ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വാഴ്ച (27.11.2018) ഇന്ത്യന്‍സമയം പുലര്‍ച്ചെ 1.30 ന് ചുവന്ന ഗ്രഹത്തില്‍ ഇറങ്ങി. മേയ് അഞ്ചിനാണ് ചൊവ്വാദൗത്യവുമായി ഇന്‍സൈറ്റ് പറന്നുയര്‍ന്നത്.
'ഇന്റീരിയല്‍ എക്സ്പ്ലൊറേഷന്‍ യൂസിങ് സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍സ്,ജിയോഡെസി ആന്‍ഡ് ഹീറ്റ് ട്രാന്‍സ്പോര്‍ട്ട്' എന്നതിന്റെ ചുരുക്കരൂപമാണ് ഇന്‍സൈറ്റ്.
54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷമാണ് 360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് ചൊവ്വയുടെ അന്തരീക്ഷത്തിനുമുകളിലെത്തിയത്.
ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ലക്ഷ്യം. ഭൂമിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതുപോലെ ചൊവ്വകുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കും. അഞ്ചുമീറ്റര്‍വരെ ആഴത്തില്‍ കുഴിക്കാന്‍ശേഷിയുള്ള
ജര്‍മന്‍നിര്‍മിത ഡ്രില്ലും ഇന്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കും.രണ്ട് വര്‍ഷമാണ് ഇന്‍സൈറ്റിന്റെ കാലാവധി.
No comments:
Post a Comment