Class 10 (MM)

Malayalam (കേരളപാഠാവലി)

1. ചുരുങ്ങിയ വാക്കുകളിലൂടെ കഥാപാത്രങ്ങളുടെ സ്വഭാവം സൂക്ഷ്മമായി ആവിഷ്‌കരിക്കാന്‍  ഉണ്ണായിവാര്യര്‍ക്കുള്ള കഴിവ് പാഠഭാഗത്തെ ആസ്പദമാക്കി വിലയിരുത്തുക.
പുഷ്‌കരനെയും കലിയെയും വളരെ ചുരുങ്ങിയ വാക്കുകളിലൂടെയാണ് ഉണ്ണായിവാര്യര്‍ പരിചയപ്പെടുത്തുന്നത്. തന്റെ ആശ്രിതാവസ്ഥയെക്കുറിച്ച് ആരോടെന്നില്ലാതെ പരാതിപറഞ്ഞ് സങ്കടപ്പെടുന്നയാളാണ് പുഷ്‌കരന്‍. അപരിചിതരുടെ മുന്നില്‍പ്പോലും അയാള്‍ പരിഭവങ്ങളുടെയും പരാതികളുടെയും കെട്ടഴിക്കുന്നു. സത്യത്തില്‍ ഉള്‍ക്കനമില്ലാത്ത കഥാപാത്രമാണ് പുഷ്‌കരന്‍. ആ ബലഹീനത മനസ്സിലാക്കിത്തന്നെയാണ് കലി അയാളെ വശീകരിക്കുന്നത്. പുഷ്‌കരന് നളനോടുള്ള ദേഷ്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് താന്‍ നളന്റെ ശത്രുവാണെന്ന് കലി പറയുന്നത്. വക്രബുദ്ധിയും തന്ത്രശാലിയുമാണ് കലി. ചുരുങ്ങിയ വാക്കുകളിലൂടെ കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് വെളിച്ചം വീശുവാനുള്ള സൂചനകള്‍ കൃത്യതയോടെ വാക്കുകള്‍ക്കുള്ളില്‍ ഉണ്ണായിവാര്യര്‍ ഒളിപ്പി ച്ചുവെച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും ആഴത്തിലറിയാന്‍ ആ സൂചനകള്‍ വളരെയേറെ സഹായിക്കും.

2. ''മനുഷ്യചരിത്രത്തില്‍ യുദ്ധം വരുത്തിവയ്ക്കുന്ന ഭയങ്കരദുരന്തത്തെ എടുത്തുകാണിപ്പാന്‍ വേണ്ടിയാണ് ഭാരതേതിഹാസം രചിക്കപ്പെട്ടതെന്നു തീര്‍ത്തു പറയാന്‍ സംശയിക്കേണ്ടതില്ല.'' 
മാരാരുടെ ഈ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ 'യുദ്ധം സര്‍വവിനാശകം' എന്ന വിഷയത്തില്‍ പ്രഭാഷണം തയാറാക്കുക. 
ആദരണീയരായ വിശിഷ്ടാതിഥികളേ, പ്രിയ ശ്രോതാക്കളേ,
ചരിത്രം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠമുണ്ട്. അത് ചരിത്രത്തില്‍നിന്ന് നാമൊന്നും പഠിക്കുന്നില്ല എന്നതാണ്. എം. എന്‍. വിജയന്റെ ഈ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് കഴിഞ്ഞുപോയ യുദ്ധങ്ങളെല്ലാം. അവ വിനാശം മാത്രമാണ് തരുന്നതെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെട്ടിട്ടും ഇപ്പോഴും രാജ്യങ്ങള്‍ ആയുധങ്ങള്‍     സ്വരുക്കൂട്ടുന്ന തിരക്കിലാണ്.
എത്രയോ നൂറ്റാണ്ടുകാലത്തെ എത്രയോ മനുഷ്യരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് സംസ്‌കാരങ്ങളും അവയുടെ വിലപ്പെട്ട ശേഷിപ്പുകളും. മാനവരാശിയുടെ വളര്‍ച്ചയുടെ പടവുകള്‍ രേഖപ്പെടുത്തിയ വിലപ്പെട്ട അടയാളങ്ങളാണവ. എത്രയോ പേരുടെ കണ്ണീരും സ്വപ്‌നങ്ങളും വിയര്‍പ്പും അവയില്‍ പതിഞ്ഞിട്ടുണ്ട്. അവയുടെ അസ്തിവാരങ്ങള്‍ തകര്‍ത്തെറിയാന്‍ ബോംബര്‍വിമാനങ്ങള്‍ക്ക് നിമിഷങ്ങള്‍ മാത്രംമതി. നിരപരാധികളായ കോടിക്കണക്കിന് മനുഷ്യരുടെ ജീവനും സമ്പത്തും ചാമ്പലാക്കാന്‍ അത്രപോലും സമയം വേണ്ട. പരിക്കേറ്റ് രോഗികളായി അവനവനും മറ്റുള്ളവര്‍ക്കും ഭാരമായി അവശേഷിക്കുന്നവരുടെ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത കണക്കുകള്‍ ഇതിനുപുറമെയാണ്. വിനാശംമാത്രമാണ് ഓരോ യുദ്ധത്തിലും സംഭവിക്കുന്നത്. രണ്ടു ലോകയുദ്ധങ്ങളുടെയും നൂറുകണക്കിന് ചെറുയുദ്ധങ്ങളുടെയും ബാക്കിപത്രങ്ങള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. മാനവരാശിയെയും ഭൂമിയെയും നൂറുവട്ടം തകര്‍ത്തു തരിപ്പണമാക്കാന്‍ കഴിവുള്ള എത്രയേറെ അണുബോംബുകള്‍ രാജ്യങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. ഒരു യുദ്ധം അടുത്തതിന്റെ മാതാവാണ്. പരാജയപ്പെടുന്നവന്റെ പകയാണ് അടുത്ത യുദ്ധത്തിന്റെ വിത്ത്. ഓരോ ആക്രമണവും പരസ്പരവിശ്വാസമില്ലായ്മയുടെ വേരുകളാണ് നമ്മുടെ മനസ്സിലേക്ക് കുത്തിയിറക്കുന്നത്. ഭൂമിയുടെ ജൈവികസമ്പത്തും യുദ്ധങ്ങളുടെ ഫലമായി നശിച്ചുപോകുന്നു. രോഗവും ദാരിദ്ര്യവും പെരുകിവരുന്നതിന്റെ കാരണവും മറ്റൊന്നല്ല. വിശേഷബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യന്‍മാത്രമാണ് യുദ്ധമെന്ന വിനാശകരമായ വിനോദത്തില്‍ രസിക്കുന്നത്. നിറഞ്ഞ ആയുധപ്പുരകള്‍ക്കു മുകളിലിരുന്നുകൊണ്ടാണ് നമ്മള്‍ ലോകസമാധാനത്തെപ്പറ്റി പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്. 
സ്വാര്‍ഥതയുടെയും പകയുടെയും കറപുരളാത്ത പുതുതലമുറയിലൂടെ മാത്രമേ യുദ്ധമെന്ന മഹാവിപത്തില്‍നിന്ന് രക്ഷനേടാന്‍ മാനവരാശിക്കു കഴിയുകയുള്ളൂ. അതിര്‍വരമ്പുകളില്ലാതെ സ്‌നേഹിക്കാനും പങ്കുവെക്കാനുമുള്ള മനസ്സ് കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടുവരികയാണ് പ്രധാനം. മതങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പ്രഭാഷണങ്ങളല്ല, ഇച്ഛാശക്തിയോടെയും കൃത്യമായ ലക്ഷ്യബോധത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ശാന്തസുന്ദരമായ ഒരു ലോകം സ്വപ്‌നം കാണാനുള്ള വിവേകം ഭരണകര്‍ത്താക്കള്‍ക്കും സമൂഹത്തിനും ഉണ്ടാവട്ടെയെന്ന് ആശംസിച്ചുകൊണ്ട് എന്റെ വാക്കുകള്‍ ചുരുക്കുന്നു.
                                                                                                               ജയ്ഹിന്ദ്
3. ''വഴിയരികില്‍ വലിച്ചെറിയപ്പെട്ട ഒരു പാറക്കഷണം പോലെയല്ലേ ഇപ്പോള്‍ തന്റെ അവസ്ഥ?'' 
''എന്റെ ജീവിതം വെറുമൊരു പേക്കിനാവായിത്തീര്‍ന്നു.''
-ദസ്തയേവ്‌സ്‌കിയുടെ ഈ ആത്മഗതം അദ്ദേഹത്തിന്റെ ജീവിതാവസ്ഥയുടെ തീവ്രത വ്യക്തമാക്കുന്നുണ്ടോ? 
സ്വാഭിപ്രായക്കുറിപ്പ്  തയാറാക്കുക. 
ജീവിതത്തിന്റെ ദുരിതങ്ങളില്‍ നട്ടംതിരിയുകയായിരുന്നു ദസ്തയേവ്‌സ്‌കി. കൂട്ടിമുട്ടിക്കാനാവാത്ത ചെലവുകള്‍, പണമില്ലായ്മ, ഏറ്റെടുത്ത പ്രാരാബ്ധങ്ങള്‍, ചുഴലിരോഗബാധ, ചൂതുകളിഭ്രാന്ത്, ജ്യേഷ്ഠന്റെ മരണം, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചെലവുകള്‍,  പാഷയുടെ ധൂര്‍ത്തും ധാരാളിത്തവും, ഭാര്യയുടെ രോഗവും മരണവും - ഇങ്ങനെ ആര്‍ക്കും സഹായിക്കാനാവാത്ത വിഷമസന്ധിയിലായിരുന്നു അദ്ദേഹം. ആരാലും പരിഗണിക്കപ്പെടാതെ ഏതോ ഒരു കോണിലേക്ക് വലിച്ചെറിയപ്പെട്ട കല്ലിന്‍കഷണംപോലെയായിരുന്നു പേക്കിനാവുപോലെയുള്ള അദ്ദേഹത്തിന്റെ ജീവിതാവസ്ഥ. അദ്ദേഹം അനുഭവിച്ച ദുരിതങ്ങളുടെ തീവ്രത വെളിപ്പെടുത്തുന്ന വാക്യങ്ങളാണ് മുകളിലുള്ളത്.

4. ''എത്ര കൊറ്റക്കുടകള്‍, യുഗങ്ങളില്‍
കുത്തിനിര്‍ത്തിയ മുത്തണിക്കൂണുകള്‍,
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!''
മനുഷ്യന്റെ സര്‍ഗശക്തിയുടെ അജയ്യമായ മുന്നേറ്റം വയലാര്‍ ആവിഷ്‌കരിച്ചിരിക്കുന്നതെങ്ങനെ? കാവ്യഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.   
മനുഷ്യന്റെ ഭാവനയെയും സര്‍ഗാത്മകയെയും എക്കാലവും  കീഴടക്കി വരുതിയില്‍ നിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഭരണകൂടങ്ങളും മതമേധാവികളും അതിനുവേണ്ടി പലപ്പോഴും ശ്രമിച്ചിട്ടുണ്ടെങ്കിലും വളരെ  കുറച്ചു കാലം മാത്രമേ അവര്‍ക്കതിന് കഴിഞ്ഞിട്ടുള്ളൂ. അത്തരം ഭരണകൂടപ്രതാപങ്ങള്‍ മനുഷ്യന്റെ സര്‍ഗശക്തിയുടെ കുളമ്പടിയേറ്റ് തകര്‍ന്നടിഞ്ഞതിന്റെ കഥയാണ് മാനവചരിത്രം. അധികാരത്തിന്റെയും സമ്പന്നതയുടെയും കൊറ്റക്കുടകള്‍ക്ക് പലപ്പോഴും മനുഷ്യമനസ്സുകളില്‍ സ്ഥാനംനേടാന്‍ കഴിഞ്ഞിരുന്നില്ല. ഭരണകൂടങ്ങള്‍ അധികാരമുപയോഗിച്ച്  അവയെ  കുത്തിനിര്‍ത്തുകയാണ് ചെയ്തിരുന്നത്. അവയെ വേരോടെ പിഴുതെറിഞ്ഞത് മനുഷ്യന്റെ സര്‍ഗാത്മകത തന്നെയാണെന്ന് കവി കരുതുന്നു. ഭരണകൂടമുള്‍പ്പെടെയുള്ള അധികാരശക്തികളെല്ലാം മാനവരാശിയുടെ സര്‍ഗശക്തിക്കു മുന്നില്‍ തകര്‍ന്നടിയുമെന്ന
പ്രഖ്യാപനം കൂടിയാണ് ഈ കവിത.

5. ശീതകാലത്തിന്റെ പ്രഭാവത്തെ കീഴ്‌പ്പെടുത്തുന്ന ഒരു തീക്കനല്‍ കിഴവന്‍ മിറലിന്റെ  നെഞ്ചില്‍ വീണു.
ഈര്‍ച്ചമില്ലുകളെപ്പോലെ ശബ്ദിച്ച ഇരുട്ടിലെ ചീവീടുകളുടെ സ്വരം പൊടുന്നനെ മുറിഞ്ഞു. ആ നിമിഷം ചുമരിലെ ഘടികാരത്തില്‍നിന്ന് തുള്ളിതുള്ളിയായി സമയം താഴേക്കിറ്റുന്ന ശബ്ദം വീട്ടില്‍ നിറഞ്ഞു. 
                 (ഉരുളക്കിഴങ്ങ് തിന്നുന്നവര്‍)
ഇത്തരം ഭാവതീവ്രമായ കല്‍പ്പനകള്‍ കഥാന്തരീക്ഷത്തിന്റെ നിര്‍മ്മിതിയില്‍ ചെലുത്തുന്ന സ്വാധീനം വ്യക്തമാക്കുക.
ഭാവതീവ്രമായ കല്‍പ്പനകള്‍ 'ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന കഥയെ കൂടുതല്‍ മനോഹരമാക്കുന്നു. ഖനിത്തൊഴിലാളിയായ പുത്രനെ അന്വേഷിച്ചിറങ്ങിയ മിറല്‍ നിരാശയോടെയാണ് തിരിച്ചുവീട്ടിലെത്തിയത്. 'കണ്ടോ അച്ഛാ?' എന്ന മരുമകള്‍ ജൂലിയാനയുടെ ചോദ്യം അയാളുടെ നെഞ്ചില്‍ തീക്കനലായിട്ടാണ്  വന്നുവീണത്. മഞ്ഞുകാലത്തെ കൊടുംതണുപ്പില്‍നിന്ന് കയറിവന്നിട്ടുപോലും അയാള്‍ക്ക് മനസ്സും ശരീരവും പൊള്ളുന്നതായി തോന്നി. 'ഇല്ല' എന്ന വാക്കിന് എല്ലാവിധത്തിലുമുള്ള അര്‍ഥവും വരാവുന്ന  ഒരുത്തരം അയാളുടെ മനസ്സിനെ വേവിക്കാന്‍ തുടങ്ങി. മിറല്‍ കടുത്തവൈകാരികസംഘര്‍ഷമാണ് അനുഭവിക്കുന്നത്. പുത്രന്‍ നഷ്ടപ്പെട്ടതിന്റെ ദുഃഖം പങ്കുവയ്ക്കാന്‍ കഴിയാത്തത് അയാളുടെ മനസ്സിന്റെ ഭാരം  ഇരട്ടിയാക്കുന്നു. ജൂലിയാനയുടെ കണ്ണുകളിലേക്ക് പോലും നോക്കാന്‍ ശക്തിയില്ലാതെ അയാള്‍ വീട്ടിനകത്തേക്ക് പ്രവേശിച്ചത് അതുകൊണ്ടാണ്. ജൂലിയാന വാതിലടച്ച് സാക്ഷകള്‍ ബന്ധിച്ചു. ഉടനെ ഈര്‍ച്ചമില്ലുകളെപ്പോലെ ശബ്ദിച്ച ഇരുട്ടിലെ ചിവീടുകളുടെ സ്വരം മുറിഞ്ഞു. പുറംലോകത്തെ ശബ്ദങ്ങള്‍ കേള്‍ക്കാതായപ്പോള്‍ മുറിയിലെ ഘടികാരത്തിന്റെ ശബ്ദം ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങി. ഘടികാരത്തില്‍നിന്ന് തുള്ളിതുള്ളിയായി സമയം താഴേക്കിറ്റുന്ന ശബ്ദം വീട്ടില്‍ നിറഞ്ഞു. കഥാന്തരീക്ഷത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്  നിശ്ശബ്ദത. ഖനിത്തൊഴിലാളിയായ ഗൃഹനാഥന് സംഭവിച്ചിരിക്കാവുന്ന അപകടം ആ കുടുംബാംഗങ്ങളെ നിശ്ശബ്ദമാക്കുന്നു. ഘടികാരത്തിന്റെ ശബ്ദം തുള്ളിതുള്ളിയായി ഇറ്റുവീഴുന്നതുപോലെതന്നെ കര്‍ത്താവിന്റെ ക്രൂശില്‍നിന്ന് തുള്ളിതുള്ളിയായി ചോരയിറ്റുവീഴുന്ന ശബ്ദവും ജൂലിയാന കേള്‍ക്കുന്നുണ്ട്. ഇത് അവളുടെ ഭര്‍ത്താവിനു സംഭവിച്ചിരിക്കാവുന്ന അപകടത്തെപ്പറ്റി സൂചന നല്‍കുന്നുണ്ട്. ഭര്‍ത്താവിനുവേണ്ടിയും ലോകം മുഴുവനുവേണ്ടിയും മനസ്സുരുകി അവള്‍ പ്രാര്‍ഥിക്കുന്നതും അതുകൊണ്ടാണ്. ഭാവതീവ്രമായ ഇത്തരം കല്‍പ്പനകള്‍ കഥാന്തരീക്ഷത്തിന്റെ നിര്‍മ്മിതിയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. കഥാഗതിയെ മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളും മാനസികസംഘര്‍ഷങ്ങളും വെളിപ്പെടുത്തുന്ന ഇത്തരം കല്‍പ്പനകളാണ് കഥയെ വായനക്കാരന്റെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന തീവ്രാനുഭവമാക്കി  ത്തീര്‍ക്കുന്നത്.


Malayalam  (അടിസ്ഥാനപാഠാവലി)
1. അതിന്റെ ജീവന്‍ പോകുന്നതു കാണുമ്പോള്‍ കണ്ണു നിറയാത്തത് കണ്ണില്‍ക്കൂടി വരേണ്ട വെള്ളം വായില്‍ ഊറുന്നതുകൊണ്ടാണ്; ഇറച്ചിയുടെ രുചി ഓര്‍ത്തിട്ടാണ്.
ആ രാത്രി അതു മത്തായിയുടെ തലച്ചോറിനകത്തു ചികയുകയും മാന്തുകയും കൊത്തിപ്പെറുക്കുകയും ചെയ്തു.
$അങ്ങനെ മുകളില്‍നിന്ന് കീഴോട്ടൂര്‍ന്നിറങ്ങുന്ന മര്‍ക്കോസും താഴെ നിന്നു മേലോട്ടു വളരുന്ന മത്തായിയും അയല്‍ക്കാരായി 
പ്പാര്‍ത്തു.
-രൂക്ഷമായ  ആക്ഷേപഹാസ്യമാണ് 'കോഴിയും കിഴവിയും' എന്ന കഥയുടെ പ്രധാനസവിശേഷത. കഥ വിശകലനം ചെയ്ത് 
നിരൂപണം തയാറാക്കുക.
♦️ ആര്‍ത്തിയൊടുങ്ങാത്തവര്‍
ഒടുങ്ങാത്ത ആര്‍ത്തിയും സ്വാര്‍ഥതയും വഞ്ചനാമനോഭാവവും പ്രകടിപ്പിക്കുന്ന ഏകജീവിയാണ് മനുഷ്യന്‍. ആപത്തില്‍ സഹായിച്ചവരെപ്പോലും  ക്രൂരമായി ചതിക്കാനും ഇല്ലാതാക്കാനും അവന് മടിയില്ല. തലമുറകള്‍ കഴിയുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ നീചമനസ്ഥിതിയെ അതിനിശിതമായി പരിഹസിക്കുന്ന കഥയാണ് കാരൂരിന്റെ 'കോഴിയും കിഴവിയും.'
ഉടുതുണിക്കുപോലും വകയില്ലാതെ, കേറിക്കിടക്കാന്‍ ഇടമില്ലാതെ അലഞ്ഞുനടന്ന മത്തായിക്കും അമ്മയ്ക്കും മര്‍ക്കോസിന്റെ അപ്പനാണ് വീടുവെക്കാനുള്ള സ്ഥലം സൗജന്യമായി കൊടുത്തത്. കാലം  കഴിഞ്ഞപ്പോള്‍ മര്‍ക്കോസ് ദരിദ്രനായി. മത്തായി ധനികനും. ദരിദ്രനായ മര്‍ക്കോസിനെ എങ്ങനെയെങ്കിലും നാട്ടില്‍നിന്ന് ഓടിക്കാനായി മത്തായിയുടെ
ശ്രമം. കോഴിയുടെ പേരില്‍ കള്ളക്കേസില്‍ പെടുത്താന്‍ ശ്രമിച്ചെങ്കിലും മത്തായിയുടെ അമ്മയുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് മര്‍ക്കോസ് രക്ഷപ്പെട്ടു.
ഭക്ഷണത്തിനോടുള്ള ആര്‍ത്തിമൂത്ത് സ്‌നേഹിച്ചുവളര്‍ത്തുന്ന മൃഗങ്ങളെപ്പോലും മനുഷ്യര്‍ ക്രൂരമായി കൊന്നുതിന്നുന്നു. സത്യം മറച്ചുവെച്ച് ആപത്തില്‍ സഹായിച്ചവരെ ചതിയില്‍പ്പെടുത്തുന്നു. ദുഷ്ടത ചെയ്യുന്നതിന് യാതൊരു മടിയുമില്ലാത്തവരാണ് മനുഷ്യര്‍. മത്തായിയുടെ അമ്മയുടെ മനസ്സിലെ നന്ദി അവരുടെ സംസ്‌കാരത്തിന്റെ  പ്രതിഫലനമാണ്. പുത്തന്‍പണക്കാരില്‍ പലരും വന്നവഴി മറക്കുന്നവരാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് കാരൂര്‍. പരിഹാസത്തിന്റെ മുന നീളുന്നത് മനുഷ്യത്വരഹിതമായ മനോഭാവത്തിനുനേരെയാണ്. സമ്പത്തിനോടുള്ള ആര്‍ത്തിക്കൊണ്ട് ആളുകള്‍ കാണിച്ചുകൂട്ടുന്ന വൈകൃതങ്ങളെ പരിഹാസംകലര്‍ന്ന പുഞ്ചിരിയോടെ തൊട്ടടുത്തുനിന്ന് നോക്കിക്കാണുന്ന രീതിയിലാണ് ഈ കഥ രചിച്ചിട്ടുള്ളത്.

2. ''പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
  പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലയുവതോര്‍ത്തലയാതിരുന്നിടേണം.''
-ശ്രീനാരായണഗുരുദേവന്റെ ഈ കാഴ്ചപ്പാടിന്റെ സമകാലികപ്രസക്തി വിലയിരുത്തി കുറിപ്പ് തയാറാക്കുക.       
എല്ലാ മതങ്ങളുടെയും സാരംശം ഒന്നുതന്നെയാണ്-സ്‌നേഹം. പക്ഷേ, ഇക്കാലത്ത് മതങ്ങള്‍ വിശ്വാസികളില്‍ വളര്‍ത്തുന്നത് പകയും വിദ്വേഷവുമാണ്. പാമരന്മാരാണ് മതങ്ങളുടെ പേരില്‍ വഴക്കിനുപോകുന്നത്. അധികാരക്കസേരയിലേക്ക് എത്താനുള്ള എളുപ്പവഴിയായി മതങ്ങളെ ഉപയോഗിക്കുന്ന സമുദായനേതാക്കളും രാഷ്ട്രീയക്കാരും കലാപങ്ങള്‍ സൃഷ്ടിച്ച് നാടിനെ നരകമാക്കുന്നു. ഓരോ കലാപവും മനുഷ്യരെ പരസ്പരം അവിശ്വസിക്കാന്‍ പരിശീലിപ്പിക്കുകയാണ്. ആ അകല്‍ച്ചയുടെ ആഴം കൂട്ടാന്‍വേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കുന്നു. സഹിഷ്ണുത എന്ന വാക്കിന് അര്‍ഥവും ആഴവും നഷ്ടമായിക്കഴിഞ്ഞ ഇക്കാലത്ത്  ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാടുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മനുഷ്യജീവിതം ശാന്തവും സുന്ദരവുമാക്കാനുള്ള മാര്‍ഗമാണ് അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍.

3. ''കേരളം ഒരു ഭ്രാന്താലയം'' - സ്വാമി വിവേകാനന്ദന്‍
   ''തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍'' 
                                 - കുമാരനാശാന്‍
$'ശ്രീനാരായണഗുരു കേരളത്തിലെ ജാതിഭ്രാന്ത് നിശ്ശേഷം നീക്കം ചെയ്തു.'
                      - കുറ്റിപ്പുഴ കൃഷ്ണപിള്ള
-നല്‍കിയ സൂചനകള്‍ വിശകലനം ചെയ്ത് 'ശ്രീനാരായണഗുരു കേരളനവോത്ഥാന നായകന്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണം തയാറാക്കുക. 
♦️ ശ്രീനാരായണഗുരു-കേരളനവോത്ഥാനനായകന്‍
തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അയിത്താചാരങ്ങളുടെ പേരില്‍ മനുഷ്യര്‍ മനുഷ്യരെ കണ്മുന്നില്‍നിന്നുപോലും അകറ്റി
നിര്‍ത്തിയിരുന്ന ഇരുണ്ടകാലഘട്ടത്തില്‍നിന്ന് കേരളീയര്‍ മോചിതരായിട്ട് അധികം കാലമായിട്ടില്ല. ഇവിടെ നിലനിന്നിരുന്ന സവര്‍ണാവര്‍ണ വിവേചനത്തിന്റെ ഏറ്റവും ഹീനമായ അവസ്ഥ കണ്ടിട്ടാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ 'ഭ്രാന്താലയ'മെന്ന് വിളിച്ചത്. കുമാരനാശാന്റെ വരികളിലും പ്രതിഫലിക്കുന്നത് അക്കാലത്തെ സാമൂഹികാവസ്ഥയുടെ യഥാര്‍ഥചിത്രം തന്നെയാണ്. ശ്രീനാരായണഗുരുവിന്റെ വാക്കുകളും പ്രവൃത്തികളും ഏറെ ശ്രദ്ധേയമാകുന്നത്  ഈ പശ്ചാത്തലത്തിലാണ്.
ജാതീയമായ ഉച്ചനീചത്വങ്ങളുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഗുരു നിലകൊണ്ടത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ അവര്‍ണര്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആ ലക്ഷ്യത്തോടെയാണ്  സാര്‍വത്രികവിദ്യാഭ്യാസത്തിന് അദ്ദേഹം തുടക്കമിട്ടത്. ജാതിയുടെയും മതത്തിന്റെയും പേരിലായിരുന്നു അന്ന് മനുഷ്യരെ തരംതിരിച്ചിരുന്നത്. ക്ഷേത്രങ്ങളില്‍പ്പോലും അവര്‍ണര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇത് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ശിവപ്രതിഷ്ഠ നടത്തിയത്. താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. അവനവനില്‍ ഈശ്വരനെ കാണാന്‍വേണ്ടിയായിരുന്നു കണ്ണാടിപ്രതിഷ്ഠ. അവനവനില്‍ ഈശ്വരനെ കാണുന്നവര്‍ക്ക് മറ്റുള്ളവരിലെ ഈശ്വരനെ കാണാനും ബുദ്ധിമുട്ടുണ്ടാവുകയില്ലല്ലോ. അദ്ദേഹത്തിന്റെ വാക്കുകളെയും പ്രവൃത്തികളെയും എങ്ങനെ നേരിടണമെന്നറിയാതെ അക്കാലത്തെ യാഥാസ്ഥിതികര്‍ കുഴങ്ങിപ്പോയി. അദ്ദേഹത്തില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട കുമാരനാശാന്റെ കാവ്യങ്ങളിലെല്ലാം ആ ദര്‍ശനങ്ങളുടെ കരുത്ത് കാണാന്‍ കഴിയും. അന്ധവിശ്വാസങ്ങള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ജാതിമതഭേദമില്ലാതെ സര്‍വമനുഷ്യര്‍ക്കും കേരളത്തില്‍ ഒരുമിച്ചുകഴിയാനുള്ള  ഇന്നത്തെ അവസ്ഥ കൈവന്നതില്‍ ഏറ്റവും വലിയ സംഭാവന ഗുരുവിന്റേതുതെന്നയാണ്.
ഗുരുദര്‍ശനങ്ങളുടെ നേട്ടങ്ങള്‍ സമൂഹത്തില്‍ നിലനിര്‍ത്തുന്നതില്‍ ഇക്കാലത്ത് നമ്മള്‍  പിന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പെരുകിവരുന്നതിന് കാരണം അതാണ്. സ്വാര്‍ഥലാഭങ്ങള്‍ക്കും അധികാരത്തിനും വേണ്ടി ജാതിമതവേര്‍തിരിവുകള്‍ വളരെ വിപുലമായി ഉപയോഗിക്കപ്പെടുന്നതാണ് അതിന്  കാരണം. മൂല്യങ്ങളില്‍ വേരുറപ്പിച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹത്തില്‍ സ്‌നേഹവും സമത്വവും വളര്‍ത്തിയെടുക്കാനും നിലനിര്‍ത്താനുമാണ് ഇനി നമ്മള്‍ ശ്രമിക്കേണ്ടത്.

4. ''തുണിസഞ്ചി തുറന്ന് ചാക്കുണ്ണി റേഡിയോയെ തൊട്ടുനോക്കി. അയാളുടെ കണ്ണുകള്‍ വിടര്‍ന്നിരുന്നു.  പിറകിലെ ഭാഗത്തെ കുട്ടിയുടെ ചിത്രത്തിലേക്ക് അയാള്‍ ഉറ്റുനോക്കി.'' 
-'പണയം' എന്ന കഥയിലെ ജീവസ്സുറ്റ ഒരു കഥാപാത്രമാണ് റേഡിയോ.  ഉചിതമായ  കൂടുതല്‍ കഥാസന്ദര്‍ഭങ്ങള്‍ കണ്ടെത്തി പ്രസ്താവന വിലയിരുത്തുക.   
♦️ പണയം എന്ന കഥയിലെ റേഡിയോ
'പണയം' എന്ന കഥയില്‍ മനുഷ്യരേക്കാള്‍ മിഴിവുള്ള കഥാപാത്രമാണ് റേഡിയോ. കഥയില്‍ ഉടനീളം റേഡിയോ നിറഞ്ഞുനില്‍ക്കുന്നു. ചാക്കുണ്ണിയുടെയും കുടുംബത്തിന്റെയും ജീവിതത്തിന് മാത്രമല്ല, ആ ഗ്രാമത്തിന്റെ മുഴുവന്‍ ജീവിതത്തിന് താളം നല്‍കിയതും ചാക്കുണ്ണിയുടെ കടയിലെ  റേഡിയോ ആയിരുന്നു. മനുഷ്യരേക്കാള്‍ റേഡിയോയ്ക്ക് പ്രാധാന്യം കൈവരുന്നത് അക്കാരണത്താലാണ്. ചാക്കുണ്ണിയുടെയും കുടുംബത്തിന്റെയും വൈകാരികമേഖലകളിലും നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യമാണ് റേഡിയോ.
    ആറാട്ടുകുന്നില്‍ ആദ്യമായി റേഡിയോ വാങ്ങിയത് ചാക്കുണ്ണിയാണ്. ബീഡിവലിയും കള്ളുകുടിയും നിര്‍ത്തി മിച്ചംപിടിച്ചതു മാത്രമല്ല, കാലില്‍ ആണിയുടെ അസുഖം ഉണ്ടായിരുന്നിട്ടും പൊട്ടിയ റബ്ബര്‍ചെരുപ്പിനു പകരം പുതിയതൊന്ന് വാങ്ങാന്‍പോലും കൂട്ടാക്കാതെ സ്വരുക്കൂട്ടിയ ചില്ലറയും ചേര്‍ത്താണ് റേഡിയോ വാങ്ങാനുള്ള പണം ചാക്കുണ്ണി സ്വരൂപിച്ചത്. ചാക്കുണ്ണിയുടെ കടയില്‍ റേഡിയോപരിപാടികള്‍ കേള്‍ക്കാനായി ദൂരത്തുനിന്നുള്ളവര്‍പോലും എത്തിയിരുന്നു. കടപൂട്ടി വീട്ടിലേക്കു പോകുമ്പോള്‍ പാട്ടു കേള്‍ക്കാന്‍വേണ്ടി പലരും അയാളെ പിന്തുടരാറുമുണ്ടായിരുന്നു. ചാക്കുണ്ണിയേക്കാള്‍ പ്രാധാന്യത്തോടെയാണ്  വീട്ടിലുള്ളവര്‍  റേഡിയോയെ കാത്തിരുന്നത്. പ്രക്ഷേപണം അവസാനിക്കുമ്പോഴാണ് ഭാര്യയും കുട്ടികളും  ഉറങ്ങാന്‍ കിടന്നിരുന്നത്. ചാക്കുണ്ണിയുടെ റേഡിയോ വീടിന്റെയും നാടിന്റെയും താളമായി മാറിയിരുന്നു.
ഇളയമകന്റെ ചികിത്സയ്ക്കായി ചെമ്പുമത്തായിയുടെ അടുക്കല്‍ ചാക്കുണ്ണി റേഡിയോ പണയംവച്ചു. തന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് പണയംവച്ചതെന്ന് ചാക്കുണ്ണിക്കു തോന്നി. പിന്നീടൊരിക്കലും ചാക്കുണ്ണിക്ക് സമചിത്തതയോടെ, ഏകാഗ്രതയോടെ തയ്ക്കാന്‍ കഴിഞ്ഞില്ല. മകന്റെ മരണത്തിനുശേഷം മകന് ഏറ്റവുമിഷ്ടപ്പെട്ട ബാലമണ്ഡലം പരിപാടി കേള്‍ക്കാനായിട്ടാണ് ചാക്കുണ്ണി  മത്തായിയുടെ വീട്ടിലെത്തിയത്. ബാലമണ്ഡലം കേള്‍ക്കുന്നതിലൂടെ മരിച്ചുപോയ തന്റെ മകന്റെ സാന്നിധ്യമാണ് ആ പിതാവ് അനുഭവിച്ചത്. തന്റെ വീട്ടിലാര്‍ക്കും താനനുഭവിക്കുന്ന ആശ്വാസം  അനുഭവിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് അയാള്‍ നെടുവീര്‍പ്പിടുന്നുണ്ട്. പണത്തിനുവേണ്ടി മാത്രം ജീവിക്കുന്ന മത്തായിയെ കഥാകൃത്ത് അവതരിപ്പിക്കുന്നതും റേഡിയോയുടെ പശ്ചാത്തലത്തിലാണ്. മനുഷ്യരേക്കാള്‍ പ്രാധാന്യത്തോടെ  'പണയം' എന്ന കഥയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ്  റേഡിയോ.

5. ''ആരു തേടും?  നാളെ നമ്മുടെ കുട്ടികള്‍ -
  ക്കോര്‍ക്കാനുമമ്മയെ വേണ്ടായിരിക്കുമോ?''
- ഇവിടെ അമ്മ മാതൃഭാഷതന്നെയാണ്. മലയാളഭാഷ നേരിടുന്ന  വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ മുകളില്‍ക്കൊടുത്ത വരികള്‍ വിശകലനം ചെയ്യുക.   
ഏറ്റവുമധികം അവഗണിക്കപ്പെടുന്ന ഭാഷയാണ് മലയാളം. മറ്റുള്ളവരില്‍നിന്നല്ല, മലയാളികളില്‍ നിന്നുതെന്നയാണ് ഈ അവഗണന. തന്റെ മക്കള്‍ക്ക് മലയാളം അറിയില്ലെന്ന് എത്ര അഭിമാനത്തോടെയാണ് പല മാതാപിതാക്കളും പറയുന്നത്. പകരം ഇംഗ്ലീഷ് പരിജ്ഞാനം  മഹത്ത്വത്തിന്റെ അടയാളമായി കണക്കാക്കുകയും ചെയ്യുന്നു. സ്വന്തം പാരമ്പര്യവും സംസ്‌കാരവും തിരിച്ചറിയാത്ത സങ്കരവര്‍ഗങ്ങളെയാണ് കേരളത്തിലെ പ്രശസ്തങ്ങളായ വിദ്യാലയങ്ങള്‍ ഓരോ വര്‍ഷവും അഭിമാനത്തോടെ പുറത്തിറക്കുന്നത്. ലോകഭാഷയായ ഇംഗ്ലീഷ് പഠിക്കേണ്ടത് അത്യാവശ്യമാണ്.  പക്ഷേ അത് മാതൃഭാഷയ്ക്കു  പകരമാവരുത്. ക്ലാസില്‍ മലയാളം പറഞ്ഞതിന്റെ പേരില്‍ കുട്ടികളെ ശിക്ഷിക്കുന്ന എത്രയോ പള്ളിക്കൂടങ്ങള്‍ ഇന്നും നമുക്കു ചുറ്റുമുണ്ട്.  ഓര്‍മ്മ
വയ്ക്കുന്നതിനു മുമ്പേ കുഞ്ഞിനെ പെറ്റമ്മയില്‍നിന്ന് അകറ്റി വളര്‍ത്തമ്മയെ ഏല്‍പ്പിക്കുന്ന ക്രൂരതയാണിത്.  ആ കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ ഓര്‍മ്മയില്‍പ്പോലും അമ്മയുടെ ചിത്രം ഉണ്ടാവില്ല. മലയാളിയും  മലയാളവും ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തവും ഇതുതന്നെയാണ്.


English

1.  Read the lines from ‘The Ballad of Father Gilligan’ and answer the questions that follow.
I have no rest, nor joy, nor peace,
For people die and die;
And after cried he, ‘God forgive!
My body spake not I !’
He knelt, and leaning on the chair
He prayed and fell asleep;
And the moth-hour went from the fields,
And stars began to peep.
a. Why does the speaker have no rest, joy or peace?
b.  Why does the speaker want to be forgiven by God?
c.  The line ‘My body spake not I’  is of great significance in the poem. Explain it. 
d.  In the lines, which word means ‘to be on your knees’?
e.  Give an instance of visual image from the above lines.
Ans:
a. Father Gilligan was exhausted in carrying out his priestly obligations day and night as half of his parishioners were dead or buried or in bad physical condition.
b. Completely exhausted by the strain of extensive duties, Father Gilligan complained God that he had no rest or peace. Realizing his mistake, he asked God’s forgiveness by saying that it was his tired body that spoke those words and not his heart. 
c. For a man of religious vocation, the condition of his Parish was a test from God. So it is the duty of the Priest to make it to the bedside of each and every sick men before they die and perform the rites. That is why Father Gilligan sought God’s forgiveness for his irresponsibility. This line is important as it also reveals the extreme religiosity of the area. 
d. Knelt            
e.  stars began to peep
2. Imagine that Mr. John, after meeting the narrator for the second time, writes his diary. What would be the possible diary entry? Write it. 
Ans:
Diary
Monday
10/07/2016
Today is a memorable day. I am blessed to meet the doctor today. When I look back, I realise that I was on the verge of death. This doctor is the real God who appeared before me in human form at that time. But he couldn’t recognise me. I revealed my identity to him. He was the man who wished the most to see me successful in life. It is he who I owe my life to. Thank God for sending such a good man to save me.
3. After receiving the scholarship jacket, Martha delivers a speech. Prepare the likely speech.
Ans:
Respected Principal, Teachers and my dear friends,
Today, as I stand here holding this jacket that I strived hard for, I am overwhelmed by mixed feelings. I thank my family, teachers and friends for making me realise that I deserve the jacket. It is really a gift for my hard work for the last 8 years. Grandfather, I will always remember your words. Thank you! I was sad when I was informed about the change in the policy. But God Almighty listened to my prayers. This is what I can give you. Everyone has the talent to claim this jacket. But only the one who work hard can attain this. Thank you once again. Have a wonderful day.
4. ‘A single story about something won’t give you a clear picture of it.’ Do you agree with the statement? Write a paragraph supporting your answer using the points from the speech, ‘The Danger of a Single Story.       
Ans: Yes, I agree with the statement. In her speech, Chimamanda Adichie clearly explains this idea with examples from her own life. She introduces their poor houseboy Fide to us. Adichie’s mother used to remind her about the poverty of Fide’s family when she was about to waste food. So, in her mind, the only picture about Fide’s family was ‘poverty’. But she was really surprised to see a beautiful basket in Fide’s house, which was made by his brother. 
When she picks examples from her writings, she describes that it was British and American children’s books that she got in plenty. It reflects in her early writings also. All her characters were like those people and not even a single character was there from Africa. This was changed only after she got African books.
We can also keep it in mind. We are approaching everything in life only with the experience that we had before. Sometimes it may not be correct. So we should try to look at our life from different angles.
5. Complete the passage choosing suitable words from those given below.
(that, in, if, and, the)
Think-Tank misinterpreted the nursery rhyme given/(a) the book. He thought/(b) the Earthlings could grow rare metals and high explosives in gardens. The Earthlings have taught their domesticated animals musical culture/(c) space techniques. He warned his team to be conscious of/(d) interplanetary attack by the Earthlings using their cows.
Ans:
(a) in          (b)  that    (c) and     (d) the
Hindi









Social science
1. മൗണ്ട് ബാറ്റന്‍ പദ്ധതിയിലെ വ്യവസ്ഥകള്‍ എന്തൊക്കെയായിരുന്നു?
മുസ്ലിംങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് അവര്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഒരു പ്രത്യേക രാജ്യം അനുവദിക്കേണ്ടതാണ്.
പഞ്ചാബും ബംഗാളും രണ്ടായി വിഭജിക്കേണ്ടതാണ്.
വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം പാകിസ്ഥാനില്‍ ചേര്‍ക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിന് ഒരു ഹിതപരിശോധന നടത്തുന്നതാണ്.
ബംഗാളിലെയും പഞ്ചാബിലെയും ഹിന്ദു-മുസ്ലീം സംസ്ഥാനങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിന് ഒരു അതിര്‍ത്തി നിര്‍ണയ കമ്മീഷനെ നിയമിക്കുന്നതാണ്.
2. നല്‍കിയിട്ടുള്ള റഫറന്‍സ് ഗ്രിഡുകള്‍ വിശ കലനം ചെയ്ത് താഴെ കൊടുത്തിട്ടുള്ള  ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി എഴുതുക.


a. വാസസ്ഥലങ്ങളുടെ സ്ഥാനം 4 അക്ക ഗ്രിഡ് റഫറന്‍സ് രീതിയില്‍ നിര്‍ണയിക്കുക.
b. നീരുറവയുടെ സ്ഥാനം 6 അക്ക ഗ്രിഡ് റഫറന്‍സ് രീതിയില്‍ നിര്‍ണയിക്കുക.
c. ചുവടെ നല്‍കിയിട്ടുള്ള ഗ്രിഡ് റഫറന്‍സുകള്‍ ഏതൊക്കെ സവിശേഷതകളെയാണ് സൂചി പ്പിക്കുന്നത്.
i. 473765
ii. 4676
ഉത്തരം:  a.  4778
b. ഈസ്റ്റിംഗ്‌സ് = 46, പത്തിന്റെ ഭാഗം = 5
ആകെ = 465
നോര്‍ത്തിംഗ്‌സ് =  78, പത്തിന്റെ ഭാഗം = 5
ആകെ = 785
ആറക്ക ഗ്രിഡ് റഫറന്‍സുകള്‍ = 465785
c. i- കുഴല്‍കിണര്‍      ii- കോട്ട
3. പൗരത്വം എന്ന ആശയം നിര്‍വചിക്കുക. സ്വാഭാവിക പൗരത്വവും ആര്‍ജിത പൗരത്വവും തമ്മിലുള്ള വ്യത്യാസമെന്ത്?
ഒരു രാജ്യത്തെ പൂര്‍ണവും തുല്യവുമായ അംഗത്വമാണ് പൗരത്വം.
പൗരത്വം രണ്ടുതരമുണ്ട്. സ്വാഭാവിക പൗരത്വവും ആര്‍ജിത പൗരത്വവും.
സ്വാഭാവികപൗരത്വം: ജന്മനാ ലഭിക്കുന്ന പൗരത്വ മാണ് സ്വാഭാവിക പൗരത്വം.
ആര്‍ജിതപൗരത്വം: രാജ്യത്ത് നിലവിലുള്ള നി യമാനുസൃത നടപടികള്‍ പാലിച്ചുകൊണ്ട് ഒരാള്‍ നേടുന്ന പൗരത്വം.
4.  (a) പ്രത്യക്ഷനികുതിയും പരോക്ഷനികുതിയും 
      തമ്മിലുള്ള വ്യത്യാസമെന്ത്?
(b) താഴെ കൊടുത്തിട്ടുള്ളവയെ പ്രത്യക്ഷനികുതി, പരോക്ഷനികുതി എന്നിങ്ങനെ തരംതിരിക്കുക.
(മൂല്യവര്‍ധിതനികുതി, വ്യക്തിഗത ആദായ  നികുതി, കോര്‍പറേറ്റ് നികുതി, സേവന നികുതി)                               




5. ഇന്ത്യയുടെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണ ത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിശകലനം ചെയ്യുക.
▶️സ്വതന്ത്രരാഷ്ട്രമായ ഇന്ത്യയ്ക്ക് നേരിടേണ്ടി വന്ന പ്രധാന പ്രശ്‌നങ്ങളിലൊ ന്നായിരുന്നു സംസ്ഥാനങ്ങളുടെ പുനഃസംഘടന. ആശയവിനിമയത്തിനും സംസ്‌കാരരൂപീകരണത്തിനും വിനി മയത്തിനും ഭാഷയ്ക്ക് ശക്തമായ സ്വാധീ നമുള്ളതിനാല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന ആവശ്യം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവന്നു.
▶️1920 ലെ നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ത്തന്നെ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുക എന്ന ആവശ്യം  ഉന്നയിച്ചുകൊണ്ട് ജനകീയപ്രക്ഷോഭങ്ങള്‍ ആരംഭിച്ചു.
▶️തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി ആന്ധ്ര സംസ്ഥാനം രൂപീ കരിക്കുക എന്ന ആവശ്യവുമായി സ്വാതന്ത്ര്യസമര സേനാനി യായിരുന്ന പോട്ടി ശ്രീരാമലു നിരാഹാരസമരം തുടങ്ങി. 
▶️അന്‍പത്തിയെട്ടുദിവസത്തെ നിരാഹാര സമരത്തെത്തുടര്‍ന്ന് അദ്ദേഹം മരണമടഞ്ഞു. ഇതു പ്രക്ഷോഭം രൂക്ഷമാക്കി. തുടര്‍ന്ന് തെലുങ്ക് സംസാരി ക്കുന്നവര്‍ക്കായി ആന്ധ്രപ്രദേശ് സംസ്ഥാനം 1953 ല്‍ രൂപീകരിച്ചു.
▶️ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം വേണമെന്ന ആവശ്യം ഇതിനെത്തുടര്‍ന്ന് ശക്തമായി. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസ്സംഘടി പ്പിക്കുന്നതിനായി സംസ്ഥാന പുനഃസ്സംഘടനാ കമ്മീഷന്‍ രൂപീകരിച്ചു. 
▶️ഫസല്‍ അലിയായിരുന്നു ഈ കമ്മീഷന്റെ അധ്യക്ഷന്‍. എച്ച്. എന്‍. കുന്‍സ്രു, മലയാളിയായ കെ.എം. പണിക്കര്‍ എന്നിവരായിരുന്നു ഇതിലെ മറ്റ് അംഗങ്ങള്‍. 
▶️കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1956 ല്‍ ഇന്ത്യന്‍ സംസ്ഥാന പുനഃസ്സംഘടനാനിയമം പാര്‍ലമെന്റ് പാസാക്കി. ഇതുപ്രകാരം പതിനാല് സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും നിലവില്‍ വന്നു.


Physics 
1. ഇസ്തിരിപ്പെട്ടി ടൂപിന്‍ പ്ലഗ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്? ത്രീപിന്‍ ഉപയോഗിക്കുമ്പോള്‍ ഇത് പരിഹരിക്കുന്നതെങ്ങനെ?
ഉത്തരം: ടൂപിന്‍ പ്ലഗ് ഉപയോഗിച്ച് ഇസ്തിരിപ്പെട്ടി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഫേസ് വയര്‍ ഏതെങ്കിലും കാരണവശാല്‍  അതിന്റെ ലോഹച്ചട്ടക്കൂടില്‍ സ്പര്‍ശിക്കാനിടയായാല്‍ ഉപകരണം കൈകാര്യം ചെയ്യുന്ന ആള്‍ക്ക് ഷോക്ക് ഏല്‍ക്കാന്‍ ഇടയാകുന്നു. ത്രീപിന്‍ ഉപയോഗിക്കുമ്പോള്‍ ലോഹച്ചട്ടക്കൂട് എര്‍ത്ത് പിന്നുമായി ബന്ധിപ്പിക്കപ്പെടുന്നതിനാല്‍ വൈദ്യുതി എര്‍ത്ത് പിന്‍ വഴി ഭൂമിയിലേയ്ക്ക് ഒഴുകുന്നു. ഇതിന്റെ ഫലമായി സെര്‍ക്കീട്ടിലെ വൈ ദ്യുതപ്രവാഹം വര്‍ധിച്ച് ഫ്യൂസ് ഉരുകി വൈദ്യുത ബന്ധം വിഛേദിക്ക പ്പെടുകയും ഉപകരണം  കൈകാര്യം ചെയ്യുന്ന ആള്‍ ഷോക്കില്‍ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
2. വൈദ്യുതോര്‍ജത്തിന്റെ വ്യാവസായിക യൂണിറ്റാണല്ലോ കിലോ വാട്ട് അവര്‍  ( kWh).  ഒരു  kWh നെ ജൂള്‍ ആക്കി എഴുതുക.     
ഉത്തരം:
1kW         = 1000W, 1hr = 60×60s
1kWh = 1×1000×60×60
        = 3600000Ws
        = 3600000 J

3. ചുവടെ നല്‍കിയ ജീവിത സന്ദര്‍ഭങ്ങള്‍ ശാസ്ത്ര വസ്തുതകളുടെ അടിസ്ഥാ നത്തില്‍ വിശദീകരിക്കുക.
a)  വാച്ച് ഗ്ലാസില്‍ തുറന്നുവെച്ച സ്പിരിറ്റ് അന്തരീക്ഷതാപനിലയില്‍ തന്നെ വാതകമായി മാറുന്നു.
b)  അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വ്യത്യാസം മനുഷ്യശരീര താപനിലയെ പെട്ടെന്ന് ബാധിക്കുന്നില്ല.
c)  ഐസ്‌ക്രീം പെട്ടെന്ന് ഉരുകിതീരുന്നില്ല.
ഉത്തരം: മ) ബാഷ്പീകരണം- ദ്രാവകോപരിതലത്തിലെ തന്മാത്രകള്‍ ചുറ്റുപാടില്‍ നിന്നും താപം സ്വീകരിച്ച് വാതകാവസ്ഥയിലേക്ക് മാറുന്നു.
d)  വിശിഷ്ട താപധാരിത- നമ്മുടെ ശരീരത്തില്‍ 80% ത്തോളം ജലമാണ്. ജലത്തിന്റെ വിശിഷ്ട താപധാരിത മൂലം അന്തരീക്ഷതാപനിലയിലു~ാകുന്ന വ്യത്യാസം മനുഷ്യശരീരതാപനിലയെ ബാധിക്കുന്നില്ല.
e)  ദ്രവീകരണ ലീനതാപം - ഐസിന് ദ്രവീകരണ ലീനതാപം വളരെ കൂടുത ലാണ്. അതുകൊ~് ഐസ്‌ക്രീം പെട്ടെന്ന് ഉരുകിതീരുന്നില്ല.
4. 5 kg ജലത്തിന്റെ താപനില 303 K  ല്‍ നിന്നും 313 K ലേക്കുയര്‍ത്തുവാന്‍  209300 J താപം ആവശ്യമായി വന്നു, എങ്കില്‍:
a)  ജലത്തിന്റെ വിശിഷ്ടതാപധാരിത കണക്കാക്കുക.
b) ജലത്തിന്റെ ഉയര്‍ന്ന വിശിഷ്ടതാപധാരിത പ്രയോജനപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ എഴുതുക.
ഉത്തരം: a) വിശിഷ്ടതാപധാരിത Q = mcθ


യ) റേഡിയേറ്ററുകളില്‍ കൂളന്റായി ഉപയോഗിക്കുന്നു. അന്തരീക്ഷതാ പനിലയിലുണ്ടാകുന്ന വ്യത്യാസം നമ്മുടെ താപനിലയെ പെട്ടെന്ന് ബാധിക്കു ന്നില്ല.

5. സൂര്യപ്രകാശത്തെ ഒരു ഗ്ലാസ് പ്രിസത്തിലൂടെ കടത്തിവിടുമ്പോള്‍ പ്രകാശം ഘടകവര്‍ണങ്ങളായി പിരിയുന്നു.
a) ഈ പ്രതിഭാസം ഏത് പേരില്‍ അറിയപ്പെടുന്നു? ഇതേ പ്രതിഭാസത്തിനു പ്രകൃതിയില്‍ നിന്നും ഉദാഹരണം എഴുതുക.
b) പ്രിസത്തില്‍ നിന്നും ലഭിക്കുന്ന ഘടകവര്‍ണ പ്രകാശങ്ങളുടെ ആവൃത്തി കുറഞ്ഞു വരുന്ന ക്രമത്തില്‍ എഴുതുക.
ഉത്തരം: a) ഈ പ്രതിഭാസം പ്രകീര്‍ണനം എന്ന പേരില്‍ അറിയപ്പെടുന്നു. മഴവില്ല് രൂപപ്പെടുന്നത് സൂര്യപ്രകാശത്തില്‍ അന്തരീക്ഷത്തിലെ ജലകണിക കളില്‍ സംഭവിക്കുന്ന പ്രകീര്‍ണനം മൂലമാണ്.
b) വയലറ്റ് (V), കടുംനീല (I), നീല (B), പച്ച (G), മഞ്ഞ (Y), ഓറഞ്ച് (O), ചുവപ്പ് (R)

Chemistry
 1. താഴെ കൊടുത്തിരിക്കുന്ന ഇലക്ട്രോലൈറ്റുകളെ വൈദ്യുതവിശ്ലേഷണം നടത്തുമ്പോള്‍ ആനോഡ്, കാഥോഡ് എന്നിവയില്‍ ഉണ്ടാക്കുന്ന ഉല്പന്നങ്ങള്‍ ഏതെല്ലാമെന്ന് എഴുതുക.

ഉത്തരം: a) ഓക്‌സിജന്‍ b) ഹൈഡ്രജന്‍ c)  ക്ലോറിന്‍ d) സോഡിയം e) ക്ലോറിന്‍
f) ഹൈഡ്രജന്‍

2. വിവിധ ബീക്കറുകളിലായി ഒരേ ഗാഢതയില്‍ കോപ്പര്‍ സള്‍ഫേറ്റ്,സിങ്ക് സള്‍ഫേറ്റ്, സില്‍വര്‍ നൈട്രേറ്റ് ലായനികള്‍ തയാറാക്കി വെച്ചിരിക്കുന്നു. ഓരോന്നിലും ഒരു ഇരുമ്പുദണ്ഡ്, സിങ്ക് ദണ്ഡ്, സില്‍വര്‍ ദണ്ഡ് ഇവ വെവ്വേറെ മുക്കിനോക്കുന്നു.
a) ഇരുമ്പിന് ആദേശം ചെയ്യാന്‍ കഴിയുന്ന ലോഹങ്ങള്‍ ഏതെല്ലാം?
b) സിങ്കിന് ആദേശം ചെയ്യാന്‍ കഴിയുന്ന ലോഹങ്ങള്‍ ഏതെല്ലാം?
c)  സില്‍വറിന് ആദേശം ചെയ്യാന്‍ കഴിയുന്ന ലോഹങ്ങള്‍ ഏതെല്ലാം?
d) ഓരോന്നിലും നടക്കുന്ന രാസപ്രവര്‍ത്തനസമവാക്യം എഴുതുക.
ഉത്തരം: a) കോപ്പര്‍, സില്‍വര്‍
b) കോപ്പര്‍, സില്‍വര്‍
c)  ഒരു ലോഹത്തേയും ആദേശം ചെയ്യാന്‍ സില്‍വറിന് കഴിയില്ല.
d) ഓരോന്നിലും നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍
ഇരുമ്പ് കോപ്പര്‍ സള്‍ഫേറ്റ് ലായനിയില്‍ മുക്കിവെയ്ക്കുമ്പോള്‍.
Fe+CuSO4 → FeSO4+Cu
ഇരുമ്പ് സില്‍വര്‍ നൈട്രേറ്റ് ലായനിയില്‍
Fe +2AgNO3→Fe(NO3)2+2Ag
യ) സിങ്ക്, കോപ്പര്‍ സള്‍ഫേറ്റ് ലായനിയില്‍
Zn + 2AgNO3 →Zn(NO3)2+2Ag

3. അലുമിന വൈദ്യുതവിശ്ലേഷണം ചെയ്യുമ്പോള്‍ ക്രയോലൈറ്റ് ചേര്‍ക്കുന്നതെ ന്തിനാണ്?
ഉത്തരം:  അലുമിനയുടെ ദ്രവണാങ്കം വളരെ ഉയര്‍ന്നതാണ്. ക്രയോലൈറ്റ് ചേര്‍ക്കുമ്പോള്‍ ദ്രവണാങ്കം കുറയുന്നു. കൂടാതെ വൈദ്യുത ചാലകത വര്‍ധിക്കാ നും ക്രയോലൈറ്റ് സഹായിക്കുന്നു.

4. അലുമിനിയത്തിന്റെ അയിരായ ബോക്‌സൈറ്റിനെ സാന്ദ്രണം ചെയ്യുന്നതി ന്റെ വിവിധ ഘട്ടങ്ങള്‍ എഴുതുക.
ഉത്തരം:
ബോക്‌സൈറ്റ് അയിരിന്റെ സാന്ദ്രണം
▶️പൊടിയാക്കി ബോക്‌സൈറ്റ് അയിരിനെ
(Al2O3 . 2H2O) ചൂടുള്ള NaOH ലായനിയുമായി പ്രവര്‍ത്തിപ്പിക്കുക.
▶️അപ്പോള്‍ അയിരിലെ Al2O3 ഭാഗം മാത്രംNaOH മായി പ്രവത്തിച്ചു~ാകുന്ന സോഡിയം അലുമിനേറ്റ് ലായനിയെ ഗാങില്‍ നിന്ന് അരിച്ചുവേര്‍തിരി ച്ചെടുക്കുക.
▶️ഈ സോഡിയം അലുമിനേറ്റ് ലായനിയോട് കുറച്ച് Al(OH)3  കൂട്ടിച്ചേര്‍ത്തശേഷം ജലം ചേര്‍ത്ത് നേര്‍പ്പിക്കുക.
അപ്പോള്‍, ലായനിയില്‍ നിലകൊള്ളുന്ന അലുമിനിയം മുഴുവനും Al(OH)3  ആയി അവക്ഷിപ്തപ്പെടുന്നു.
Al(OH)3 അവക്ഷിപ്തത്തെ അരിച്ചെടുത്ത് വേര്‍തിരിച്ചശേഷം അതിനെ കഴുകി വൃത്തിയാക്കുകയും തുടര്‍ന്ന് ശക്തിയായി ചൂടാക്കുകയും ചെയ്യുക.
ചൂടാക്കുമ്പോള്‍ Al(OH)3 വിഘടിച്ച് നിര്‍ജ്ജല അലുമിനിയം ഓക്‌സൈഡ് അഥവാ അലുമിന ആയി മാറുന്നു.

5. ഫങ്ഷണല്‍ ഗ്രൂപ്പ് അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സംയുക്തങ്ങളാണ് ചുവടെ കൊടുത്തിട്ടുള്ളത്.
i. CH3 − COOH
ii. CH3 − CH2 − CH2 − OH
iii. CH3 − CH2 − CH2 − NH2 
iv. CH3 − CHO
a.   ഏതെങ്കിലും രണ്ട്  സംയുക്തങ്ങളിലെ ഫങ്ഷണല്‍ ഗ്രൂപ്പിന്റെ പേര് എഴുതുക.
b.  CH3 − CH2 − CH2 − OH ന്റെ IUPAC നാമം എഴുതുക.
c.  CH3 − CH2 − CH2 − OHന്റെ ഫങ്ഷണല്‍ ഗ്രൂപ്പ് ഐസോമെറിന്റെ ഘടനാവാക്യവും IUPAC നാമവും എഴുതുക.
ഉത്തരം:a) ഫങ്ഷണല്‍ ഗ്രൂപ്പിന്റെ പേര്:
i.  കാര്‍ബോക്‌സിലിക് ഗ്രൂപ്പ് (-COOH)
ii.  ഹൈഡ്രോക്‌സില്‍ ഗ്രൂപ്പ് (-OH)
iii. അമിനോ ഗ്രൂപ്പ് (-NH2)
iv. ആല്‍ഡിഹൈഡ് ഗ്രൂപ്പ്(-CHO) 
b. CH3 − CH2 − CH2 − OH ന്റെ
IUPAC നാമം: പ്രൊപ്പാന്‍  -1- ഓള്‍
c. CH3 − CH2 − CH2 − OH ന്റെ ഫങ്ഷണല്‍ ഗ്രൂപ്പ്
ഐസോമെറിന്റെ ഘടനാവാക്യം  : CH3 − O − CH2 − CH3
IUPAC നാമം : മീതോക്‌സിഈതെയ്ന്‍.

Biology
1. ചാരനിറമുള്ള വിത്തുകളോട് കൂടിയ ഉയരം കൂടിയ (GgTt) സസ്യങ്ങളെ സ്വപരാഗണത്തിന് വിധേയമാക്കിയപ്പോള്‍ ലഭിച്ച സന്താനങ്ങളില്‍ ചിലവയുടെ ജനിതകഘടനയാണ് ചുവടെ നല്‍കിയിരിക്കുന്നത്. ഓരോപയറുചെടിയുടെയും പ്രകടമായ ഗുണവിശേഷങ്ങള്‍ എന്തെന്ന് എഴുതുക.
(സൂചന:   ചാരനിറമുള്ള വിത്ത് g  വെള്ള നിറമുള്ള വിത്ത്  ഉയരം കൂടുതല്‍ t ഉയരം കുറവ്).
a) GGTt   (b) ggTt   (c) Ggtt  (d) ggtt
ഉത്തരം:a) GGTt - ചാരനിറമുള്ള വിത്തുകളോട് കൂടിയ ഉയരം കൂടുതലുള്ള സസ്യങ്ങള്‍.
(b)  ggTt - വെള്ള നിറമുള്ള വിത്തുകളോട് കൂടിയ ഉയരം കൂടുതലുള്ള സസ്യങ്ങള്‍.
(c)  Ggtt - ചാരനിറമുള്ള വിത്തുകളോട് കൂടിയ ഉയരം കുറഞ്ഞ സസ്യങ്ങള്‍.
(d)  ggtt -വെള്ള നിറമുള്ള വിത്തുകളോട് കൂടിയ ഉയരം കുറഞ്ഞ സസ്യങ്ങള്‍.

2. നിങ്ങളുടെ സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് റീജണല്‍ കാന്‍സര്‍ സെന്ററുമായി ചേര്‍ന്ന് കാന്‍സര്‍ രോഗബാധ നേരത്തേ തിരിച്ചറിയാനുള്ള ഒരു സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മ) കാന്‍സര്‍ എന്താണ്?
യ) രോഗബാധ നേരത്തേ തിരിച്ചറിയുക എന്നത് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമാണ്. വ്യാഖ്യാനിക്കുക.
ഉത്തരം: മ)  അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങള്‍ പെരുകി ഇതരകലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥയാണ് കാന്‍സര്‍.
യ) രക്തം, ലിംഫ് എന്നീ ശരീരദ്രവങ്ങളിലൂടെ കാന്‍സര്‍ കോശങ്ങള്‍ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് രോഗാവസ്ഥ സങ്കീര്‍ണമാകുന്നു. രോഗം മൂര്‍ഛിച്ച അവസ്ഥയില്‍ രോഗമുക്തി പ്രയാസകരമാണ്. അതിനാല്‍ ഏറ്റവും നേരത്തെ രോഗബാധ തിരിച്ചറിയുക എന്നത് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമാണ്.

3. വാക്‌സിനുകള്‍ രോഗപ്രതിരോധശേഷി ഉണ്ടാക്കുന്നതെങ്ങനെ?
വാക്‌സിനുകള്‍ രോഗകാരികള്‍ക്കെതിരെയോ അവ ഉല്‍പാദിപ്പിക്കുന്ന വിഷ വസ്തുക്കള്‍ക്കെതിരെയോ ആന്റിബോഡി രൂപപ്പെടുത്തുന്നു. പിന്നീട് രോഗ കാരികള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഈ ആന്റിബോഡികള്‍ രോഗാണു ക്കള്‍ക്കെതിരായി പ്രവര്‍ത്തിച്ച് ശരീരത്തെ രക്ഷിക്കുന്നു.

4. ‘ജീന്‍ തന്നെയാണ് അലീല്‍, അലീല്‍ തന്നെയാണ് ജീന്‍’. ഈ പ്രസ്താവന വിലയിരുത്തുക.
ഉത്തരം: പ്രസ്താവന ഭാഗികമായി ശരിയാണ്. ഒരു പ്രത്യേക സ്വഭാവത്തെ നിര്‍ണയിക്കുന്ന ഒരു ജോഡി ഘടകങ്ങളാണ് ജീനുകള്‍. ഓരോ സ്വഭാവത്തെയും നിര്‍ണയിക്കുന്ന ജീനിന് വ്യത്യസ്ത തരങ്ങളുണ്ടാകും. ഒരു ജീനിന്റെ വ്യത്യസ്ത തരങ്ങളെ അലീലുകള്‍ എന്നുവിളിക്കുന്നു. അലീലുകള്‍ ഒരേ തരത്തിലുള്ളതോ (TT, tt) വ്യത്യസ്ത (T, t) തരത്തിലുള്ളതോ ആകാം. വ്യത്യസ്ത തരത്തില്‍ ഉള്ളതാണെങ്കിലും ഏതെങ്കിലും ഒരു അലീല്‍ പ്രതിനിധാനം ചെയ്യുന്ന സ്വഭാവം മാത്രമേ പ്രകടമാവുകയുള്ളൂ.
5. ‘മുറിവോ, ക്ഷതമോ ഉണ്ടാകുമ്പോള്‍ ആ ഭാഗം വീങ്ങുന്നു’ ഇതൊരു പ്രതിരോധ പ്രവര്‍ത്തനമാണോ? എന്തുകൊണ്ട്?
ഉത്തരം: അതെ. മുറിവോ രോഗാണുബാധയോ ഉ~ാകുമ്പോള്‍ കേടുപറ്റിയ കോശങ്ങള്‍ ചില രാസവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നു. ഇവ ആ ഭാഗത്തെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും അതുവഴി രക്തപ്രവാഹം കൂട്ടുകയും ചെയ്യുന്നു. രക്തത്തിലെ പ്ലാസ്മയും ശ്വേതരക്താണുക്കളും രക്തക്കുഴലില്‍ നിന്നു മുറിവേറ്റ ഭാഗത്തേക്കെത്തുന്നു. അതിനാല്‍ വീങ്ങല്‍ പ്രതികരണം പ്രതിരോധ പ്രവര്‍ത്തനമാണ്.

Mathematics






3 comments:

5th Issue

Students India

Students India

6th Issue