Wednesday, July 31, 2019

Anshula kant (അന്‍ഷുല കാന്ത്)

ലോക ബാങ്കിന്റെ ഇപ്പോഴത്തെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും മാനേജിംഗ് ഡയറക്ടറുമാണ് അന്‍ഷുല കാന്ത്. 2019 ജൂലൈ 12-നാണ് അന്‍ഷുല ലോക ബാങ്കിന്റെ ആദ്യ വനിതാ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമിതയായത്. ഇന്ത്യന്‍ വംശജയായ ഇവര്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ റൂര്‍ക്കി എന്ന നഗരത്തില്‍ 1960 സെപ്റ്റംബര്‍ 7-നാണ് ജനിച്ചത്. 1978-ല്‍ ലേഡി ശ്രീറാം കോളേജ് ഫോര്‍ വുമണ്‍സില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും 1981-ല്‍ ദില്ലി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ അന്‍ഷുല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സില്‍ ഒരു അംഗീകൃത അസോസിയേറ്റാണ്.
1983-ല്‍ അന്‍ഷുല കാന്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസറായി ചേര്‍ന്നു. മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ എസ് ബി ഐ യുടെ ചീഫ് ജനറല്‍ മാനേജര്‍, നാഷ്ണല്‍ ബാങ്കിംഗ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍, എസ് ബി ഐ (സിംഗപ്പൂര്‍) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2018 സെപ്റ്റംബറില്‍ അവര്‍ രണ്ടണ്ടണ്ട് വര്‍ഷത്തേക്ക് എസ് ബി ഐ യുടെ മാനേജിംഗ് ഡയറക്ടറായും ബാങ്ക് ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു.
റിസ്‌ക്, ട്രഷറി, ഫണ്ടണ്ടിംഗ്, റെഗുലേറ്ററി കംപ്ലയിന്‍സ് ഓപ്പറേഷന്‍സ് എന്നിവയുള്‍പ്പെടെ നിരവധി വെല്ലുവിളിയേറിയ മേഖലകളില്‍ അവര്‍ മികവ് പുലര്‍ത്തിയിട്ടുണ്ടണ്ട്. എസ് ബി ഐ യുടെ സി എഫ് ഒ എന്ന നിലയില്‍ അന്‍ഷുല കാന്ത് 38 ബില്യണ്‍ യു എസ് ഡോളര്‍ വരുമാനവും മൊത്തം ആസ്തി 500 ബില്യണ്‍ ഡോളറും കൈകാര്യം ചെയ്തു. എസ് ബി ഐ യുടെ മൂലധന അടിത്തറ അവര്‍ വളരെയധികം മെച്ചപ്പെടുത്തുകയും ദീര്‍ഘകാല സുസ്ഥിരതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. എസ് ബി ഐയുടെ റിസ്‌ക് കംപ്ലയിന്‍സ്, സ്‌ട്രെസ്ഡ് അസറ്റ് പോര്‍ട്ട് ഫോളിയോ എന്നിവയുടെ നേരിട്ടുള്ള ഉത്തരവാദിത്വം ഏറ്റെടുത്തതോടെ ബാങ്കിന്റെ റിസ്‌ക് മാനേജ്‌മെന്റിനെ ശാക്തീകരിക്കുന്നതിനിടയില്‍ നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് അവര്‍ നേതൃത്വം നല്‍കി.
2019 ജൂലൈ 12 ന് ലോകബാങ്ക് ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും മാനേജിംഗ് ഡയറക്ടറായും അവര്‍ നിയമിക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് അസോസിയേഷന്‍, ഫിനാന്‍ഷ്യല്‍, റിസ്‌ക് മാനേജ്‌മെന്റ് എന്നിവ സമാഹരിക്കുന്നതിനുള്ള ചുമതലകളാണ് അവര്‍ നിര്‍വഹിക്കുന്നത്.


No comments:

Post a Comment