the LANSA Flight 508 was awarded ‘The Corine-International Book Prize’  instituted by the Bavarian Landesverband of Germany. It is an award given to German and international authors for excellent literary achievements. The award goes  to her for her outstanding work ‘When I fell from the  sky’. At present she serves as a librarian at the Bavarian State  Zoological Collection  in  
Munich. The president of the award committee said, ‘Ms. Juliane saved  her life because of sheer will power, determination and love for life. Her act is exemplary.’

5. Do you think Behrman drew a leaf knowing well that he was risking his own life? Give reasons.
Ans: Behrman knew that he was also likely to catch pneumonia especially because he was old and weak. He knew that the chance of getting the disease was more if he got wet in the rain and mist and because of the cold weather. So he knew that he was risking his own life when he drew the leaf in that rainy night.


Hindi

വിദ്യാര്‍ഥി : നമസ്‌തേ, ബാപ്പുജി.
ഗാന്ധിജി : നമസ്‌കാരം.
വിദ്യാര്‍ഥി : അങ്ങയുടെ കുട്ടിക്കാലം എങ്ങനെയായിരുന്നു.?
ഗാന്ധിജി : ഞാനും നിങ്ങളെപ്പോലെ പൈജാമയും കുര്‍ത്തയും ചെരുപ്പും                                    ധരിക്കുന്നവനായിരുന്നു. തലയില്‍ ധാരാളം മുടിയുണ്ടാ                                                  യിരുന്നു. നിങ്ങളുടെ സ്‌കൂള്‍ ബാഗ് പോലെ എനിക്കും 
                                ബാഗ് ഉണ്ടായിരുന്നു.
വിദ്യാര്‍ഥി : താങ്കള്‍ക്ക് എന്തിനെയെങ്കിലും ഭയമുണ്ടായിരുന്നോ?
ഗാന്ധിജി : എനിക്ക് ഇരുട്ടിനെ ഭയമായിരുന്നു. ഏതോ ഭൂതം                                                                അന്ധകാരത്തിന്റെ മറവില്‍ നില്‍ക്കുന്നതായി ഞാന്‍                                                       വിചാരിച്ചിരുന്നു . സാവധാനം ഭയത്തില്‍ മാറ്റം വന്നു. പിന്നീട്                                  എനിക്ക് ഇംഗ്ലീഷുകാരുടെ ഭരണത്തെയായിരുന്നു ഭയം.
വിദ്യാര്‍ത്ഥി: താങ്കളുടെ പഠനം എങ്ങനെയായിരുന്നു?
ഗാന്ധിജി : ഞാന്‍ പഠനത്തില്‍ വളരെ പിന്നോക്കമായിരുന്നു.എന്റെ         ക്ലാസ്സില്‍ മുപ്പത്തിനാല് കുട്ടികളുണ്ടായിരുന്നു. അവരില്‍         ഞാന്‍ മുപ്പത്തിരണ്ടാം സ്ഥാനത്തായിരുന്നു. 
                                രണ്ട് വിഷയങ്ങള്‍ക്ക് എനിക്ക് പൂജ്യം ലഭിച്ചിരുന്നു.
വിദ്യാര്‍ത്ഥി: താങ്കള്‍ എന്തിനാണ് ലളിതജീവിതം സ്വീകരിച്ചത്?
ഗാന്ധിജി : ഭാരതത്തിലെ സാധാരണ ജനങ്ങളുടെ ദുരവസ്ഥ കണ്ടിട്ട്. പല 
        കാഴ്ചകളില്‍ നിന്നും എനിക്ക് പ്രേരണ ലഭിച്ചു.
വിദ്യാര്‍ത്ഥി : താങ്കള്‍ വളരെ കാര്യങ്ങള്‍ പറയുവാന്‍ ഔദാര്യം കാണിച്ചു,                                        നന്ദി.
ഗാന്ധിജി : ശരി, നന്ദി.

ജീവിതവും ഒരു കല
മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. പരസ്പര
സഹകരണമാണ് സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനം. പരസ്പരസഹകരണമില്ലാതെ മനുഷ്യജീവിതത്തില്‍ സാഫല്യം ലഭിക്കില്ല. ഭാരതീയ സംസ്‌കാരത്തില്‍ പരോപകാരത്തെ മനുഷ്യന്റെ കര്‍ത്തവ്യമായി കണക്കാക്കുന്നു. യഥാര്‍ത്ഥ മനുഷ്യന്‍ തനിക്കുവേണ്ടി ജീവിക്കുന്നവനല്ല. തന്റെ ജീവിതം മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കണം. ഇന്ന് മനുഷ്യര്‍ക്ക്  സ്വാര്‍ഥത കൂടി വരുന്നു. അവന്‍ തന്റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത്. സമൂഹം പലവിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു പ്രദേശം, ഗ്രാമം, താലൂക്ക്, ജില്ല, ദേശം മുതലായ വിഭജനം മനുഷ്യന്റെ സ്വാര്‍ഥഭാവനകൊണ്ട് ഉണ്ടായതാണ്.
സ്വാര്‍ഥതയുടെ പൂര്‍ത്തീകരണത്തിനായുള്ള പ്രയാണത്തില്‍ അവന്‍ ജീവിത മൂല്യങ്ങള്‍ മറക്കുന്നു. അവന്‍ അറിവും ശാസ്ത്രവും കൊണ്ട് സമ്പന്നനാണ്. എന്നാല്‍ ജീവനകലയില്‍ പ്രാവീണ്യമില്ല. മനുഷ്യജീവിതം സംഘര്‍ഷപൂര്‍
ണമാണ്. സംഘര്‍ഷത്തിലൂടെ സ്വാര്‍ഥത നേടുമ്പോള്‍ സമാധാനം അപ്രത്യക്ഷമാകുന്നു, ജീവിതത്തിന്റെ സൗന്ദര്യം നഷ്ടമാകുന്നു. ദയയും ഉദാരതയും കുറയുന്നു. ജീവിതം ചിന്തകളുടെയും ഭാവനയുടെയും വിശാലതകൊണ്ടാണ് കലയായി മാറുന്നത്. ഈ അഭിന്നതയാണ് ജീവിതമെന്ന കലയുടെ അടിസ്ഥാനം.
   മനുഷ്യന്‍ ജീവനകലയില്‍ പ്രാവീണ്യമുള്ളവനാകുന്നത് സംസ്‌കാരത്തിനനുസരിച്ച് ജീവിക്കുകയും, മനുഷ്യര്‍ക്കിടയി ലുള്ള സംഘര്‍ഷം ദൂരീകരിക്കുകയും ചെയ്യുമ്പോഴാണ്.
തീയതി,
ദിവസം.
ഇന്നും പോസ്റ്റുമാന്‍ വന്നു. നാണത്തില്‍ കുതിര്‍ന്ന ചിരിയോടുകൂടി കത്ത് നല്‍കിയിട്ട് പോയി. ഞാന്‍ ചിന്തിച്ചത് അയാളുടെ കാലുകളെ കുറിച്ചാണ്. ഈ പോസ്റ്റുമാന്റെ കാലുകള്‍ എത്ര നല്ലതാണ്. ഉരുണ്ടണ്ട് ശക്തിയുള്ളവ. ഈ വേനലില്‍ കുടയും ചെരുപ്പുമില്ലാതെ നഗ്നപാദനായി ടാറിട്ട റോഡില്‍ക്കൂടി എങ്ങനെ നടക്കും? അമ്മ പറഞ്ഞു ധനപരമായ ബുദ്ധിമുട്ടായിരിക്കും കാരണമെന്ന്. വെയില്‍കൊണ്ടണ്ട് അയാളുടെ മുഖം ചുവന്നുതുടുത്തിരുന്നു. കാലിന്റെ സ്ഥിതി എന്തായിരിക്കും?
ആ പോസ്റ്റുമാനെ നഗ്നപാദനായി യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്നു ഞാന്‍ തീരുമാനിച്ചു.  ചെരുപ്പുകുത്തിയെക്കൊണ്ടണ്ട് ചെരുപ്പ് ഉണ്ടണ്ടാക്കിക്കണം. അളവ് എങ്ങനെ എടുക്കും? അയാള്‍ സമ്മാനം സ്വീകരിക്കുമോ? അറിയില്ല. ചിലപ്പോള്‍ സന്തോഷമാകും. ഹോളി കഴിഞ്ഞല്ലോ; അല്ലെങ്കില്‍ ഉപഹാരമായി നല്‍കാമായിരുന്നു. ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. എങ്ങനെയെങ്കിലും നടപ്പിലാക്കും.

Social science
1.മധ്യകാലഘട്ടത്തില്‍ ദക്ഷിണേന്ത്യയിലെ കാര്‍ഷിക പുരോഗതിയെ സഹായിച്ച രണ്ട് ഘടകങ്ങള്‍ എഴുതുക.
ഉത്തരം: 
ജലസേചനത്തിനായി ചോളരാജാക്കന്മാര്‍ നിര്‍മിച്ച കനാലുകള്‍.
ഗ്രാമഭരണം നടത്തിയ സഭകള്‍ക്ക് കീഴില്‍ കാര്‍ഷികപുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന സമിതികള്‍.

2.മിയാന്‍ഡറുകളും ഓക്‌സ്‌ബോ തടാകങ്ങളും രൂപം കൊള്ളുന്നതെങ്ങനെ?
നദിയുടെ ഒഴുക്കിനെ ശിലാരൂപങ്ങളോ അവസാദങ്ങളോ തടസ്സപ്പെടുത്തുമ്പോള്‍ നദി വളഞ്ഞൊഴുകി ഉണ്ടാകുന്ന വളവുകളെ വലയങ്ങള്‍ അഥവാ മിയാന്‍ഡറുകള്‍ (Meanders) എന്നു വിളിക്കുന്നു. ഇവ മധ്യഘട്ടത്തിലും കീഴ്ഘട്ടത്തിലുമാണ് രൂപം കൊള്ളുന്നത്.
മിയാന്‍ഡറുകളുടെ വളഞ്ഞ ഭാഗം അപരദന ഫലമായി അന്യോന്യം അടുക്കുകയും തുടര്‍ന്ന് രണ്ടറ്റങ്ങളും കൂട്ടിമുട്ടുകയും നദി നേര്‍ഗതി കൈവരിക്കുകയും ചെയ്യുന്നു.
വളഞ്ഞൊഴുകിയ ഭാഗം നദിയുടെ പ്രധാന ഭാഗത്തുനിന്ന് വേര്‍പെട്ട് ഒറ്റപ്പെട്ട തടാകങ്ങള്‍ രൂപപ്പെടുന്നു. ഇത്തരം തടാകങ്ങളാണ് ഓക് സ്-ബോ തടാകങ്ങള്‍ (Oxbow lakes)

3.ഇന്ത്യയിലെ ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്ന വനിതകള്‍ ഏത്‌സം സ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നുവെന്നുള്ള ചാര്‍ട്ട് പൂര്‍ത്തിയാക്കുക.           

      

ഉത്തരം:  a. ലാല്‍ദേദ്   b. മഹാരാഷ്ട്ര c. അക്കാ മഹാദേവി d. തമിഴ്‌നാട്

4.വേലികള്‍ കൊണ്ട്  മനുഷ്യനുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം?
തുറമുഖങ്ങളിലും സമുദ്രതീരങ്ങളിലും നിക്ഷേപിക്കപ്പെട്ടിട്ടുള്ള മാലിന്യങ്ങള്‍ ഉള്‍ക്കടലിലേക്കു നീക്കം ചെയ്യപ്പെടുന്നു.
ശക്തമായ വേലികളുടെ ഫലമായി നദീമുഖങ്ങളില്‍ ഡെല്‍റ്റകള്‍ രൂപം കൊള്ളുന്നത് തടസ്സപ്പെടുന്നു. 
വേലിയേറ്റ സമയങ്ങളില്‍ ഉപ്പളങ്ങളില്‍ കടല്‍ വെള്ളം കയറ്റാന്‍ കഴിയുന്നു.
വേലിയേറ്റശക്തിയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു.
ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് കപ്പലുകള്‍ അടുപ്പിക്കുന്നത് വേലിയേറ്റ സമയത്താണ്. 
മീന്‍പിടുത്തത്തിനായി കടലിലേക്ക് കട്ടമരങ്ങളില്‍ പോകുന്നതിനും വരുന്നതിനും വേലികള്‍ സഹായി ക്കുന്നു.

5.ഒരു വികസനസൂചികയെന്ന നിലയില്‍ പ്രതിശീര്‍ഷവരുമാനത്തിന്റെ പോരായ്മകള്‍ എന്തെല്ലാം?
പ്രതിശീര്‍ഷവരുമാനം ഒരു ശരാശരി വരുമാനമാണ്. കോടികള്‍ വരുമാനമുള്ളവരും വരുമാനം തീരെ കുറഞ്ഞവരും ഈ കണക്കില്‍ ഉള്‍പ്പെടും. അതിനാല്‍ ഇത് സംഖ്യാപരമായ കണക്കുകൂട്ടല്‍ മാത്രമാണ്. ഇത് യാഥാര്‍ത്ഥ്യമായ ഒരു നിഗമനമല്ല.
പ്രതിശീര്‍ഷവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികവികസനം കണക്കാക്കുമ്പോള്‍ ദരിദ്ര-സമ്പന്ന വിഭാഗങ്ങള്‍ നിലനില്‍ക്കുന്നു~െങ്കില്‍ ജീവിതഗുണമേന്മ കൈവരിച്ചു എന്ന് അവകാശപ്പെടാന്‍ കഴിയില്ല.
ജീവിതഗുണമേന്മ വര്‍ധിപ്പിക്കുന്ന ഘടകങ്ങളായ വിദ്യാഭ്യാസം, പോഷകാഹാരലഭ്യത, ആരോഗ്യസംരക്ഷണം തുടങ്ങിയവ പ്രതിശീര്‍ഷവരുമാനമെന്ന വികസനസൂചികയുടെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല. 
സമ്പത്തിന്റെ വളര്‍ച്ചയ്ക്കപ്പുറം, അതിന്റെ തുല്യമായ വിതരണവും അതുവഴിയുണ്ടാകുന്ന സാമൂഹികക്ഷേമവും ഈ വികസനസൂചിക പരിഗണിക്കുന്നില്ല.

Physics 
1.പട്ടിക പൂര്‍ത്തിയാക്കുക. 

1) വൈദ്യുതോര്‍ജം → പ്രകാശോര്‍ജം 
2) വൈദ്യുതോര്‍ജം → യാന്ത്രികോര്‍ജം
3) സൗരോര്‍ജം → രാസോര്‍ജം
4) രാസോര്‍ജം → താപോര്‍ജം, പ്രകാശോര്‍ജം
2. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊര്‍ജമാണ് ഗതികോര്‍ജം
a) ഒരു വസ്തുവിന്റെ ഗതികോര്‍ജം ഏതെല്ലാം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു?    
b) 40kg  മാസുള്ള ഒരു കുട്ടി 2m/s വേഗത്തോടെ സൈക്കിള്‍ ഓടിച്ചുകൊണ്ടിരിക്കുന്നു. സൈക്കിളിന് 15kg മാസ് ഉ~െങ്കില്‍ ആകെ ഗതികോര്‍ജം കണക്കാക്കുക.
ഉത്തരം: a) മാസ്, പ്രവേഗം
                 b) ഗതികോര്‍ജം

3. ഒരു കുട്ടി അടുത്തുള്ള ഒരു വസ്തുവിനെ നിരീക്ഷിച്ചപ്പോള്‍ കണ്ണില്‍ രൂപപ്പെട്ട പ്രതിബിംബം ചിത്രീകരിച്ചിരിക്കുന്നു.

a) ഇതില്‍ നിന്നും കണ്ണിന്റെ ഏത് ന്യൂനതയാണ് തിരിച്ചറിയാന്‍ സാധിച്ചത്?
b) ഈ ന്യൂനത ഉണ്ടാകുവാനുള്ള കാരണങ്ങള്‍ ഏവ?
c) ഈ ന്യൂനത പരിഹരിക്കുന്നതിന് ഏത് തരം ലെന്‍സാണ് ഉപയോഗിക്കേണ്ട ത്? 
ഉത്തരം: a) ദീര്‍ഘദൃഷ്ടി
                 b) ▶️നേത്രഗോളത്തിന് ആവശ്യമായതിനേക്കാള്‍ നീളം കുറവ്.
                     ▶️ലെന്‍സിന്റെ പവര്‍ കുറവ്
                 c) കോണ്‍വെക്‌സ് ലെന്‍സ്
4. ലെന്‍സിന്റെ പവര്‍ എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? പവറിന്റെ SI  യൂണിറ്റ് ഏത്? 25 cm ഫോക്കസ് ദൂരമുള്ള കോണ്‍കേവ് ലെന്‍സിന്റെ പവര്‍ കണക്കാക്കുക.
ഉത്തരം: മീറ്ററിലുള്ള ഫോക്കസ് ദൂരത്തിന്റെ വ്യുല്‍ക്രമത്തെയാണ് ലെന്‍സിന്റെ പവര്‍ എന്നുപറയുന്നത്. പവറിന്റെ യൂണിറ്റ് ഡയോപ്റ്റര്‍(D) ആണ്.

5. 6 ,3 പ്രതിരോധകങ്ങള്‍ താഴെ കാണുന്ന രീതിയില്‍ സെര്‍ക്കീട്ടില്‍ ഘടിപ്പിച്ചിരിക്കുന്നു.

a) പ്രതിരോധകങ്ങള്‍ ഏതുരീതിയിലാണ് ഇവിടെ ഘടിപ്പിച്ചിരിക്കുന്നത്?
b) സഫലപ്രതിരോധം കണ്ടെത്തുക.
c) അമ്മീറ്റര്‍ റീഡിങ് എത്രയായിരിക്കും?
ഉത്തരം:
a) സമാന്തരരീതിയില്‍
b) സഫലപ്രതിരോധം

∴ അമ്മീറ്റര്‍ റീഡിങ് 3A  ആണ്.


Chemistry 

1. ജീവന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമായ വാതകമാണല്ലോ ഓക്‌സിജന്‍.
a) പരീക്ഷണശാലയില്‍ ഓക്‌സിജന്‍ വാതകം നിര്‍മിക്കുന്നത് എങ്ങനെ?
b)  ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയവുമായി ഓക്‌സിജന്‍ പ്രവര്‍ത്തിച്ചുണ്ടാകുന്ന പദാര്‍ഥം സാധാരണയായി ഏതു പേരില്‍ അറിയപ്പെടുന്നു?
c)  ഓക്‌സിജന്റെ രൂപാന്തരമാണല്ലോ ഓസോണ്‍. അന്തരീക്ഷത്തില്‍ ഓസോണിന്റെ ധര്‍മമെന്ത്?
d)  ഓസോണ്‍ പാളിക്ക് ശോഷണം സംഭവിക്കാന്‍ കാരണമാകുന്ന പ്രധാന പദാര്‍ഥങ്ങള്‍ ഏവ?
ഉത്തരം: a)  ഈര്‍പ്പരഹിതമായ ബോയിലിംഗ് ട്യൂബില്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് തരികള്‍ ചൂടാക്കിയാണ് പരീക്ഷണശാലയില്‍ ഓക്‌സിജന്‍ നിര്‍മിക്കുന്നത്.
b)  ഘനജലം/ ഡ്യൂട്ടീരിയം ഓക്‌സൈഡ് (D2O)
c)  സൂര്യപ്രകാശത്തിലൂടെ ഭൂമിയിലേക്കെത്തുന്ന മാരകമായ അള്‍ട്രാവയലറ്റ്  കിരണങ്ങളെ അന്തരീക്ഷത്തിലെ ഓസോണ്‍ പാളി തടഞ്ഞുനിര്‍ത്തുന്നു.
d)   ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍  (CFC)

2. H2SO4, H3PO4 എന്നിവയുടെ അയോണീകരണ ഘട്ടങ്ങള്‍ എഴുതുക.
H2SO4 → H+ + HSO-4
HSO-4 → H+ + SO-24
H3PO4 → H+ + H2PO-4
H2PO-4 → H+ + HPO2-4
HPO2-4 → H+ + PO3-4

3. ഒരു നിര്‍വീരികണ പ്രവര്‍ത്തനം തന്നിരിക്കുന്നു.
NaOH +HCl→ NaCl+H2O
a)  ഇവയില്‍ pH മൂല്യം ഏറ്റവും കുറഞ്ഞ പദാര്‍ഥം ഏത്? 

b)   NaCl ലായനിയുടെ pH മൂല്യം എത്ര? 
ഉത്തരം: a)  HCl   b) 7
4. താഴെ കൊടുത്തിരിക്കുന്ന രാസസമവാക്യങ്ങള്‍ പരിഗണിക്കുക.
     iii) SO3 + H2SO4 →B   iv) B + H2O → C
a)  ഏത് ആസിഡിന്റെ വ്യാവസായിക നിര്‍മാണവുമായ ബന്ധപ്പെട്ട രാസസമവാക്യങ്ങളാണ് ഇതെല്ലാം?
b) A,B,C എന്നിവ  എന്താണ്?
c) 'അ'യുടെ  പ്രാധാന്യം  വ്യക്തമാക്കുക.
d)  ഈ പ്രക്രിയയ്ക്ക് പറയുന്ന പേരെന്ത്?
e)  ഈ ആസിഡിന്റെ ഏതെങ്കിലും 2 ഉപയോഗങ്ങള്‍ എഴുതുക.
a)  H2SO4 (സള്‍ഫ്യൂരിക് ആസിഡ്)
b) A- V2O5 (വനേഡിയം പെന്റോക്‌സൈഡ്)B- H2S2O7  (ഒലിയം) C- H2SO4) (സള്‍ഫ്യൂരിക് ആസിഡ്)
b) V2O5, സള്‍ഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉല്‍പ്രേരകമാണ്.
c)  സമ്പര്‍ക്ക പ്രക്രിയ.  ല) രാസവളനിര്‍മാണം,
പെട്രോളിയം ശുദ്ധീകരണം.

5. ഗ്യാസ് ജാറില്‍ നിറച്ച ഒരു വാതകത്തിലേക്ക് അമോണിയ ലായനിയില്‍ മുക്കിയ ഗ്ലാസ് ദണ്ഡ് കാണിച്ചപ്പോള്‍ കട്ടിയുള്ള വെളുത്ത പുകയുണ്ടായി.
a) ജാറിലെ വാതകം ഏത്?
b)  പ്രവര്‍ത്തനഫലമായി ഉണ്ടായ ഉല്‍പന്നം ഏത്?
c) ജാറിലെ വാതകം പരീക്ഷണശാലയില്‍ നിര്‍മിക്കുന്നതിന് ആവശ്യമായ രാസവസ്തുക്കള്‍ ഏതെല്ലാം?
d)  ഈ വാതകത്തിന്റെ ജലീയ ലായനി ഏത് പേരിലറിയപ്പെടുന്നു?
ഉത്തരം: മ) ഹൈഡ്രജന്‍ ക്ലോറൈഡ് /HCl
b)  NH4Cl c)NaCl, H2SO4 d) ഹൈഡ്രോക്ലോറിക് ആസിഡ്

BIOLOGY

1.പുകയില വിരുദ്ധദിനത്തില്‍ പത്രത്തില്‍ വന്ന തലക്കെട്ടാണ് താഴെ കൊടുത്തിരിക്കുന്നത്.

പുകവലിയില്‍ പുകഞ്ഞുപോകുന്ന ജീവിതങ്ങള്‍

a) ഏതവയവത്തെയാണ് പുകവലി ശീലം അതീവ ഗുരുതരമായി ബാധിക്കുന്നത്?
b) പുകവലി മൂലം പ്രസ്തുത അവയവത്തെ ബാധിക്കുന്ന ഏതെങ്കിലും രണ്ട് രോഗങ്ങളെക്കുറിച്ച് ലേഖനത്തില്‍ ചേര്‍ക്കാനുള്ള കുറിപ്പെഴുതുക.
ഉത്തരം:
a) ശ്വാസകോശം
b) എംഫിസീമ-പുകയിലയിലെ വിഷപദാര്‍ത്ഥങ്ങള്‍ വായു അറകളുടെ ഇലാസ്തികത നശിപ്പിക്കുന്നതുമൂലം അവ പൊട്ടുന്നു. ഇത് ശ്വസന  പ്രതല വിസ്തീര്‍ണം കുറയുന്നതിനും വൈറ്റല്‍ കപ്പാസിറ്റി കുറയുന്നതിനും കാരണമാകുന്നു.
ശ്വാസകോശാര്‍ബുദം - പുകയിലയില്‍ അടങ്ങിയ അര്‍ബുദകാരികള്‍ ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്നു.

2. രക്തം കൃത്രിമ വൃക്കയിലൂടെ കടത്തി വിട്ട് ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യയാണ് ഹീമോഡയാലിസിസ്.
a) കൃത്രിമ വൃക്ക ആദ്യമായി രൂപകല്പന ചെയ്തതാര്?
b)  ഹീമോഡയാലിസിസ് നിര്‍ദ്ദേശിക്കുന്നത് ആര്‍ക്ക്?
c)  ഹീമോഡയാലിസിസിന്റെ ഘട്ടങ്ങള്‍ എഴുതുക.
ഉത്തരം: a) വില്യം ജോഹാന്‍ കോള്‍ഫ്
b) രണ്ടു വൃക്കകളും ഒരേപോലെ പ്രവര്‍ത്തനരഹിതമാകുന്നതുമൂലം യൂറിയയും മറ്റ് വിസര്‍ജ്യവസ്തുക്കളും അരിച്ചു മാറ്റപ്പെടാതെ രക്തത്തില്‍ തന്നെ നില്‍ക്കുന്ന അവസ്ഥയുള്ളവര്‍ക്ക്.
c) ധമനിയില്‍ നിന്ന് മാലിന്യങ്ങളുടെ അളവ് കൂടിയ രക്തം ഡയാലിസിസ് യൂണിറ്റിലേക്ക് കടത്തി വിടുന്നു.
—  രക്തം കട്ട പിടിക്കുന്നത് തടയുന്നതിന് ഹെപ്പാരിന്‍ ചേര്‍ക്കുന്നു.
സെല്ലോഫെയിന്‍ ട്യൂബിലൂടെ രക്തം ഒഴുകുമ്പോള്‍ ഡിഫ്യൂഷനിലൂടെ രക്തത്തിലെ മാലിന്യങ്ങള്‍ ഡയാലിസിസ് ദ്രാവകത്തിലേക്ക് നീക്കം ചെയ്യപ്പെടുന്നു.
ശുദ്ധീകരിക്കപ്പെട്ട രക്തം മറ്റൊരു കുഴലിലൂടെ തിരികെ സിരകളിലേക്ക് കടത്തിവിടുന്നു.

3. ബോക്‌സില്‍ നല്‍കിയ പ്രസ്താവനകള്‍ നിരീക്ഷിച്ച് ചോദ്യത്തിന് ഉത്തരമെഴുതുക.   
ഈ സംശയത്തിന് നിങ്ങള്‍ എന്തു വിശദീകരണം നല്‍കും?
ഉത്തരം: കഴുത്തില്‍ കാണപ്പെടുന്ന സന്ധി കീലസന്ധിയും കാല്‍മുട്ടില്‍ കാണപ്പെടുന്ന സന്ധി വിജാഗിരി സന്ധിയും ആണ്. കീലസന്ധി അച്ചുതണ്ടിനു ചുറ്റും കറങ്ങുന്ന തരത്തിലുള്ള ചലനത്തിന് സഹായിക്കുന്നു. വിജാഗിരിപോലെ ഒരു വശത്തേക്കുള്ള ചലനം മാത്രമാണ് വിജാഗിരി സന്ധിയില്‍ സാധ്യമാകുന്നത്.

4. മൈറ്റോകോണ്‍ഡ്രിയയുടെ ഏതെല്ലാം ഭാഗങ്ങളില്‍ വച്ചാണ് ക്രെബ്‌സ് പരിവൃത്തിയുടെ മുഖ്യഘട്ടങ്ങള്‍ നടക്കുന്നത്?
  മൈറ്റോകോണ്‍ഡ്രിയയുടെ മാട്രിക്‌സില്‍ വച്ച് ക്രെബ്‌സ് പരിവൃത്തി നടക്കുന്നു. എന്നാല്‍  അന്തിമമായി ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നത് ക്രിസ്റ്റയില്‍ വച്ചാണ്.

5. ഇലകൊഴിയല്‍ സസ്യങ്ങളിലെ വിസര്‍ജനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. പ്രസ്താവന സാധൂകരിക്കുക.
ഉത്തരം: ഇലകള്‍ വളര്‍ച്ചയെത്തി കൊഴിയാറാകുമ്പോള്‍ത്തന്നെ  സസ്യങ്ങള്‍ ആവശ്യമായ ഘടകങ്ങള്‍ അവയില്‍ നിന്നും തിരിച്ചെടുക്കുന്നു. കൊഴിയുന്ന ഇലയില്‍ വിസര്‍ജ്യവസ്തുക്കള്‍ മാത്രമായിരിക്കും കൂടുതലായി ഉണ്ടാകുക.


MATHEMATICS


2 comments:

5th Issue

Students India

Students India

6th Issue