Class 8 (MM)

Malayalam (കേരളപാഠാവലി)

1. ''എന്റെ ജീവിതമാണ് എന്റെ സന്ദേശം''
(ഗാന്ധിജി)
'ത്യാഗമെന്നതേ നേട്ടം താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍'
                                                 (വള്ളത്തോള്‍)
ഗാന്ധിജിയുടെ സന്ദേശവും വള്ളത്തോളിന്റെ നിരീക്ഷണവും താരതമ്യം ചെയ്ത് കുറിപ്പു തയാറാക്കുക.                   
ഗാന്ധിജിയുടെ ജീവിതംതന്നെയായിരുന്നു അദ്ദേഹത്തിന് നല്‍കാനുള്ള സന്ദേശം. ജീവിതാദര്‍ശങ്ങളെപ്പറ്റി പറഞ്ഞുനടക്കുകയായിരുന്നില്ല, സ്വന്തം ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കുകയായിരുന്നു ഗാന്ധിജി ചെയ്തത്. സ്വഭാവമഹിമകള്‍കൊണ്ട് ഉന്നതനായിരുന്നെങ്കിലും എളിമയാണ് ഏറ്റവും വലിയ ഔന്നത്യം എന്നാണ് ഗാന്ധിജി കരുതിയത്. ത്യാഗമാണ് നേട്ടമെന്ന് അദ്ദേഹം കരുതി. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടി എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വളരെയേറെ കഷ്ടതകള്‍ സഹിക്കുകയും ചെയ്ത
വ്യക്തിയാണദ്ദേഹം. ഉദാത്തമായ ജീവിതത്തിലൂടെ ലോകത്തെ മുഴുവന്‍ ഗാന്ധിജി നന്മയുടെ പാഠങ്ങള്‍ പഠിപ്പിച്ചു. സര്‍വചരാചരങ്ങളെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കാണുന്ന, ത്യാഗത്തെ നേട്ടമായും താഴ്മയെ ഉയര്‍ച്ചയായും കാണുന്ന മഹായോഗിയാണ് തന്റെ ഗുരുനാഥന്‍ എന്ന് വള്ളത്തോള്‍ പറയുന്നു.

2. ''കുരുവിക്ക് കൂടുകൂട്ടാന്‍ വന്‍മരത്തിലെ ചെറുശാഖ മതി; ഉണങ്ങിയ ഇലകളും ചുള്ളിക്കമ്പുകളും മതി'' - ഈ വരികളിലൂടെ കഥാകൃത്ത് വ്യക്തമാക്കുന്നതെന്ത്? 
ഹര്‍ഷവര്‍ധനന്റെ  എളിമയും ആത്മവിശ്വാസവുമാണ് ഈ വാക്കുകളില്‍ തെളിയുന്നത്. കുരുവി ഒരു ചെറിയ  പക്ഷിയാണ്. അതിന്റെ  കൂടും ചെറുതാണ്. എത്ര വലിയ  മരമാണെങ്കിലും കൂടുകൂട്ടാന്‍ കുരുവി വളരെ കുറച്ചു സ്ഥലമേ ഉപയോഗിക്കൂ. പക്ഷേ ഉയര്‍ന്നു പറക്കാനും  മറ്റുള്ളവര്‍ക്കുവേണ്ടി പാട്ടുപാടാനും അവയ്ക്ക് കഴിയും. പ്രകൃതിസൗന്ദര്യത്തിന്റെ പ്രതീകമായ കുരുവിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. കുരുവിയെപ്പോലെ ഹര്‍ഷവര്‍ധനനും ചെറിയ ജീവിത സാഹചര്യങ്ങളേയുള്ളൂ. അതിലവന്‍ തൃപ്തനാണ്. ജീവിതത്തില്‍ ഉയര്‍ന്ന നിലയിലെത്താനും ലോകത്തിന്  നന്മ ചെയ്യാനും തനിക്ക് കഴിയുമെന്ന് അയാള്‍ പ്രത്യാശിക്കുന്നു. ബാഹ്യമോടികളല്ല ആന്തരികശക്തിയാണ് ഒരുവനെ വളര്‍ത്തുന്നത്.

3. ''വന്ദനം വന്ദനം! വാര്‍മെത്തും ദ്രാവിഡ-
നന്ദിനിയായി വളര്‍ന്ന ഭാഷേ,
വന്ദനം വന്ദനം! ചിത്തം കവര്‍ന്നിടും
ചന്ദനാമോദം കലര്‍ന്ന ഭാഷേ''
വരികളിലെ കാവ്യപരമായ സവിശേഷതകള്‍ കണ്ടെത്തി എഴുതുക.     
ദ്രാവിഡപുത്രിയായി ജനിച്ചുവളര്‍ന്നതാണ് മലയാളഭാഷ. ആരുടെയും മനംകവരുന്നവിധം ചന്ദനാമോദം കലര്‍ന്നതാണ് മലയാളഭാഷയെന്ന് കവി പറയുന്നു. മലയാളഭാഷയുടെ ഉല്‍പ്പത്തിയും മഹത്ത്വവും ഈ വരികളില്‍ കവി സൂചിപ്പിക്കുന്നു. ദ്രാവിഡനന്ദിനി, ചന്ദനാമോദം തുടങ്ങിയ പദപ്രയോഗങ്ങള്‍ കവിതയെ കൂടുതല്‍ മനോഹരമാക്കുന്നു. നാലുവരിയിലും 'ന്ദ' എന്ന പദം ആവര്‍ത്തിച്ചിരിക്കുന്നത് കവിതയ്ക്ക് ശബ്ദസൗന്ദര്യവും നല്‍കുന്നുണ്ട്.

4. ''ഈ ഭൂമി മുഴുവന്‍ കിട്ടിയാലും ഇപ്പോള്‍ സുയോധനനെ കര്‍ണന്‍ കൈവെടിയുകയില്ല. സ്വര്‍ണത്തിന്റെ അനേകം കുന്നുകള്‍ എനിക്കായി നീ നീട്ടിയാലും അവനെ  ഇന്നു ഞാന്‍ കൈവെടിയുകയില്ല.''
''ഞാന്‍  അര്‍ഥത്തെ  വിലവയ്ക്കുന്നവനല്ല.
അര്‍ഥത്താല്‍  വിലയ്ക്കു വാങ്ങാവുന്നവനുമല്ല സൂതപുത്രനായ ഈ കര്‍ണന്‍.''
''എന്നാല്‍ അന്ന് ആ രാജ്യദാനത്തിലൂടെ അവന്‍ എനിക്കെന്റെ ആത്മാഭിമാനം തിരിച്ചു തന്നു.''
കര്‍ണന്റെ സ്വഭാവസവിശേഷതകള്‍ ഉള്‍ക്കൊണ്ട് കഥാപാത്രനിരൂപണം തയാറാക്കുക.
മഹാഭാരതത്തിലെ മിഴിവുറ്റ കഥാപാത്രമാണ് കര്‍ണന്‍. ശ്രീകൃഷ്ണന്റെ പിതൃസഹോദരിയായ കുന്തിക്ക് സൂര്യനിലുണ്ടായ മകനാണ് അദ്ദേഹം. സൂതനായ അധിരഥനും ഭാര്യ രാധയുമാണ് കര്‍ണനെ വളര്‍ത്തിയത്. ജന്മനാ കവചകുണ്ഡലധാരിയും ധീരനും സമര്‍ഥനുമായിരുന്നു കര്‍ണന്‍. എന്നിട്ടും മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെടാനായിരുന്നു കര്‍ണന്റെ വിധി.
ധര്‍മ്മതത്ത്വങ്ങളെല്ലാം അറിഞ്ഞവനും ജ്ഞാനിയും ശസ്ത്രവിദ്യയില്‍ അപാരമായ പ്രാഗല്ഭ്യം ഉള്ളവനുമാണ് കര്‍ണന്‍. അദ്ദേഹത്തിന്റെ ബലത്തില്‍ വിശ്വസിച്ചാണ് ദുര്യോധനന്‍  പാണ്ഡവന്മാരുമായുള്ള യുദ്ധത്തിന് തയാറായത്.
  കര്‍ണനെ പാണ്ഡവപക്ഷത്ത് കൊണ്ടുവരാനായി കൃഷ്ണന്‍ ആഗ്രഹിച്ചു. അതിനുവേണ്ടി കൃഷ്ണന്‍ കര്‍ണന്റെ ജന്മരഹസ്യം വെളിപ്പെടുത്തി. താന്‍ സൂതപുത്രനല്ല സൂര്യപുത്രനാണെന്നറിഞ്ഞ കര്‍ണന്‍ ശ്വാസംപോലും നിലച്ചവനെപ്പോലെ സ്തബ്ധനായി നിന്നുപോയി. പാണ്ഡവപക്ഷം ചേര്‍ന്നാല്‍ കര്‍ണന് കൈവരാന്‍ പോകുന്ന സൗഭാഗ്യങ്ങളെപ്പറ്റി കൃഷ്ണന്‍ ബോധ്യപ്പെടുത്തുന്നു. രാജ്യാധികാരവും കീര്‍ത്തിയും അംഗീകാരവും കൃഷ്ണനുള്‍പ്പെടെയുള്ളവരുടെ ബഹുമാനവും ലഭിക്കുമെന്ന് പറയുന്നു. കൃഷ്ണനോടുള്ള സ്‌നേഹവും കടപ്പാടും നിലനിര്‍ത്തിക്കൊണ്ടുതന്നെ കൃഷ്ണന്റെ ആവശ്യങ്ങളെ നിരസിക്കുകയാണ് കര്‍ണന്‍ ചെയ്തത്. ആയുധവിദ്യാപ്രദര്‍ശനദിവസം കൃപരുടെ  ചോദ്യത്തിനുമുമ്പില്‍ അപമാനിതനായി തലകുനിച്ചുനിന്ന  തനിക്ക് അംഗരാജപദവി നല്‍കി അഭിമാനവും ആത്മവിശ്വാസവും വീണ്ടെടുത്തുതന്നത് സുയോധനനാണെന്ന്  കര്‍ണന്‍ പറയുന്നു. അതുകൊണ്ടുതന്നെ തന്റെ  ഉടലില്‍  ജീവനുള്ളിടത്തോളം കാലം സുയോധനനെ നിന്ദിക്കാന്‍ കഴിയില്ല.
        കര്‍ണന്റെ വ്യക്തിത്വവും ശരിയായ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ആത്മധൈര്യവുമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമാകുന്നത്. തന്റെ യഥാര്‍ഥ മാതാപിതാക്കള്‍ ആരാണെന്ന് വ്യക്തമായിട്ടുകൂടി താന്‍ സൂതനാണ് എന്ന് പറയാനാണ് കര്‍ണന്‍ ആഗ്രഹിക്കുന്നത്. രാജപദവിക്കോ സമ്പത്തിനോ ഒന്നും കര്‍ണന്‍ വിലകല്‍പ്പിക്കുന്നില്ല. സൂതപുത്രനാണെങ്കില്‍പ്പോലും അര്‍ഥത്താല്‍ വിലയ്ക്കു വാങ്ങാവുന്നവനല്ല താനെന്ന്  കര്‍ണന്‍ പറയുന്നുണ്ട്. കൃഷ്ണന്‍ മുന്നോട്ടു വച്ച മോഹനവാഗ്ദാനങ്ങളില്‍  തനിക്ക് ഭ്രമമില്ലെന്ന സൂചന ഈ വാക്കുകളിലുണ്ട്. കര്‍ണന്റെ ജീവിതവ്രതവും ത്യാഗവും ആപത്തില്‍ തന്നെ സഹായിച്ചവരോടുള്ള കടപ്പാടും മാതൃകാപരമാണ്. കൃഷ്ണന്റെ ദൈവികത കര്‍ണന്‍ മനസ്സിലാക്കുന്നുണ്ട.് പാണ്ഡവരായിരിക്കും യുദ്ധത്തില്‍ വിജയിക്കുന്നത് എന്നും കര്‍ണനറിയാം. എന്നിട്ടും സ്വന്തം ജീവന്‍ കൊടുത്തും ദുര്യോധനപക്ഷത്ത് നില്‍ക്കാനാണ് കര്‍ണന്റെ തീരുമാനം. ബന്ധംകൊണ്ടും, ഭയംകൊണ്ടും പ്രലോഭനങ്ങള്‍കൊണ്ടും ഈ തീരുമാനത്തില്‍ നിന്നു മാറാന്‍ തനിക്കാവില്ലെന്ന് അദ്ദേഹം പറയുന്നു. അചഞ്ചലമായ  മനസ്സിന്റെ ഉടമയാണ് കര്‍ണന്‍ എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിനു മുന്നില്‍ ഭഗവാന്‍ കൃഷ്ണന്‍പോലും  പതറിപ്പോകുന്നു.

5. പെരുന്തച്ചന്റെ വാക്കുകളും ചിന്തകളും മരങ്ങളെയും തന്റെ തൊഴിലിനെയും ബന്ധപ്പെടുത്തിയുള്ളതാണ്. കാവ്യഭാഗം വിശകലനം ചെയ്ത് സമര്‍ഥിക്കുക.
ഓരോരുത്തരും സ്വന്തം  അഭിരുചികള്‍ക്കനുസരിച്ചാണ് ഓരോ വസ്തുവിനെയും സമീപിക്കുന്നത്. പെരുന്തച്ചന്‍ മരവുമായി ബന്ധപ്പെട്ട് ജോലികള്‍ ചെയ്തിരുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിന്തകളില്‍ മരം നിറഞ്ഞുനില്‍ക്കുന്നു. ശരീരം തളര്‍ന്ന് വളരെക്കാലമായി താന്‍ കഴിച്ചുകൂട്ടുന്ന മുറിയെ 'പൊത്ത്' എന്നാണ്  അദ്ദേഹം വിശേഷിപ്പിക്കുന്നത്. നിറയെ പൂത്തുംകായ്ച്ചും നില്‍ക്കുന്ന പ്ലാവും തേന്മാവും കാണാന്‍ അദ്ദേഹം  ആഗ്രഹിക്കുന്നു. എവിടെ മരം കണ്ടാലും തനിക്ക് ഇമ്പമാണെന്നും അദ്ദേഹം പറയുന്നു.
ഒന്‍പതാള്‍ പിടിച്ചാലും പിടിമുറ്റാത്ത തമ്പക മരം ക്ഷേത്രമുറ്റത്തു നില്‍ക്കുന്നതും നാട്ടിലെ പുരകള്‍ക്കെല്ലാം ഉത്തരം പണിയാനും മുളമോന്തായം മാറ്റാനും അതുമതിയാവുമെന്നും തളര്‍ന്നുകിടക്കുമ്പോഴും അദ്ദേഹം ഓര്‍ക്കുന്നു. തന്റെ തളര്‍ന്നശരീരത്തെ പൂതലിച്ചുപോയതടി എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. തടിയുമായുള്ള അഭേദ്യമായ ബന്ധമുള്‍ക്കൊണ്ടാണ് തന്റെ ഭാര്യയായ നാനിയുടെ യൗവനത്തെ ചെമ്പകമരത്തോടും മരത്തില്‍ കടഞ്ഞ ശില്‍പ്പത്തോടും പൂത്തവെള്ളിലയോടും അദ്ദേഹം സാദൃശ്യപ്പെടുത്തുന്നത്. ആകാശത്തെ മരം കൊണ്ടുണ്ടാക്കിയ വലിയ പാത്രത്തോടാണ് അദ്ദേഹം സാദൃശ്യപ്പെടുത്തുന്നത്.
താനും മകനും തടിയില്‍ത്തീര്‍ത്ത മനോഹരശില്പങ്ങളെപ്പറ്റിയും അവയുടെ മഹത്ത്വത്തെപ്പറ്റിയും പെരുന്തച്ചന്‍ ഓര്‍ക്കുന്നു. കട്ടിലില്‍നിന്ന്  ഒന്നു പൊങ്ങാന്‍ കഴിഞ്ഞെങ്കില്‍, ഇഴഞ്ഞും നിരങ്ങിയുമെങ്കിലും പണിയാലയില്‍ ചെന്നിരുന്ന്  പണിചെയ്യുന്നതിലെ ആഹ്ലാദം നുണയാമായിരുന്നു. എന്നദ്ദേഹം മോഹിക്കുന്നു. ഇതെല്ലാം മരവുമായും തന്റെ തൊഴിലുമായുമുള്ള
പെരുന്തച്ചന്റെ അഭേദ്യമായ ബന്ധമാണ് സൂചിപ്പിക്കുന്നത്.

Malayalam  (അടിസ്ഥാനപാഠാവലി)

1. ''ഞാന്‍ പ്രാര്‍ഥിക്കാം അഴകാ. നമുക്കുവേണ്ടി മാത്രമല്ല, ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും  മഴകിട്ടാന്‍.'' മത്സ്യത്തിന്റെ എന്തു മനോഭാവമാണ്  ഇവിടെ തെളിയുന്നത്? ബുദ്ധിയും വിവേകവുമുള്ള ജീവി എന്നവകാശപ്പെടുന്ന മനുഷ്യന്റെ മനോഭാവവുമായി താരതമ്യം ചെയ്യുക. 
എല്ലാജീവജാലങ്ങളെയും സ്‌നേഹിക്കുന്ന,  തുല്യരായി കരുതുന്ന മത്സ്യത്തിന്റെ മനോഭാവമാണ് ഇവിടെ കാണുന്നത്. തനിക്കുവേണ്ടി മാത്രമല്ല, ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടിയാണ് പൂവാലി പ്രാര്‍ഥിക്കുന്നത്.  പ്രകൃതി നമുക്ക് നല്‍കുന്ന സ്‌നേഹത്തിന്റെയും ഒരുമയുടെയും പാഠമാണിത്. എല്ലാജീവികളും തുല്യപ്രാധാന്യത്തോടെ കഴിഞ്ഞാല്‍ മാത്രമേ ഭൂമിയുടെ മനോഹാരിത നിലനില്‍ക്കൂ. 'ലോകാസമസ്താ സുഖിനോ ഭവന്തു' എന്ന ആപ്തവാക്യം നമ്മുടെ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. പക്ഷേ സ്വാര്‍ഥതയുടെ പടുകുഴിയില്‍ അകപ്പെട്ട മനുഷ്യര്‍ ഇന്ന് ഇതെല്ലാം മറന്നിരിക്കുന്നു. എന്ത് നശിപ്പിച്ചാലും തനിക്ക് ലാഭം നേടണം എന്ന ചിന്തയാണ് നമ്മെ ഭരിക്കുന്നത്.  ഭൂമിയെ നശിപ്പിക്കാനല്ല സംരക്ഷിക്കാന്‍ വേണ്ടിയാവണം മനുഷ്യന്റെ ബുദ്ധിയും വിവേകവും ഉപയോഗിക്കേണ്ടത്. എല്ലാ ജീവികള്‍ക്കും ഈ ഭൂമിയില്‍ തുല്യാവകാശമാണുള്ളതെന്ന് നമ്മള്‍ മനസ്സിലാക്കണം.

2.''ദുരമൂത്തു നമ്മള്‍ക്ക്, പുഴകറുത്തു
ചതിമൂത്തു നമ്മള്‍ക്ക്, മലവെളുത്തു
തിര മുത്തമിട്ടൊരു കരിമണല്‍ തീരത്ത് 
    വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്ക്, മലകള്‍ക്ക് -
പുകതിന്ന പകലിനും ദ്വേഷമുണ്ട്''
                       (പക - മുരുകന്‍ കാട്ടാക്കട)
'രണ്ടു മത്സ്യങ്ങള്‍' എന്ന കഥയിലെയും കവിതാഭാഗത്തിലെയും ആശയങ്ങള്‍ ഉള്‍പ്പെടുത്തി 'പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ പ്രഭാഷണം തയാറാക്കുക.
വേദിയിലും സദസ്സിലുമിരിക്കുന്ന ബഹുമാന്യ വ്യക്തികളേ, എല്ലാവര്‍ക്കും എന്റെ നമസ്‌കാരം.
മനുഷ്യര്‍ക്ക് എന്നതുപോലെ ഇവിടുത്തെ കോടാനുകോടി ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി. മനുഷ്യര്‍ക്കുവേണ്ടി മാത്രമല്ല ഈ ഭൂമി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ഇവിടെ ഒരുപോലെ അവകാശമുണ്ട്. അവയ്‌ക്കെല്ലാം ഇവിടെ ജീവിക്കുവാനും അവരുടെ അനന്തരതലമുറകളെ ഉല്‍പ്പാദിപ്പിക്കുവാനും അവകാശമുണ്ട്. എന്നാല്‍ സ്വാര്‍ഥരായ മനുഷ്യര്‍ ഭൂമിയെ തങ്ങളുടേതു മാത്രമാക്കുകയാണ് ചെയ്യുന്നത്.അതിനുവേണ്ടി മനുഷ്യര്‍ ഭൂമിയുടെ  സന്തുലനാവസ്ഥയെത്തന്നെ തകര്‍ക്കുന്നു. കാലക്രമേണ അതു മനുഷ്യനുതന്നെ ഭീഷണിയായി മാറുകയും ചെയ്യുന്നു. ഇതിനെതിരെ ഒരു പുനര്‍വിചിന്തനം ആവശ്യമാണ്.
പ്രകൃതിസൗഭാഗ്യങ്ങള്‍ ഓരോന്നായി നമുക്ക് നഷ്ടപ്പെടുന്നു. മലകളും പുഴകളും വനവും കാട്ടരുവിയുമെല്ലാം പഴങ്കഥയായി മാറുന്നു. പാടങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സ്ഥാനത്ത് വലിയ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ഉയരുന്നു.
കൃഷി വ്യവസായത്തിന് വഴിമാറുന്നു. നമ്മുടെ നാട് വികസിച്ചു എന്ന് നാം അഭിമാനം കൊള്ളുന്നു. പക്ഷേ ഇത് മിഥ്യാധാരണ മാത്രമാണ്. നമ്മുടെ നാടിന്റെ നഷ്ടപ്പെട്ട ഭൂപ്രകൃതി തിരിച്ചുപിടിക്കാന്‍ നമുക്ക് കഴിയുമോ? ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന അന്തരീക്ഷോഷ്മാവിനെതിരെ മനുഷ്യന് എന്തു ചെയ്യാന്‍ കഴിയും? വര്‍ധിച്ചുവരുന്ന രോഗങ്ങളെപ്പറ്റി മനുഷ്യനെന്താണ് പറയാനുള്ളത്? കൊടുംവരള്‍ച്ചയും പ്രളയവുമാണ് മനുഷ്യരെ കാത്തിരിക്കുന്നത്. കുറെയൊക്കെ നാം കണ്ടുകഴിഞ്ഞു. ഇനിയെങ്കിലും മനുഷ്യര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചേ മതിയാവൂ.
പുഴകളും വനങ്ങളും മലകളും മറ്റ് ജീവജാലങ്ങളും എല്ലാം ചേര്‍ന്നതാണ് ഈ ഭൂമി. ഇത് ഇതുപോലെ നിലനിന്നെങ്കില്‍ മാത്രമേ മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ ഭൂമിയെ രക്ഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് പ്രാര്‍ഥിച്ചുകൊണ്ടണ്ട് എന്റെ വാക്കുകള്‍ ചുരുക്കുന്നു.
                                                          നന്ദി, നമസ്‌കാരം.

3. 'കിട്ടും പണമെങ്കിലിപ്പോള്‍ മനുഷ്യര്‍ക്കു
ദുഷ്ടത കാട്ടുവാനൊട്ടും മടിയില്ല.'
'കൈക്കൂലി മെല്ലെപ്പിടുങ്ങുവാനല്ലാതെ
ഇക്കാരിയക്കാരന്മാര്‍ക്കില്ല വാഞ്ഛിതം'
കുഞ്ചന്‍നമ്പ്യാരുടെ വരികളുടെ സമകാലിക പ്രസക്തി വിലയിരുത്തി കുറിപ്പ് തയാറാക്കുക.
താന്‍ ജീവിച്ചിരുന്ന കാലത്തെ മനുഷ്യരുടെ പണക്കൊതിയെക്കുറിച്ചാണ് നമ്പ്യാര്‍ കാവ്യഭാഗത്ത് സൂചിപ്പിക്കുന്നത്. ഏതുവിധേനയും  പണമുണ്ടാക്കുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതിനായി എത്ര ദുഷ്ടത കാട്ടുവാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. കാലം മുന്നോട്ടുപോയെങ്കിലും ഇന്നും നമ്പ്യാരുടെ കണ്ടെത്തലുകള്‍ക്ക് പ്രസക്തിയേറുന്നതല്ലാതെ കുറയുന്നില്ല. പണമുണ്ടാക്കാനായി ഏതു ഹീനമാര്‍ഗം സ്വീകരിക്കാനും ഇന്നത്തെ മനുഷ്യര്‍ക്ക് ഒട്ടുംതന്നെ മടിയില്ല. അവരെ സംബന്ധിച്ചിടത്തോളം പണമാണ് ഏറ്റവും പ്രധാനം. പണമുണ്ടാക്കാനായി കള്ളം പറയാനോ മറ്റുള്ളവരെ ചതിക്കാനോ ഒന്നും ആധുനിക മനുഷ്യര്‍ക്ക് മടിയില്ല. അതിനായി ഏതു വിദ്യയും അവര്‍ അഭ്യസിക്കുന്നു. ആട്ടവും ചാട്ടവും കൊട്ടും പാട്ടും അവര്‍ പഠിക്കുന്നു. സാഹിത്യരചനയും വൈദ്യവും ജ്യോതിഷവും മന്ത്രവാദവും പഠിക്കുന്നു. ഇതെല്ലാം മറ്റുള്ളവരുടെ നന്മയ്ക്കല്ല, ഏതുവിധേനയും   പണമുണ്ടാക്കുക   എന്ന ലക്ഷ്യത്തോടെയാണ്. അതുകൊണ്ടുതെന്ന  നമ്പ്യാരുടെ ആശയങ്ങള്‍ ഇക്കാലത്തും പ്രസക്തമാണ്. കുറച്ചുകാലം മാത്രം നീണ്ടുനില്‍ക്കുന്ന ഈ ജീവിതത്തില്‍ മാനുഷികമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നന്മയുള്ള മനുഷ്യരായി മാറാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്.

4. 'കുട്ടികള്‍ക്ക് തേന്മാവ് കാണിച്ചുകൊടുക്കുകയേ ആവൂ' എന്ന് വനഗായകന്‍ പറയുന്നതെന്തുകൊണ്ട്?
'കുട്ടികള്‍ക്ക് തേന്മാവ് കാണിച്ചു കൊടുക്കുകയേ ആവൂ, തേന്‍കനി പറിച്ചു കഴുകി, ചെത്തിപ്പൂളി തിന്നാന്‍ പാകത്തിനു കൊടുക്കരുത്. കൊടുത്താല്‍ അവര്‍ അലസന്മാരാകും. മറ്റുള്ളവരെക്കൊണ്ടു  ജോലി ചെയ്യിച്ച് അവര്‍ സുഖിക്കും. ഒടുവില്‍ നശിക്കും.' എന്നാണ് വനഗായകന്‍ പറയുന്നത്. കുട്ടികളില്‍ സ്വാശ്രയശീലം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് വനഗായകന്‍ ഇവിടെ  പറയുന്നത്. കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ജോലികള്‍ കുട്ടികള്‍ത്തന്നെ ചെയ്യണം. അവരുടെ മുന്നോട്ടുള്ള വളര്‍ച്ചയെ അത് സഹായിക്കും. സ്വന്തം വിയര്‍പ്പിന്റെ വില മനസ്സിലായെങ്കിലേ ജീവിതത്തിലെ യഥാര്‍ഥസംതൃപ്തി അവര്‍ക്ക് അനുഭവിക്കാന്‍ കഴിയൂ.

5. 'തേന്‍കനി' എന്ന നാടകത്തിലൂടെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളുടെ കാലികപ്രസക്തി എന്ത്?
ഓരോ കുട്ടിയുടേയും ഉള്ളില്‍നിന്ന് ജ്വലിച്ചുയര്‍ന്നുവരേണ്ട സ്വാശ്രയബോധത്തെപ്പറ്റി ഈ നാടകം ചര്‍ച്ചചെയ്യുന്നു. ജീവിതത്തില്‍ ലക്ഷ്യബോധവും ആ ലക്ഷ്യം നേടുന്നതിനായുള്ള പരിശ്രമവും ഓരോ കുട്ടിയില്‍നിന്നും സ്വയം ഉണ്ടാകേണ്ടതാണ്. അവരവരുടെ കഴിവിനും താല്‍പ്പര്യത്തിനും ഇണങ്ങുന്ന തൊഴില്‍മേഖലയും പ്രവര്‍ത്തനമേഖലയും കണ്ടെത്താനുള്ള സ്വാതന്ത്ര്യവും പ്രാപ്തിയും ഓരോ വ്യക്തിക്കും ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ സമ്മര്‍ദം കൊണ്ടല്ല, സ്വയം കരുത്താര്‍ജിച്ചാണ് നാം മുന്നോട്ടുപോകേണ്ടത്. ഏതു മേഖലയിലും ശോഭിക്കണമെങ്കില്‍ അധ്വാനവും സമചിത്തതയും സഹകരണമനോഭാവവും ഉണ്ടായിരിക്കണം. എന്നാല്‍ ഇന്ന് മാതാപിതാക്കള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കുട്ടികളുടെ ഭാവി തീരുമാനിക്കുന്നു.

English

1. Having heard of the achievement of the boy in the story, ‘Light on the Hills’, you have decided to send a letter of appreciation to him. Write the letter.
Ans:
Tom Sawyer, 
House No: 21
Judges Avenue, Ernakulam
25, May 2018
Dear Tom, 
Hope you are doing well. I’m writing this to express my happiness on hearing about your achievement. Hearty congratulations! I heard all the details of your picture. I must say that it is really amazing. 
Tom, I read about your growth as an 
artist. I was really touched to learn about the wonderful way in which you were inspired by your sister. You are truly dedicated to art. Now, the result is here for the whole world to see and  for you to feel  proud of. 
I wish you good luck in all your future 
attempts.
Yours lovingly, 
Joseph Christy
Thiruvananthapuram

2. Read the passage from the story ‘Rosa Parks Sat Still’ and answer the questions that follow.  
On December 1, 1995, Rosa Parks refused to move - and this transformed a million lives. Rosa Parks had been working all day. Work had been heavier than usual. At the end of the day, there was only one thought in her mind. She wanted to sit down. But it was getting late, and everybody was going home.
Rosa walked to the bus stop and got on a bus. There were many vacant seats. She paid her fare and sat down in the nearest seat.
The bus was nearly empty. Rosa felt grateful. Her feet were very tired. They really needed  a rest.
a. How did Rosa Parks transform a million lives?          
b. There was only one thought in her mind at the end of the day. What was that thought?          
c. Pick out the word from the passage which means ‘thankful’?          
d. Pick out a sentence from the first paragraph which contains an adjective.          
e. Read the following sentence.          
‘Rosa walked to the bus stop and got on a bus’. 
Replace the phrasal verb ‘got on’ with the suitable word from the brackets.
(entered, enter, entering)
Ans: 
a. Rosa Parks refused to move from her seat for the white passenger. Thus she broke the  rule. It was a fight for fairness and justice. Her action transformed a million lives.
b. Her only thought was to get a seat in the bus because she was very tired.
c. Grateful
d. Work had been heavier than usual.
e. entered.

3. The dejected Student of the story, ‘The Nightingale and the Rose’, goes to his room, overwhelmed with feelings and makes a diary entry. Write the likely diary entry.
Ans:
Diary entry
10 October 2018, Saturday
It was a very unfortunate day! Nora is not the type of girl I believed she would be. She is really ungrateful. The loving Nightingale sacrificed her life for the sake of my love. But her sacrifice was in vain. Nora values money more than love. I failed to understand her. Now I feel I am lucky. How horrible my life would be if I were to marry her. But I am really sorry for my dear Nightingale friend. Let her soul rest in peace.

4. Prepare an appreciation of the poem ‘Song of the Flower’.
Ans:
‘Song of the Flower’ is a celebrated poem about nature and its relationship with living beings. The well- known poet Khalil Gibran metaphorically suggests that everything in nature has a soul and self that make their existence meaningful. Here in this poem we can see that flower is a delegate of every expression of nature.
The poem is in the form of an autobiography. The flower says that it is a kind word whispered by the voice of nature. It is considered as a star fallen from the sky. The four seasons have their roles in the life of the flower. The flower identifies its role as very significant. It announces the coming of light in the morning and bids farewell to it in the evening. It decorates the plains with beautiful colours and fills the air with fragrance.  The beautiful images of nature make the poem quite appealing. The flower becomes a part of both joy and sorrow, as it is used on the occasions of  wedding and of funeral. 
The poem is rich in sensuous images. The poet uses the figures of speech such as metaphor and alliteration. The change of seasons can be compared to the change of time which is an integral part of life. The poem ends in a philosophical tone. The flower is optimistic. It loves to look up high to see only the light and never looks down to see the shadow. This is the wisdom that man must learn. Thus the poem gives us a good vision of life.

5. Why does Terenty ask Danilka not to touch the nightingale’s nest?
Ans: The nightingale is a singing bird and it has a voice to cheer the heart of man. He thinks that it is a sin to disturb the bird.

Hindi







SOCIALSCIENCE

1. ചുവടെ നല്‍കിയിട്ടുള്ള ഭൂപടങ്ങളെ ചെറിയ തോത്, വലിയ തോത് എന്നതിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീകരിക്കുക.          
ധരാതലീയ ഭൂപടം അറ്റ്‌ലസ് ഭൂപടം
കഡസ്ട്രല്‍ ഭൂപടം  ചുമര്‍ ഭൂപടം

2. ആഡം സ്മിത്ത്, ആല്‍ഫ്രഡ് മാര്‍ഷല്‍ എന്നീ ചിന്തകന്മാരുടെ അടിസ്ഥാന ആശയങ്ങള്‍ രേഖപ്പെടുത്തി അവയുടെ പ്രാധാന്യം വ്യക്തമാക്കുക.                               
ആഡം സ്മിത്ത്: ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവാണ് ആഡം സ്മിത്ത്. ''നേച്ചര്‍ ആന്‍ഡ് കോസസ് ഓഫ് ദ വെല്‍ത്ത് ഓഫ് നേഷന്‍സ്'' എന്ന പ്രശസ്ത ഗ്രന്ഥത്തിലൂടെയാണ് അദ്ദേഹം തന്റെ സാമ്പത്തികാശയങ്ങള്‍ പങ്കുവെച്ചത്. സമ്പത്തിനെക്കുറിച്ചുള്ള പഠനമാണ് സാമ്പത്തികശാസ്ത്രം എന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ പരിമിതപ്പെടുത്തണമെന്നും വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നുമുള്ള ആശയമാണ് ആഡം സ്മിത്ത് മുന്നോട്ടുവച്ചത്. ഇത് ലെസേഫെയര്‍ സിദ്ധാന്തം എന്നാണ് അറിയപ്പെടുന്നത്.
ആല്‍ഫ്രഡ് മാര്‍ഷല്‍ : സാമ്പത്തികശാസ്ത്ര മേഖലയില്‍ നൂതനമായ നിരവധി സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ച വ്യക്തിയാണ് ആല്‍ഫ്രഡ് മാര്‍ഷല്‍. സമ്പത്ത് ആത്യന്തികമായി മനുഷ്യന്റെ ക്ഷേമത്തിന് വേണ്ടിയായിരിക്കണമെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങളെല്ലാം മനുഷ്യക്ഷേമത്തിനു പ്രാധാന്യം നല്‍കുന്നതായിരിക്കണമെന്നും അദ്ദേഹം തന്റെ 'സാമ്പത്തികശാസ്ത്രതത്വങ്ങള്‍' (ജൃശിരശുഹല െീള ഋരീിീാശര)െ എന്ന 
പുസ്തകത്തിലൂടെ അവതരിപ്പിച്ചു.

3. ഇരുമ്പിന്റെ ഉപയോഗം ആര്യന്മാരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുക.
 ഗംഗാസമതലത്തിലെത്തിയ ആര്യന്മാര്‍ ഇരുമ്പായുധങ്ങള്‍ ഉപയോഗിച്ച് കാടുകള്‍ വെട്ടിത്തെളിച്ചു. ഇരുമ്പിന്റെ കൊഴു ഘടിപ്പിച്ച കലപ്പകള്‍ ഉപയോഗിച്ച് നിലം ഉഴുതുമറിച്ച് കൃഷി ചെയ്തു.
 കൃഷിയുടെ വ്യാപനത്തോടെ ആര്യന്മാര്‍ സ്ഥിരവാസമുള്ള കാ ര്‍ഷിക സമൂഹമായി മാറി.
 നാടോടികളായ ജനങ്ങള്‍ സ്ഥിരതാമസമാക്കിയ സ്ഥലങ്ങള്‍ ജനപദങ്ങള്‍ എന്നറിയപ്പെട്ടു.
 ഗോത്രത്തലവന്‍ രാജാവായി ഭരണം തുടര്‍ന്നു. 
 രാജാധികാരം പരമ്പരാഗതമായിരുന്നു.
 ഗോത്രസഭയുടെ പ്രാധാന്യം നഷ്ടപ്പെട്ടു.
 കൃഷിഭൂമിയുടെ സംരക്ഷണാവകാശം രാജാവിനായിരുന്നു.
 ഇതിനുപകരമായി ഉല്പാദനവിഹിതം നികുതിയായി, കര്‍ഷകര്‍ രാജാവിന് നല്‍കി.
 ഈ നികുതികള്‍ ബലി, ഭാഗ എന്നീ പേരുകളില്‍ അറിയപ്പെട്ടു.
 ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ സമൂഹം തൊഴിലിനെ അടിസ്ഥാനമാക്കി വിഭജിക്കപ്പെട്ടു.

4. മൗര്യസാമ്രാജ്യത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണം എഴുതുക.            
 കീഴടക്കിയ പ്രദേശങ്ങളില്‍ ചക്രവര്‍ത്തിയുടെ നിയന്ത്രണങ്ങളില്‍ കൃഷി ആരംഭിച്ചു.
 കാര്‍ഷിക പുരോഗതിക്കായി ചക്രവര്‍ത്തിമാര്‍  ജലസേചനസൗകര്യങ്ങളൊരുക്കി.

5. a. എന്താണ് ആഗോളതാപനം? 
b. ആഗോളതാപനത്തിന് ഇടയാക്കുന്ന മനു ഷ്യപ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം?
c. ആഗോളതാപനം നിയന്ത്രിക്കുവാനുള്ള മാര്‍ഗ ങ്ങള്‍ നിര്‍ദേശിക്കുക.               
ഉത്തരം:
a. വ്യവസായവല്‍ക്കരണം, നഗരവല്‍ക്കരണം തുട ങ്ങിയവ അതിവേഗത്തിലുള്ള അന്തരീക്ഷമാറ്റങ്ങള്‍ക്ക് കാരണമാകുന്നു. പ്രതിവര്‍ഷം 6000 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഈവിധം അന്തരീക്ഷത്തില്‍ എത്തിച്ചേരുന്നു. ഇതിന്റെ ഫലമായി ഹരിതഗൃഹപ്രഭാവം വര്‍ധിക്കുകയും അന്തരീക്ഷത്തിലെ താപനില ഉയരുകയും ചെയ്യുന്നു. ഹരിതഗൃഹ വാതകങ്ങളിലൂടെ അന്തരീക്ഷതാപനില വര്‍ധിക്കുന്ന പ്രതിഭാസമാണ് ആഗോളതാപനം എന്നറിയപ്പെടുന്നത്.
b.     വനനശീകരണം
        നഗരവല്‍ക്കരണം
        വ്യവസായവല്‍ക്കരണം
        ഇന്ധനങ്ങള്‍ കത്തിക്കുന്നതുമൂലമുണ്ടാകുന്ന മലിനീകരണം.
c. ധാരാളം മരങ്ങള്‍ വെച്ചുപിടിപ്പിക്കുക.
 മരങ്ങളും മറ്റ് സസ്യജാലങ്ങളും സംരക്ഷിക്കപ്പെടുക.
 വനനശീകരണം പൂര്‍ണമായും ഒഴിവാക്കുകയും സാമൂഹ്യവനവല്‍ക്കരണം ഒരു നയമായി മാറുകയും ചെയ്യുക.
 മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുക.
 സൈക്കിള്‍ പോലുള്ള വാഹനങ്ങളുടെ ഉപയോഗത്തിന് പ്രാധാന്യം നല്‍കുക.
വ്യവസായശാലകളില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹവാതകങ്ങള്‍ എത്തുന്നതില്‍ നിയന്ത്രണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക.
  പാരമ്പര്യേതര ഊര്‍ജ ഉപയോഗം വര്‍ധിപ്പി ക്കുക.



PHYSICS

1. ചിത്രം നിരീക്ഷിച്ച് ചുവടെ കൊടുത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.


a)   ചിത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്ന സംവിധാനം ഏത്?
b) ഈ സംവിധാനത്തിന്റെ ശക്തി വര്‍ധിപ്പിക്കാനുള്ള രണ്ട്മാര്‍ഗങ്ങള്‍        എഴുതുക.
ഉത്തരം: a) വൈദ്യുതകാന്തം.
                b) കമ്പിചുരുളുകളുടെ എണ്ണം വര്‍ധിപ്പിക്കുക. വൈദ്യുതിയുടെ              അളവ് വര്‍ധിപ്പിക്കുക

2. ചിത്രം നിരീക്ഷിക്കൂ.

a ആ എന്ന ബാര്‍ കാന്തത്തിന്റെ ത,ഥ സൂചിപ്പിക്കുന്ന ധ്രുവങ്ങള്‍ എഴുതുക.
b) ചിത്രം പകര്‍ത്തി വരച്ച് കാന്തിക ബലരേഖകളുടെ ദിശ രേഖപ്പെടുത്തുക.

ഉത്തരം: aX --  ഉത്തരധ്രുവം
                    Y --  ദക്ഷിണധ്രുവം.
                b)  

3. നിങ്ങള്‍ക്ക് ഒരു കഷണം പച്ചിരുമ്പും അതേ വലിപ്പമുള്ള ഒരു ഉരുക്ക് കഷണവും നല്‍കിയിരിക്കുന്നു. ഇവ രണ്ടും ഒരു കാന്തത്തില്‍ നിന്നും തുല്യദൂരങ്ങളിലായി വച്ചിരിക്കുന്നു. എന്നിട്ട് മൊട്ടുസൂചികള്‍ തുല്യമായി അവയുടെ മുകളില്‍ വിതറുന്നു.
  a) ഏതിലാണ് കൂടുതല്‍ മൊട്ടുസൂചികള്‍ പറ്റിപ്പിടിക്കുന്നത്?
  b) ഇരുമ്പും ഉരുക്കും കാന്തികമണ്ഡലത്തില്‍ നിന്നും മാറ്റിയാല്‍     ഏതിലായിരിക്കും കൂടുതല്‍ മൊട്ടുസൂചികള്‍ തങ്ങിനില്‍ക്കുക?
 c) a,b എന്നിവയുടെ ഉത്തരങ്ങള്‍ സാധൂകരിക്കുക.
ഉത്തരം: 
a)പച്ചിരുമ്പ്
b) ഉരുക്ക്
c) പച്ചിരുമ്പിന് ഉരുക്കിനേക്കാള്‍ പെര്‍മിയബിലിറ്റിയും വശഗതയും കൂടുതലാണ്. ഉരുക്കിന് പച്ചിരുമ്പിനേക്കാള്‍ റിറ്റന്റിവിറ്റി കൂടുതലാണ്.

4. ഒരു കോണ്‍കേവ് ദര്‍പ്പണത്തിന്റെ പോളിലേയ്ക്ക് 300 കോണളവില്‍ ഒരു പ്രകാശരശ്മി പതിക്കുന്നു.
a) പ്രതിപതന കോണളവ് എത്രയായിരിക്കും?
b) നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
ഉത്തരം:
 a) 300
b) പതനകോണും പ്രതിപതനകോണും തുല്യമായിരിക്കും.

5.താഴെ കൊടുത്ത പ്രത്യേകതകളുള്ള പ്രതിബിംബങ്ങള്‍ ലഭിക്കാന്‍ ഏതു തരം ദര്‍പ്പണമാണ് ഉപയോഗിക്കേണ്ടത് എന്നു കണ്ടെത്തി എഴുതൂ.
1. യഥാര്‍ഥം, വസ്തുവിനേക്കാള്‍ വലുത്.
2. മിഥ്യ, വസ്തുവിനേക്കാള്‍ വലുത്.
3. മിഥ്യ, വസ്തുവിനേക്കാള്‍ ചെറുത്.
4. യഥാര്‍ഥം, വസ്തുവിനേക്കാള്‍ ചെറുത്.
ഉത്തരം: 
1. കോണ്‍കേവ് ദര്‍പ്പണം
2. കോണ്‍കേവ് ദര്‍പ്പണം
3. കോണ്‍വെക്‌സ് ദര്‍പ്പണം
4. കോണ്‍കേവ് ദര്‍പ്പണം

CHEMISTRY

1. ചില ലോഹങ്ങളുടെ പേര് ചുവടെ നല്‍കിയിരിക്കുന്നു. (സ്വര്‍ണം, സോഡി യം, അയണ്‍, കോപ്പര്‍, കാല്‍സ്യം, വെള്ളി) ഇവയില്‍ നിന്നും താഴെപറയുന്ന ചോദ്യങ്ങള്‍ക്ക് അനുയോജ്യമായ ലോഹം തിരഞ്ഞെടുത്തെഴുതുക.
i) മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ഏത്?
ii) പിച്ചള (Brass) എന്ന ലായനിയിലെ ലായകം ഏത്?         
ഉത്തരം: i)  സോഡിയം ii) കോപ്പര്‍

2. താഴെ കൊടുത്ത പ്രസ്താവനകള്‍ക്ക് കാരണം എഴുതുക.

a. അലൂമിനിയം പാത്രത്തില്‍ പുളി സൂക്ഷിക്കാറില്ല. 
b. ഇരുമ്പുപകരണങ്ങളില്‍ ഇടയ്ക്കിടെ എണ്ണ പുരട്ടാറുണ്ട്. 
c. നാരങ്ങ മുറിക്കാന്‍ ഇരുമ്പു കത്തികള്‍ക്കു പകരം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കത്തികള്‍ ഉപയോഗിക്കുന്നു.
a. പുളിയില്‍ അടങ്ങിയിരിക്കുന്ന ടാര്‍ട്ടാറിക്ക് ആസിഡ്, അലൂമിനിയവു മായി പ്രവര്‍ത്തിച്ച് ലവണ സംയുക്തം ഉണ്ടാക്കുന്നു. ഇത് ഒരു വിഷപ
ദാര്‍ത്ഥമാണ്.
b. ഇരുമ്പിന്റെ ലോഹനാശനം തടയുന്നതിന്.
c. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ഇരുമ്പുമായി പ്രവര്‍ത്തിച്ച് പുതിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഒരു ലോഹസങ്കരമാണ്. ഇത് ആസിഡുമായി പ്രവര്‍ത്തിക്കുന്നില്ല.

3. നേര്‍ത്ത കഞ്ഞിവെള്ളം, ഉപ്പുവെള്ളം, ചെളിവെള്ളം എന്നിവയുടെ സാമ്പിളുകള്‍ ഉപയോഗിച്ച് ഒരു കുട്ടി നടത്തിയ പ്രവര്‍ത്തനങ്ങളും നിരീക്ഷണങ്ങളും നല്‍കിയിരിക്കുന്നു.


a) വിട്ടുപോയ നിരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുക.
b) ഈ സാമ്പിളുകളെ ലായനി, കൊളോയിഡ്, സസ്‌പെന്‍ഷന്‍ എന്നിങ്ങനെ തരംതിരിക്കുക.
ഉത്തരം:
a)(1) പ്രകാശം കടത്തിവിടുന്നില്ല.
  (2) പ്രകാശപാത ദൃശ്യമാകുന്നു.
  (3) അരിച്ചു വേര്‍തിരിക്കാന്‍ കഴിയുന്നില്ല.
  (4) അരിച്ചു വേര്‍തിരിക്കാന്‍ കഴിയുന്നില്ല.
  (5) ഘടകങ്ങള്‍ അടിയുന്നു.
  (6) കണങ്ങള്‍ അടിയുന്നില്ല.
b) വളരെ നേര്‍ത്ത കഞ്ഞിവെള്ളം - കൊളോയിഡ്.
ഉപ്പുവെള്ളം - ലായനി
ചെളിവെള്ളം - സസ്‌പെന്‍ഷന്‍

4. താഴെ പറയുന്ന ഓരോന്നിലെയും ലീനത്തെ കണ്ടെത്തുക.
a. ആഭരണസ്വര്‍ണം 
    b. കറിയുപ്പ് ലായനി 
    c. സോഡാവെള്ളം
ഉത്തരം: 
ആഭരണസ്വര്‍ണം - ചെമ്പ്
കറിയുപ്പ് ലായനി - കറിയുപ്പ്
സോഡാവെള്ളം - കാര്‍ബണ്‍ ഡൈഓക്‌സൈഡ്

5. എന്താണ് കഠിനജലം? ജലത്തിന്റെ താല്ക്കാലിക കാഠിന്യത്തിനും, സ്ഥിരകാഠിന്യത്തിനും കാരണമാകുന്ന  രണ്ടു  ലവണങ്ങളുടെ പേര് എഴുതുക.
സോപ്പ് നന്നായി പതയാത്ത ജലത്തെ കഠിനജലമെന്നു പറയുന്നു. 
താല്ക്കാലികകാഠിന്യത്തിന് കാരണമാകുന്ന ലവണങ്ങള്‍-Ca(HCO3)2, Mg(HCO3)2
സ്ഥിരകാഠിന്യത്തിന് കാരണമാകുന്ന ലവണങ്ങള്‍-CaCl2,  MgCl2.

Biology
1. വൈറസിനെക്കുറിച്ച് കുറിപ്പെഴുതുക.
ഉത്തരം: കോശമില്ല, ജനിതകവസ്തുവും പ്രോട്ടീന്‍ കവചവും കാണപ്പെടുന്നു. ജീവകോശത്തിനുള്ളിലേ വൈറസിന്  ജീവിക്കാനാകൂ. ജീവകോശത്തിനു വെളിയില്‍ വൈറസുകള്‍ നിര്‍ജീവമാണ്. വൈറസുകള്‍ ആതിഥേയ കോശത്തിനുള്ളിലെത്തിയാല്‍ അവിടുത്തെ വിഭവങ്ങള്‍ ഉപയോഗിച്ച് പെരുകി ആ കോശത്തെ നശിപ്പിച്ച് പുറത്തുവന്ന് പുതിയ കോശങ്ങളില്‍ പ്രവേശിക്കുന്നു.

2. സണ്‍ഡേ ഫാമിങ് എന്നാലെന്ത്? ഇത്തരം പ്രവര്‍ത്തനം കൊണ്ടുള്ള മെച്ചങ്ങള്‍ ഏവ?
ഉത്തരം: അവധി ദിവസങ്ങളില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് അവരുടെ കൃഷിയിടത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാണ് സണ്‍ഡേ ഫാമിങ്. ഈ പ്രവര്‍ത്തനം കൊണ്ടുള്ള മെച്ചങ്ങള്‍.
⚫ കൃഷിയോട് താല്പര്യം ഉണ്ടാകുന്നു.  
⚫ കുടുംബബന്ധങ്ങള്‍ ഉറപ്പിക്കല്‍
⚫ തരിശുനിലങ്ങളുടെ വിനിയോഗം നടകുന്നു.
⚫ വിഷമില്ലാത്ത ഭക്ഷണം കിട്ടുന്നു. 
⚫ ശരീരത്തിന് വ്യായാമം കിട്ടുന്നു. 
⚫ മാനസിക ഉല്ലാസം കിട്ടുന്നു. 

3. ഒരു ജീവിബന്ധത്തിന് ഉദാഹരണം നല്‍കിയിരിക്കുന്നു. മാവും, മരവാഴയും.
a) ജീവി ബന്ധമേത്?
b) ഈ ജീവിബന്ധത്തിന്റെ സവിശേഷത എന്ത്?
ഉത്തരം: a) കമെന്‍സലിസം
b) ഒന്നിന് ഗുണകരം, മറ്റേതിന് ഗുണമോ ദോഷമോ ഇല്ല.

4. ആറ് കിങ്ഡം വര്‍ഗീകരണ പദ്ധതി ആവിഷ്‌കരിച്ചത് കാള്‍വൗസ് ആണ്.
a) കാള്‍വൗസിന്റെ വര്‍ഗീകരണ പദ്ധതിയിലെ ആറ് കിങ്ഡമുകള്‍ ഏവ?
b) ആറ് കിങ്ഡം വര്‍ഗീകരണത്തിലേക്ക് നയിച്ച സാഹചര്യം ഏത്?
ഉത്തരം: a) ബാക്ടീരിയ, ആര്‍ക്കിയ, പ്രോട്ടിസ്റ്റ, ഫംജൈ, പ്ലാന്റേ, അനിമേലിയ.
b) ആദ്യകാലങ്ങളില്‍ ബാക്ടീരിയപോലുള്ള സൂഷ്മ ജീവികളുടെ സവിശേഷതകളെക്കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു. ആര്‍ക്കിബാക്ടീരിയ എന്ന വിഭാഗം കോശഘടനയിലും ജീവധര്‍മ്മങ്ങളിലും മറ്റ് ബാക്ടീരിയകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മൊനീറ എന്ന കിങ്ഡത്തെ വിഭജിച്ച് ബാക്ടീരിയ, ആര്‍ക്കിയ എന്ന രണ്ട് കിങ്ഡങ്ങളാക്കി.
5. അഭിപ്രായങ്ങളെ വിലയിരുത്തി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
i) സങ്കര ഇനങ്ങള്‍ ധാരാളമുള്ളപ്പോള്‍ നാടന്‍ ഇനങ്ങള്‍ ആവശ്യമില്ല.
ii) നാടന്‍ ഇനങ്ങളെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്.
ഇതില്‍ ഏത് അഭിപ്രായത്തോടാണ് നിങ്ങള്‍ യോജിക്കുന്നത ് എന്തുകൊണ്ട്?
ഉത്തരം: ii) നാടന്‍ ഇനങ്ങളെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്.

നാടന്‍ ഇനങ്ങള്‍ക്ക് അത്യുല്‍പാദനശേഷിയുള്ള വിളകള്‍, മൃഗങ്ങള്‍ എന്നിവയേക്കാള്‍ മെച്ചപ്പെട്ട ഗുണങ്ങള്‍ ഉണ്ട്.ജൈവസമ്പത്ത് നഷ്ടമാകാതെ നോക്കണം. പ്രകൃതിയുടെ പരീക്ഷണങ്ങളെ അതിജീവിച്ച് നിലനില്‍ക്കാന്‍ കഴിയുന്ന തനതിനങ്ങളില്‍ നിന്നു മാത്രമേ ഗുണമേന്മയുള്ള പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കാനാവൂ.  അതായത് നാടന്‍ ഇനങ്ങളേയും അത്യുല്‍പാദനശേഷിയുള്ളവയേയും നമുക്കാവശ്യമുണ്ട്. ഇവയെ വിവേകപൂര്‍വം നാം പ്രയോജനപ്പെടുത്തണം.


2 comments:

5th Issue

Students India

Students India

6th Issue