Thursday, October 17, 2019

പഫിന്‍ (Puffin)

ആല്‍സിഡേ പക്ഷികുടുംബത്തിലെ ആല്‍കാ ജനുസില്‍പ്പെട്ട കടല്‍പക്ഷികളാണ് ഓക്ക് പക്ഷികള്‍. ഓക്ക് പക്ഷികളിലെ ഒരിനമാണ് പഫിന്‍ എന്നറിയപ്പെടുന്ന ഈ പക്ഷി. ആര്‍ട്ടിക് സമുദ്രം, അറ്റ്‌ലാന്റിക് - പസഫിക് സമുദ്രങ്ങളുടെ ഉത്തരഭാഗങ്ങള്‍ എന്നിവിടങ്ങളാണ് ഇവയുടെ വാസസ്ഥാനം. 
പറക്കുന്നതിനുള്ള കഴിവ് പരിമിതമായ ഇവയുടെ ചിറകുകള്‍ വീതികുറഞ്ഞ് കുറുകിയ മട്ടിലാണ്. പൊതുവേ വെള്ളത്തില്‍ മുങ്ങുന്നതിനും, നീന്തുന്നതിനും പറ്റിയ വിധത്തിലുള്ളതാണ് ഇവയുടെ ശരീരഘടന. പൊതുവേ കറുപ്പു നിറത്തിലും വെള്ള കലര്‍ന്ന കറുപ്പിലുമാണിവ കാണപ്പെടുന്നത്. കൊക്കിന് വലിപ്പമേറും. പ്രജനന കാലത്ത് ഇവയുടെ കൊക്കുകള്‍ക്ക് വര്‍ണഭംഗി കൈവരും.

No comments:

Post a Comment