Class 7 (MM)

Malayalam (കേരളപാഠാവലി)

1. ഒരു മികച്ച പ്രസംഗകന് ഉണ്ടായിരിക്കേണ്ട എന്തെല്ലാം ഗുണങ്ങള്‍ 'അഴീക്കോട് സംസാരിക്കുന്നു' എന്ന പാഠഭാഗത്തുനിന്ന്  കണ്ടെത്താനാവും? വിശദമാക്കുക.
എല്ലാ കലകള്‍ക്കുമെന്നതുപോലെ ജന്മസിദ്ധമായ കഴിവും പരിശീലനവും പ്രസംഗകലയ്ക്കും ഉണ്ടായിരിക്കണം. പ്രചോദനസ്രോതസ്സുകളായ മികച്ച മാതൃകകളെ ആത്മസാക്ഷാത്കരിക്കാനും പ്രസംഗകന് കഴിയണം. മികച്ച വ്യക്തിത്വവും ആത്മാര്‍ഥതയും ഒരു നല്ല പ്രസംഗകനുണ്ടായിരിക്കേണ്ട സവിശേഷഗുണങ്ങളാണ്. വാക്കുകളെ ശക്തമായും ചലനാത്മകമായും പ്രയോഗിച്ച് ശ്രോതാക്കളെ പ്രചോദിപ്പിക്കണം. തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന സദസ്സിനെപ്പറ്റി ഒരിക്കലും നല്ല പ്രസംഗകന്‍ ചിന്തിക്കേണ്ടതില്ല. അക്രമികളും അജ്ഞരും പണ്ഡിതരുമുണ്ടാവാം. അവരെ ഒരേ നിലപാടില്‍ ഉള്‍ക്കൊള്ളാന്‍ നല്ല പ്രസംഗകനു കഴിയണം. ശ്രോതാക്കളെ സ്വന്തം ആശയങ്ങള്‍ കുത്തിനിറയ്ക്കാനുള്ള ബലൂണായി കാണരുത്. ഏതു വിഷയത്തെപ്പറ്റിയും ഏതൊരാളോടും ഏതു സാഹചര്യത്തിലും സംസാരിക്കാന്‍ നല്ല പ്രസംഗകന് കഴിയണം.

2. ''എന്റെ നാലു മക്കളും അവരുടെ തൊലിനിറത്തിനു പകരം സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്ന ഒരു രാഷ്ട്രത്തില്‍ ജീവിക്കുന്ന നാള്‍ വരും.''-മനുഷ്യരെ ഒന്നാക്കുന്നതിന് തടസ്സമായ എന്തെല്ലാം ഘടകങ്ങളാണ് സമൂഹത്തില്‍ ഉളളത്? മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ  സ്വപ്‌നങ്ങള്‍ ഇപ്പോഴും പ്രസക്തമാണോ? 
ചര്‍ച്ചചെയ്യുക.
മനുഷ്യരെ ഒന്നാക്കുന്നതിനു തടസ്സമായിനില്‍ക്കുന്ന പ്രധാന കാരണങ്ങളാണ് ജാതി -മത-വര്‍ണ വ്യത്യാസങ്ങള്‍. സമൂഹത്തില്‍നിന്ന് ഇന്നും ഈ തിന്മയെ പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിഞ്ഞിട്ടില്ല. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും അദ്ദേഹത്തിന്റെ വംശജരും വര്‍ണവിവേചനത്തിന്റെ ഏറ്റവും ക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. മനുഷ്യരെ തമ്മില്‍ വേര്‍തിരിക്കുന്ന മറ്റൊരു ഘടകം സാമ്പത്തികനിലയാണ്. ഉള്ളവനെന്നും ഇല്ലാത്തവനെന്നുമുള്ള വിവേചനം മനുഷ്യരെ ഈ  ആധുനികയുഗത്തിലും വ്യത്യസ്ത ധ്രുവങ്ങളിലേക്ക്  കൊണ്ടു
പോകുന്നു. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ഇത്തരം വിഭാഗീയതകളില്‍ ചിലത് ഇനിയും തുടച്ചുനീക്കേണ്ടതായുണ്ട്. സമത്വസുന്ദരമായ ഒരു പുതിയ ലോകത്തെ മുന്നില്‍ കാണുന്ന  മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ സ്വപ്നങ്ങള്‍ക്ക് അതുകൊണ്ടുതന്നെ ഇന്നും എന്നും പ്രസക്തിയേറെയുണ്ട്. എല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സമന്മാരായാണ്. ആ സത്യത്തെ ഉള്‍ക്കൊള്ളുന്നതാവട്ടെ  ഓരോരുത്തരുടെയും  മനസ്സും ചിന്തയും  മാന്യതയും  സംസ്‌കാരവും കൊണ്ടാണ്.  അവിടെ നിറമോ വലിപ്പമോ അല്ല, സ്വഭാവവും പെരുമാറ്റവുമാണ്
പരിഗണിക്കുന്നത്. തന്റെ മക്കള്‍ തൊലിനിറത്തിന്റെ പേരിലല്ലാതെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍  വിലയിരുത്തപ്പെടുന്ന  ഒരു കാലത്തെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് സ്വപ്നം കണ്ടത് അതുകൊണ്ടാണ്.

3. ''ആയുധം പോയതും ആയുസ്സുപോയതും എനക്ക് ഒരുപോലെയാണ്.'' ഈ വാക്യത്തില്‍നിന്ന് മന്ദപ്പനെക്കുറിച്ച് എന്തെല്ലാം ധാരണകളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്?
മന്ദപ്പന്‍ അസ്ത്രവിദ്യയില്‍ അഗ്രഗണ്യനായിരുന്നു. ആത്മാഭിമാനത്തെയും ആയുധത്തെയുമായിരുന്നു മറ്റെന്തിനെക്കാളും അവന്‍ വിലമതിച്ചത്. മന്ദപ്പന്റെ രീതികളോട് പൊരുത്തപ്പെടാതെ അച്ഛന്‍ അമ്പും വില്ലും ഒടിച്ചുനുറുക്കിക്കളഞ്ഞത് തന്നെ കൊന്നതിനു തുല്യമായിട്ടാണ് മന്ദപ്പന് തോന്നിയത്. അതായത്, ആയുധത്തെയും ആയുസ്സിനെയും മന്ദപ്പന്‍  ഒരുപോലെയാണ് കണ്ടത്. സ്വന്തം കഴിവില്‍ അവന്‍ അഭിമാനിച്ചിരുന്നു. മാത്രമല്ല, മന്ദപ്പന്റെ നിശ്ചയദാര്‍ഢ്യവും ആയോധനകലയോടുള്ള  അഭിനിവേശവും തന്റെ സാമര്‍ഥ്യത്തെ അംഗീകരിക്കാത്തതിലുള്ള അമര്‍ഷവും  എല്ലാം ഈ വാക്കുകളില്‍ തെളിഞ്ഞുനില്‍ക്കുന്നു.

4. പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നുള്ള ജീവിതത്തിന്റെ പ്രസാദാത്മകമായ ആഖ്യാനമാണ് 'ഞാറ്റുവേലപ്പൂക്കള്‍.' ഈ അഭിപ്രായം വിശകലനം ചെയ്ത് ഒരു ആസ്വാദനക്കുറിപ്പ് തയാറാക്കുക.
നമ്മുടെ കാര്‍ഷികസംസ്‌കാരത്തിന്റെ തുടിപ്പുകള്‍ ആവിഷ്‌കരിക്കുന്ന കവിതയാണ് പി. ഭാസ്‌കരന്റെ 'ഞാറ്റുവേലപ്പൂക്കള്‍'. എല്ലുപൊന്തിയ കൂരകളില്‍ അഴുക്കു പിടിച്ച പായകളില്‍ ഇല്ലായ്മ കുടിച്ചിറക്കി കഴിയുകയാണ് കര്‍ഷകര്‍. ആ സമയത്താണ് വരാന്‍പോകുന്ന സമൃദ്ധിയുടെ സ്വര്‍ഗീയവാഗ്ദാനങ്ങള്‍ നിശ്ശബ്ദം പ്രഖ്യാപിച്ചുകൊണ്ട് ഞാറ്റുവേലപ്പൂക്കള്‍ കടന്നുവരുന്നത്. മത്തനിലും പടവലവള്ളിയിലും കുമ്പളത്തിലും വിടര്‍ന്നുനില്‍ക്കുന്ന പൂക്കളെ കാണുമ്പോള്‍ വരാനിരിക്കുന്ന സൗഭാഗ്യമോര്‍ത്ത് കര്‍ഷകനും കവിയും സന്തോഷിക്കുന്നു. കവിതന്നെയാണ് കര്‍ഷകന്‍. ചിങ്ങപ്പൂനിലാവാകട്ടെ, പൂക്കളുടെ പ്രസവശുശ്രൂഷയ്ക്കായി കാത്തിരിക്കുന്നു. ചെടികള്‍ പൂവിടുന്നതും കായ്ക്കുന്നതും മണ്ണും മനുഷ്യനും ഒരുപോലെ പ്രതീക്ഷിക്കുകയാണ്.
പ്രകൃതിയെ ആശ്രയിച്ചുള്ള കര്‍ഷകന്റെ നിലനില്‍പ്പിനെ കര്‍ഷകന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണിവിടെ. അത് കവിതയെ അനുഭൂതിസാന്ദ്രമാക്കുന്നു. ഇടവത്തിലെ കറുത്ത മേഘമാകുന്ന മാളത്തില്‍ നിന്നിറങ്ങിയ ഭീകരമായ വെള്ളപ്പൊക്കം രാജവെമ്പാലപ്പാമ്പിനെപ്പോലെ നാടുചുറ്റി മനസ്സില്‍ ഭീതിപരത്തുന്നു. പച്ചയിലകള്‍
നിറഞ്ഞ ചെടികളില്‍ വിരിഞ്ഞുനില്‍ക്കുന്ന പൂക്കളെ കണ്ടിട്ട് അവ ഗര്‍ഭാലസ്യത്തിന്റെ ആനന്ദം അനുഭവിച്ചു കിടക്കുകയാണോയെന്ന് കവി സംശയിക്കുന്നു. പ്രകൃതിയിലെ ഓരോ മാറ്റത്തെയും മനുഷ്യാവസ്ഥകളോട് സാദൃശ്യപ്പെടുത്തുകയാണ് ഈ കവിതയില്‍.
അലങ്കാരപുഷ്പങ്ങളുടെയൊന്നും  പക്ഷത്തല്ല കവി. ഭക്ഷ്യയോഗ്യമായ കായ്കനികളെ പ്രസവിച്ചെടുക്കുന്ന പുഷ്പങ്ങള്‍ക്കൊപ്പമാണ്. ഉണ്ണിക്കനികളെ ഗര്‍ഭംധരിച്ചു കിടക്കുന്ന പൂക്കളെ കാണുമ്പോള്‍ അതിനു കഴിവില്ലാത്ത മുല്ലയും മന്ദാരവും റോജയും നാണിച്ചുപോകുന്നു. പുഷ്പങ്ങളോടുള്ള ഈ വ്യത്യസ്ത സമീപനം കവി മനുഷ്യപക്ഷത്താണ് നിലകൊള്ളുന്നതെന്ന് തെളിയിക്കുന്നു. പശ്ചാത്തലമായി വരുന്ന ഞാറ്റുവേല സര്‍ഗാത്മകതയുടെ പ്രതീകമായി മാറുന്നു.

5. ജീന്‍ ക്രിസ്റ്റഫിന്റെ വ്യക്തിത്വവും സ്വഭാവസവിശേഷതകളും പരിഗണിച്ച് കഥാപാത്രനിരൂപണം തയാറാക്കുക.
'യൂറോപ്പിന്റെ ഇതിഹാസം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജീന്‍ ക്രിസ്റ്റഫ്' എന്ന ലോക പ്രശസ്ത ഫ്രഞ്ചുനോവലിന്റെ ആദ്യഭാഗത്തെ അടിസ്ഥാനമാക്കി രചിച്ച കഥയാണ് 'റൈന്‍നദിയിലെ ഓളങ്ങള്‍'. ഈ കഥയിലെ കേന്ദ്രകഥാപാത്രമാണ് ജീന്‍ ക്രിസ്റ്റഫ്. മഹത്തായ സംഗീതപാരമ്പര്യത്തിന് ഉടമയായ ജീന്‍ ക്രിസ്റ്റഫിന് അസ്വസ്ഥതയും യാതനകളും നിറഞ്ഞ ബാല്യമായിരുന്നു ഉണ്ടായിരുന്നത്. എങ്കിലും കൊട്ടാരംവാദ്യവൃന്ദത്തിന്റെ തലവനായിരുന്ന മുത്തച്ഛന്‍ നല്‍കിയ സ്‌നേഹവാത്സല്യങ്ങളും കരുത്തും പ്രചോദനവും അണഞ്ഞുപോകുമായിരുന്ന ആ കുരുന്നുനാളത്തെ ജ്വലിപ്പിച്ചു. അവനിലെ അനുഗൃഹീതമായ സര്‍ഗപ്രതിഭയെ കണ്ടെത്താനും വളര്‍ത്താനും കഠിനമായി പരിശ്രമിച്ചത് മുത്തച്ഛനാണ്.
രോഗപീഡകളില്‍ വലഞ്ഞ ബാല്യമായിരുന്നു ജീന്‍ ക്രിസ്റ്റഫിന്റേത്. ചുറ്റുപാടുമുളള നേര്‍ത്ത ശബ്ദംപോലും അവനെ ഭീതിപ്പെടുത്തിയെങ്കിലും വിദൂരതയില്‍നിന്ന് എത്തുന്ന പള്ളിമണിനാദവും റൈന്‍നദിയിലെ കളകളാരവവും പൂക്കളും കിളികളും എല്ലാം അവന് സംഗീതമായി മാറി.
മദ്യത്തിനടിമയായി സ്വന്തം കടമകള്‍ മറന്ന് അലസനായി നടക്കുന്ന പിതാവും എല്ലാ വേദനകളും സഹിച്ച് കഴിഞ്ഞുകൂടുന്ന അമ്മയും അവന്റെ മനസ്സിന്റെ വ്യാകുലതകളായിരുന്നു. കുടുംബമഹിമയുടെ മധുരസ്മരണകളുമായി ജീവിക്കുന്ന മുത്തച്ഛനായ ജീന്‍ മൈക്കലിലായിരുന്നു ക്രിസ്റ്റഫ് ഏറ്റവുമധികം ആശ്വാസം കണ്ടെത്തിയത്. ആ സ്‌നേഹവാത്സല്യങ്ങളില്‍ വളര്‍ന്ന ക്രിസ്റ്റഫ് കുടുംബത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി. അച്ഛന്റെ ദുര്‍ന്നടത്തവും മദ്യപാനവുംകൊണ്ട് ശിഥിലമായിപ്പോയ കുടുംബത്തെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുന്ന അമ്മയ്ക്ക് ആശ്വാസവും പ്രതീക്ഷയും ക്രിസ്റ്റഫായിരുന്നു. പ്രഭുകുടുംബങ്ങളില്‍ അമ്മ ജോലിക്കുപോകുമ്പോള്‍ കുഞ്ഞനുജന്മാരുടെ സംരക്ഷണച്ചുമതല ക്രിസ്റ്റഫിനാണ്. അതിലവന്‍ ആഹ്ലാദവും അഭിമാനവും കണ്ടെത്തി. ഇതൊക്കെയാണെങ്കിലും ജന്മവാസനയായി അവനില്‍ നാമ്പിട്ട സംഗീതപ്രതിഭ അവനറിയാതെതന്നെ ആവേശമായി അവനില്‍ വളര്‍ന്നുകൊണ്ടിരുന്നു. മുത്തച്ഛന്റെ അവസരോചിതമായ ഇടപെടല്‍ അവന്റെ ജീവിതഗതിതന്നെ മാറ്റിമറിച്ചു. കഠിനാധ്വാനവും അര്‍പ്പണബോധവും  ആത്മവിശ്വാസവുകൊണ്ട് ബാല്യം മുതല്‍ അനുഭവിച്ച യാതനയുടെയും നിസ്സഹായതയുടെയും ഇരുണ്ട ലോകത്തുനിന്നും പ്രകാശമാനമായ പുതിയൊരു ലോകത്തേക്ക്, ഭാവിയിലേക്ക് കൊച്ചുക്രിസ്റ്റഫ് എത്തിച്ചേര്‍ന്നു.

Malayalam  (അടിസ്ഥാനപാഠാവലി)

 1. നാടകാസ്വാദനത്തിലും നാടകാവതരണത്തിലും ഇന്ന് എന്തെല്ലാം മാറ്റങ്ങളാണ് വന്നിരിക്കുന്നത്? 'അരങ്ങ് ഉണരുന്നു' എന്ന പാഠഭാഗത്തെ മുന്‍നിര്‍ത്തി വിവരിക്കുക. 
നാടകത്തെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ കരുതുന്ന ഒരു കലാപാരമ്പര്യത്തെയാണ് സി.വി. ബാലകൃഷ്ണന്‍ പരിചയപ്പെടുത്തുന്നത്. കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിലും മറ്റും അരങ്ങേറിയിരുന്ന നാടകത്തിന്റെ അരങ്ങിലും അണിയറയിലും നാട്ടുകാര്‍ അണിചേര്‍ന്നിരുന്നു. അഭിനേതാക്കളും സാങ്കേതികവിദഗ്ദ്ധരും ചമയക്കാരുമെല്ലാം നാട്ടുകാര്‍തന്നെ. പെട്രോമാക്‌സിന്റെ മങ്ങിയ വെളിച്ചത്തില്‍ അരങ്ങേറുന്ന നാടകത്തില്‍ വെളിച്ചത്തിന്റെ കുറവോ അഭിനേതാക്കളുടെ മറവിയോ സംഭാഷണത്തിലെ വൈകല്യങ്ങളോ ഒന്നും കുറ്റമായിരുന്നില്ല. മറിച്ച്, ഏതെങ്കിലും വിധത്തില്‍ നാടകസംഘത്തെ സഹായിക്കാനാണ് ഗ്രാമീണര്‍ ശ്രമിച്ചത്. ഗ്രാമീണരെല്ലാം നാടകം കാണാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാലിന്ന്, ജനകീയമായ ഒരു കല എന്ന പേരിനപ്പുറം നാടകാസ്വാദനം അന്നത്തെപ്പോലെ ആഴമുളളതായി തോന്നുന്നില്ല. നാടകാവതരണം തുറന്ന മൈതാനങ്ങളില്‍നിന്നും അകലുന്നതായി കാണാം. ഏതെങ്കിലും ഉത്സവപ്പറമ്പുകളിലും മറ്റും വര്‍ഷത്തിലൊരിക്കലാണ് നാടകം അവതരിപ്പിക്കപ്പെടുന്നത്. നാടകം ആസ്വദിക്കുന്നവരുടെ എണ്ണവും കുറഞ്ഞുകൊണ്ടിരിക്കുന്നു. ശബ്ദവും വെളിച്ചവും
പുതിയ സാങ്കേതികവിദ്യയിലൂടെ പരിഷ്‌കരിക്കപ്പെട്ടു. നടീനടന്മാര്‍ക്ക് ഒരു വിധത്തിലുള്ള തെറ്റുകുറ്റങ്ങളും വരാത്ത തരത്തിലുള്ള പരിശീലനവും ഇന്നുണ്ട്. സാങ്കേതികവിദ്യയുടെ കലയായ ചലച്ചിത്രവുമായാണ് ആസ്വാദകര്‍ നാടകത്തെ താരതമ്യം ചെയ്യുന്നത്. അതിനാല്‍ത്തന്നെ  എന്തെങ്കിലും ഒരു തെറ്റുവന്നാല്‍ പരിഹസിച്ച് കൂവിവിളിക്കുന്ന ആസ്വാദകരാണ് ഇന്നുള്ളത്.

2.  ഞാന്‍ ആ മനുഷ്യന്റെ പേര് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ''എനിക്കു പേരില്ല.''
ഞാന്‍ പറഞ്ഞു: ''എങ്കില്‍...ദയവ് എന്നായിരിക്കും പേര്.''  (ഒരു മനുഷ്യന്‍) കഥാനായകന്‍ അപരിചിതനെ അങ്ങനെ വിളിച്ചത് എന്തുകൊണ്ടാവും?
ഹോട്ടലില്‍നിന്ന് കഴിച്ച ഭക്ഷണത്തിന്റെ പണം കൊടുക്കാന്‍ ഒരുങ്ങുമ്പോഴാണ് 'ഒരു മനുഷ്യന്‍' എന്ന കഥയിലെ കഥാനായകന്‍ തന്റെ പേഴ്‌സ് നഷ്ടപ്പെട്ടതറിയുന്നത്. ഹോട്ടലുടമ അത് വിശ്വസിക്കാന്‍ തയാറായില്ല. കഥാനായകന്റെ തട്ടിപ്പാണെതന്ന് കരുതിയ അയാള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ അഴിക്കാന്‍ ഹോട്ടലുടമ ആവശ്യപ്പെട്ടു. തീര്‍ത്തും നിസ്സഹായനായ കഥാനായകന് അപമാനംകൊണ്ട് ജീവിതം അവസാനിച്ചു എന്ന് തോന്നി. ആ അവസരത്തിലാണ് അപരിചിതനായ ഒരാള്‍ ദൈവത്തെപ്പോലെ പ്രത്യക്ഷപ്പെട്ടതും ആ പ്രതിസന്ധിയില്‍നിന്ന് അദ്ദേഹത്തെ മോചിപ്പിച്ചതും. അപരിചിതനായ അയാള്‍ കഥാനായകന്റെ ബില്ലിലെ തുക നല്‍കി അദ്ദേഹത്തെയും കൂട്ടി പുറത്തേക്കു പോയി. ഇത്തരമൊരവസ്ഥയില്‍ കരുണകാണിക്കാതെ എല്ലാവരും കാഴ്ചക്കാരായി രസിച്ചുനില്‍ക്കുന്ന അവസരത്തില്‍ രക്ഷകനായെത്തുന്നത് ആരായാലും -എത്ര ദുഷ്ടനോ കള്ളനോ ക്രൂരനോ ആയാല്‍പ്പോലും അയാളെ 'ദയവ്' എന്നല്ലാതെന്തു വിളിക്കാനാണ്. ജീവിതത്തിലെ മ്ലേച്ഛ സംതൃപ്തിക്കപ്പുറം മനുഷ്യനിലെ സദ്‌വികാരങ്ങള്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ വെളിപ്പെടും. പിടിച്ചുപറിക്കാരനും മോഷ്ടാവുമാണെങ്കിലും ദയയുടെയും മനുഷ്യത്വത്തിന്റെയും പുതിയ മുഖം അനാവരണം ചെയ്യുന്ന ആ അപരിചിതനാണ് കഥാനായകന് ആപത്ഘട്ടത്തില്‍ സഹായമാകുന്നത്. അയാള്‍ 'ദയവ്' തന്നെയായാണ് കഥാനായകന്  അനുഭവപ്പെടുന്നത്.

3. 'ഒരു മനുഷ്യന്‍' എന്ന കഥ നല്‍കുന്ന സന്ദേശമെന്ത്?
ഈശ്വരസൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ഠമാണ് മനുഷ്യജന്മം. പുണ്യവുമാണത്. ആത്യന്തികമായി ഓരോ മനുഷ്യനിലും ഉള്ള നേരിന്റെയും നന്മയുടെയും കണികയാണ് ബഷീര്‍ 'ഒരു മനുഷ്യന്‍' എന്ന കഥയിലൂടെ നമുക്ക് കാണിച്ചുതരുന്നത്. ജീവിതാവസ്ഥകളെ യാതൊരു അതിഭാവുകത്വവുമില്ലാതെ ഈ കഥയില്‍ അനാവരണം ചെയ്തിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ ദയനീയതയും നിരാലംബതയും ആകസ്മികതയും വരച്ചുകാണിക്കുന്ന 'ഒരു മനുഷ്യന്‍' എന്ന കഥ അടിസ്ഥാനപരമായി മനുഷ്യര്‍ നന്മയും ദയയും കാരുണ്യവുമുള്ളവരാണ് എന്ന സന്ദേശമാണ് നല്‍കുന്നത്.

4. ഒറ്റയ്ക്കു പൂത്തുനില്‍ക്കുന്ന ചെടിയിലൂടെ 'പീച്ച് പൂന്തോട്ടം' എന്ന സിനിമ വെളിപ്പെടുത്തുന്ന സന്ദേശം എന്ത്?
മനുഷ്യര്‍ വെട്ടിനശിപ്പിച്ച് ശൂന്യമാക്കിയ പീച്ച് പൂന്തോട്ടത്തില്‍ പ്രവേശിക്കുമ്പോള്‍ കുട്ടി കാണുന്നത്, പുഷ്പിച്ചു നില്‍ക്കുന്ന ഒറ്റച്ചെടിയാണ്. കുട്ടിയുടെ നന്മ മനസ്സിലാക്കിയ പ്രകൃതി അവനോടൊപ്പം ഉണ്ടെന്ന് പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ് ഈ ഒറ്റച്ചെടിയിലൂടെ. അതവന് ആശ്വാസവും പ്രതീക്ഷയും നല്‍കുകയാണ്. നന്മയുടെ ഇത്തിരി കണികയെങ്കിലും അവശേഷിക്കുന്നിടത്ത് പ്രത്യാശയ്ക്കും സ്വപ്‌നങ്ങള്‍ക്കും സ്ഥാനമുണ്ട് എന്ന് ഈ സിനിമ അടിവരയിടുന്നു.

5. 'പീച്ച് പൂന്തോട്ടം' എന്ന സിനിമയുടെ തിരക്കഥയില്‍ ആറാമത്തെ പെണ്‍കുട്ടിയെക്കുറിച്ചുള്ള പരാമര്‍ശം ഇടയ്ക്കിടെ വരുന്നുണ്ടല്ലോ. ആരാവാം ആ പെണ്‍കുട്ടി?
കഥയിലെ പ്രധാന കഥാപാത്രമായ ആണ്‍കുട്ടിക്കു മാത്രം കാണാവുന്നവളാണ് ആറാമത്തെ പെണ്‍കുട്ടി. മുതിര്‍ന്നവര്‍ പീച്ച് മരങ്ങളെ നിര്‍ദ്ദാക്ഷിണ്യം വെട്ടിനശിപ്പിച്ചതില്‍ വേദനിക്കുന്നവനാണ് ആണ്‍കുട്ടി. അവനു മാത്രമേ അവളെ കാണാന്‍ കഴിയുന്നുള്ളൂ. അതൊരുപക്ഷേ പ്രകൃതിയാവും. അല്ലെങ്കില്‍ നശിപ്പിക്കപ്പെട്ട പീച്ച് പൂന്തോട്ടത്തിന്റെ ആത്മാവും  ആവാം. തന്നെ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം ഒരു അദൃശ്യസാന്നിധ്യമായി പ്രകൃതി നിലകൊള്ളും എന്നാണ് ആറാമത്തെ പെണ്‍കുട്ടിയിലൂടെ സംവിധായകന്‍ പറയുന്നത്.


English
1. What do you think about Polya’s character? Make a brief character sketch.
Polya was an innocent woman. Though she was illiterate, she was intelligent and sensible. That’s why she decided to learn to read and write instead of seeking help from others to know the content of the letter. She was clever and determined too. She told her husband that she was fed up with being an ignorant and so she wanted to be a literate. When she decided to learn, she learnt well.  
This shows her determination. She was very sensitive. We can know it from her response when she saw the letter addressed to her husband. She loved her husband very much. 
She became upset when she saw the letter and she cried bitterly. She was ambitious also. She wanted to know the content of the letter by reading it herself. So she took the effort to learn to read and write. In short, she was a good typical village wife.

2. Do you think books are preferable to the TV and the radio? Why? Write your views in a short paragraph. 
Books, TV and radio are all useful as they provide information. But books have some advantages over TV and radio. Books are permanent storehouses of knowledge. We can read books, we can read them again and again. But this is not possible in the case of TV and radio. Books rouse imagination in us. TV just shows us something but does not help us imagine. It may perhaps block our imagination. 
Books give us a true understanding of things, whereas TV and radio cannot give us a deep understanding. Books give us detailed and impressive images. But TV and radio are not able to do this.
So, I think books are preferable to TV and radio. 

3. How did Robertino bring back love and happiness to his home. Write a paragraph.
Robertino loved his parents and grandfather very much. He wanted everyone to be happy. He was very sad seeing his mother speaking rudely to the grandfather. He did not like his mother’s decision to give grandfather a wooden cup. He decided to teach her a lesson. He took a small piece of wood from the firewood and chipped it in the model of the broken cup. When his mother asked him about it, he answered that he was making a wooden cup for her to use when she grow old. Thus he led his parents to think of their own old age. They felt ashamed of their behaviour. They brought grandfather back to the dining  room and started loving him. Then they began experiencing true happiness which love and kindness brought. 
Thus Robertino brought love and happiness to his home.

4. You are familiar with the characters in the screenplay ‘The Boy and the Balloon.’ Among these characters, who do you like the most? Why? 
Among the characters, I like the boy the most because he is very loving and caring. He is calm and quiet, but very friendly. He is not at all selfish. He is ready to sacrifice his comforts for others. While it was raining, he kept his friend, the balloon, under the umbrella and he himself got wet in the rain. Though he is always alone, he likes  the company of a good friend. That’s why he considers the balloon  as his close friend and keeps it with him always. 

5. The boy in the screenplay , ‘The Boy and the Balloon,’ feels deeply hurt by the attitude of his mother and the conductor towards the balloon. He expresses his feelings in a letter addressed to his friend. Draft the likely letter.
Snehanivas
Sastri Road
Kottayam
8 Oct 2018
Dear Abhi,
It is now about two months since we communicated last time, isn’t it? Hope you are fine. What about your parents and brother?
Abhi, I had a sad experience day before yesterday. You know that I have no friends here. Mother does not like me to have friends. What can I do? Last day, while going to school, I got a red balloon from the street. It was a very beautiful one. I took it. I tried to board a bus. But, because of the balloon, the conductor did not allow me to enter his bus. In the evening, I took the balloon home. All the way I had to walk. Strangely enough, it seemed that the balloon also liked me. But when I reached home, mother saw the balloon. She did not like it. She scolded me and threw the balloon out.
Abhi, I’m very sad. Why do elderly people treat us unkindly? I’m helpless. What shall I do? Please advise me.
Would you please ask your parents to come to our house and talk to my parents? Please do what is needed, immediately.

With love,
Arun

Hindi







Social Science

1. വരുമാനമുണ്ടാക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നു വിളിക്കുന്നു.
എ. താഴെ കൊടുത്തിരിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രാഥമികം, ദ്വിതീയം, തൃതീയം എന്നീ മേഖലകളില്‍ പട്ടിക പ്പെടുത്തി എഴുതുക.
(കൃഷി, വ്യവസായം, ഗതാഗതം, വനപരിപാലനം, കെട്ടിടനിര്‍മാണം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, വൈദ്യുതി ഉല്പാദനം, മത്സ്യബന്ധനം, ഖനനം, വാര്‍ത്താവിനിമയം, വ്യാപാരം.)
ബി. ഈ മേഖലകളുടെ പരസ്പരബന്ധം കാണിക്കുന്ന ഒരു ഉദാഹരണം എഴുതുക.
സി. ഇന്ത്യയില്‍ തൊഴില്‍ലഭ്യത ഏറ്റവും കൂടുതല്‍ ഏത് മേഖലയിലാണ്?
ഉത്തരം: എ.


ബി. പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകള്‍ പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോഴാ ണ് സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നത്. പ്രാഥമിക മേഖല പരുത്തികൃഷിയുടേതാണ്. ഇവിടെ നിന്ന് പരുത്തി അസംസ് കൃതവസ്തുവായി ഉപയോഗിക്കുന്ന തുണിമില്‍ ഫാക്ടറിയുടേതാണ് ദ്വിതീയ മേഖല. അവിടെയുണ്ടാക്കുന്ന തുണിത്തരങ്ങള്‍ തൃതീയ മേഖലയായ വില്പന കേന്ദ്രങ്ങ
ളില്‍ എത്തുന്നു. ഈ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഗതാഗത - വാര്‍ത്താവിനിമയരംഗത്തെ പ്രവര്‍ത്തനങ്ങള്‍ തൃതീയ മേഖലയില്‍ ഉള്‍പ്പെടുന്നു.  
സി. പ്രാഥമിക മേഖലയില്‍.

2. ഏകീകൃതമായ ചില പൊതുഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നാം ഭൂപടങ്ങള്‍ നിര്‍മി ക്കുന്നത്. രേഖാചിത്രവും രൂപരേഖയും (പ്ലാന്‍) തമ്മി ല്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഉത്തരം: വളരെക്കുറച്ച് സവിശേഷതകള്‍ മാത്രം ഉള്‍പ്പെടുത്തി ഒരാളുടെ ഓര്‍മ്മയില്‍ നിന്നോ ഒരു പ്രദേശത്തെ നോക്കിക്ക്േണ്ടാ വരച്ചെടുക്കുന്ന ചിത്രങ്ങളാണ് രേഖാചി ത്രങ്ങള്‍. ഈ രേഖാചിത്രങ്ങളില്‍ ദൂരം മനസ്സിലാക്കാനാ യി കൃത്യമായ അളവുകളോ ദിക്ക് സൂചിപ്പിക്കുന്ന വിവ രങ്ങളോ ഒന്നും തന്നെയില്ല. എന്നാല്‍ ഒരു പ്രദേശത്തിലെ വിവരങ്ങളെ സംബന്ധിച്ച കൃത്യമായ അളവുകള്‍, അവയു ടെ സ്ഥാനം എന്നിവ തിട്ടപ്പെടുത്തി, തോതിന്റെയും ദിക്കിന്റെയും അടിസ്ഥാനത്തിലാണ് പ്ലാനുകള്‍ തയാറാ ക്കുന്നത്.

3. ഭൂമിയില്‍ 2/3 ഭാഗം ജലമാണെങ്കിലും അതില്‍ 3% മാത്രമാണ് ശുദ്ധജലം. വിവിധ സ്രോതസ്സുകളില്‍നിന്ന് ലഭിക്കുന്ന ജലത്തില്‍ മനുഷ്യന് ഉപയോഗിക്കാന്‍ കഴിയുന്നത് കേവലം 1% ല്‍ താഴെയാണ്.
a. പ്രകൃതിദത്തമായി നമുക്ക്് ലഭിക്കുന്ന ശുദ്ധ ജലം.
b. ശുദ്ധജല സ്രോതസ്സുകള്‍ മലിനമാകുന്നതെങ്ങനെ?
c. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം നി ര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയും?
ഉത്തരം:  
a. മഴവെള്ളം
b.. വ്യവസായശാലകളിലെ മാലിന്യങ്ങള്‍ നദികളിലേക്കും മറ്റു ജലസ്രോതസുകളിലേക്കും പുറന്തള്ളുന്നത്.
ഗാര്‍ഹിക മാലിന്യങ്ങള്‍ നദികളിലേക്ക് പുറന്തള്ളുന്നത്.
റോഡുകളിലും ഓടകളിലുമുള്ള മാലിന്യങ്ങള്‍ മഴവെള്ളത്തിലൂടെ തോടുകളിലേക്കും തടാകങ്ങളിലേക്കും ഒഴുകിച്ചെല്ലുന്നത്.
c. കുന്നിന്‍ ചെരുവില്‍ കൃഷി നടത്തുന്നതിന് മുമ്പ് സ്ഥലം തട്ടുകളായി തിരിക്കുക.
▲ മണ്ണിന് ആഴമില്ലാത്ത പ്രദേശങ്ങളില്‍ ദീര്‍ഘകാലം വിളവു നല്‍കുന്ന ഫലവൃക്ഷങ്ങള്‍ നടുക.
 നീര്‍ച്ചാലുകളില്‍ കോണ്‍ക്രീറ്റ് തടയണകള്‍ക്കു പകരം ഓരോ പ്രദേശത്തും കിട്ടുന്ന കല്ലും തടിയും ഉപയോഗിച്ച് തടയണകള്‍ നിര്‍മിക്കുക.
 മണ്ണൊലിപ്പിന് ഇടയുള്ള ചെരിവുതലങ്ങളില്‍ കൃഷി ചെയ്യുമ്പോള്‍ മണ്ണു സംരക്ഷണ കയ്യാലകള്‍ ആദ്യമേ നിര്‍മിക്കുക.
 തരിശായി കിടക്കുന്ന സ്ഥലത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുക.
 ഗാര്‍ഹിക-വ്യവസായശാലകളിലെ മാലിന്യ ങ്ങള്‍ ജലാശയങ്ങളിലേക്ക് ഒഴുക്കിവിടാതിരിക്കുക.
 വയല്‍, കുളം, തടാകം തുടങ്ങിയവ സംരക്ഷിച്ചു നിലനിര്‍ത്തുക.
 മഴവെള്ളം പരമാവധി ഭൂമിയില്‍ താഴാന്‍ അവസരം ഒരുക്കുക.

4. കേരളത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായിരുന്നു വൈകുണ്ഠസ്വാമികള്‍. കേരളത്തില്‍ നി ലനിന്നിരുന്ന സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരേയും അദ്ദേഹം പ്രവര്‍ത്തിച്ചു.
a. സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കു വേ്ണ്ടി വൈകുണ്ഠസ്വാമികള്‍ സ്ഥാപിച്ച സംഘടന ഏത്?
b. എന്തെല്ലാം അനാചാരങ്ങള്‍ക്കെതിരെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്?
c.സമപന്തിഭോജനം വിശദീകരിക്കുക.
ഉത്തരം: 
a. സമത്വസമാജം.
b. ◼️ മേല്‍മു്ണ്ട് ധരിക്കല്‍ നിരോധനം
◼️ ക്ഷേത്ര പ്രവേശന നിരോധനം
◼️ ജാതി വിവേചനം
◼️ പുരുഷാധിപത്യം
◼️ അടിമത്തം
c.ഭക്ഷ്യവസ്തുക്കളായ അരി, ചെറുപയര്‍, കായ്കറികള്‍ തുടങ്ങിയവ ശേഖരിച്ച് പാകം ചെയ്ത് അവര്‍ണ്ണ സവര്‍ണ്ണ വ്യത്യാസം കൂടാതെ ഒരു പന്തിയിലിരുന്ന് ആഹാരം കഴിക്കുന്നതാണ് സമപന്തിഭോജനം.

5. ദക്ഷിണാഫ്രിക്കയില്‍ നിന്ന് 1915 ജനുവരി 9ന് ഗാന്ധിജി ഇന്ത്യയില്‍ തിരിച്ചെത്തിയതിനുശേഷം അഹിംസയില്‍ അധിഃഷ്ഠിതമായ പുതിയ സമരമുറകള്‍ രൂപീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സത്യഗ്രഹസമരങ്ങള്‍ സംഘടിപ്പിച്ചു.
പട്ടിക പൂര്‍ത്തിയാക്കുക.


Basic Science

1. ''ആഹാരമാണ് മനുഷ്യശരീരത്തിന്റെ ഇന്ധനം.''
a) ഈ പ്രസ്താവന ശരിയാണോ? വിശദീകരിക്കുക.
b) മനുഷ്യനിലെ പോഷണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഏതെല്ലാം?
c)എവിടെ വച്ചാണ് ആഹാരത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നത്?
d) വന്‍കുടലിന്റെ ധര്‍മം എന്താണ്?
ഉത്തരം: a) ശരിയാണ്. മനുഷ്യന്‍ കഴിക്കുന്ന ആഹാരത്തില്‍ പോഷകഘടകങ്ങളുണ്ട്. ഇവയ്ക്ക് ഓക്‌സീകരണം നടന്നാണ് ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജം ലഭിക്കുന്നത്.
b) ആഹാരസ്വീകരണം, ദഹനം, ആഗിരണം, സ്വാംശീകരണം, വിസര്‍ജനം.
c) ചെറുകുടലില്‍ വച്ച്
d) മലത്തിലെ ജലം ആഗിരണം ചെയ്യല്‍

2. രണ്ട് ടോര്‍ച്ച് സെല്ലുകളും ചെമ്പുകമ്പിയും ആണിയും ഉപയോഗിച്ച് വൈദ്യുതകാന്തം നിര്‍മ്മിക്കുകയാണ് രാജു. പക്ഷേ വിജയിച്ചില്ല. ഇതിന് കാരണമായേക്കാവുന്ന നാല് കാരണങ്ങള്‍ എഴുതുക.
ഉത്തരം:
 ◼️ ചാലകക്കമ്പി ബാറ്ററിയുമായി ബന്ധിപ്പിച്ചിടത്തെ 
       ഇന്‍സുലേഷന്‍ മാറ്റിയിരിക്കില്ല.
◼️ ആണിയില്‍ ചുറ്റിയ കമ്പി ഇന്‍സുലേഷന്‍ ഇല്ലാത്തതാവാം.
◼️  ആണി തുരുമ്പെടുത്തതാവാം.
◼️ ടോര്‍ച്ച് സെല്ലുകളുടെ ധ്രുവത തെറ്റിച്ചാവാം ഘടിപ്പിച്ചത്.

3. മണ്ണൊലിപ്പു തടയാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിക്കാം?
ഉത്തരം: 
  ◼️ മരങ്ങളും മറ്റു ചെടികളും നശിപ്പിക്കാതിരിക്കുക.
 ◼️ മരങ്ങള്‍ വച്ചു പിടിപ്പിക്കുക.
 ◼️ കുന്നുകള്‍ ഇടിച്ചു നിരപ്പാക്കാതിരിക്കുക.
 ◼️ ചരിഞ്ഞ കൃഷി സ്ഥലങ്ങള്‍ തട്ടു തട്ടുകളായി തിരിക്കുക.
 ◼️ കയ്യാലകള്‍ കെട്ടി വെള്ളമൊഴുക്ക് നിയന്ത്രിക്കുക.
 ◼️ ചരിഞ്ഞ സ്ഥലങ്ങളില്‍ പുല്ലു വളര്‍ത്തുക.
 ◼️ ജൈവ വൈവിധ്യം സംരക്ഷിക്കുക.  
4. അര്‍ജുന്‍ ചാറ്റല്‍ മഴയത്ത് കുടയും ചൂടി നടക്കുകയായിരുന്നു. പെട്ടെന്ന് കുടയ്ക്ക് മുകളിലൂടെ അതിവേഗത്തില്‍ ഒരു കാറ്റ് വീശി. കുട മുകളിലേക്ക് പറന്നുയര്‍ന്നു.
aഎന്ത് തത്ത്വം ഉപയോഗിച്ച് ഇതിനെ വിശദീകരിക്കാം?
bകുട മുകളിലേക്ക് ഉയരാനുള്ള കാരണം വിശദമാക്കുക.
c) ഈ തത്ത്വത്തിന് നിത്യജീവിതത്തില്‍ നിന്ന് മറ്റൊരു ഉദാഹരണം എഴുതുക.
ഉത്തരം: a) ബര്‍ണോളി തത്ത്വം.
b) കുടയ്ക്ക് മുകളിലെ വായു വേഗത്തില്‍ ചലിക്കുമ്പോള്‍ അവിടുത്തെ മര്‍ദം കുറയുന്നു. അടിയിലെ മര്‍ദം കൂടിയ വായു മുകളിലേയ്ക്ക് തള്ളപ്പെടുന്നു. കുട മുകളിലേക്ക് ഉയരുന്നു.
c) ട്രെയിന്‍ വേഗത്തില്‍ പോകുമ്പോള്‍ പാളത്തിനരികെ നില്‍ക്കുന്നവരെ ട്രെയിനിലേക്ക് വലിക്കുന്നതുപോലെ തോന്നുന്നത്.

5. പകര്‍ച്ചവ്യാധികള്‍ തടയാന്‍ വേണ്ടണ്ടി ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെ കിണറുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ കലര്‍ത്താറുണ്ടണ്ടല്ലോ. എന്തിനാണിത്? 
ഉത്തരം: പകര്‍ച്ചവ്യാധികള്‍ ഉണ്ടണ്ടാകുന്നത് സൂക്ഷ്മജീവികള്‍ മുഖേനയാണ്. രോഗകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കാന്‍ വേണ്ടണ്ടിയാണ്  ബ്ലീച്ചിംഗ് പൗഡര്‍ കലര്‍ത്തുന്നത്.

Mathematics








1 comment:

5th Issue

Students India

Students India

6th Issue